Friday, 13 August 2021

സിനിമ മേഖലയിൽ തൊഴിലെടുക്കുന്നവരും അവരുടെ കുടുംമ്പാoഗങ്ങളും പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്ക് നീങ്ങുന്നു

കൊല്ലം: തീയറ്ററുകൾ നിശ്ചലമായിട്ട്  74 പിന്നിടുമ്പോൾ സിനിമ മേഖലയിൽ തൊഴിലെടുക്കുന്നവരും അവരുടെ കുടുംമ്പാoഗങ്ങളും പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്ക് നീങ്ങുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലേക്ക് നിങ്ങുമ്പോൾ ഇ മേഖലയെ അവഗണിക്കുകയാണ് സർക്കാർ. തിയേറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ മുതല്‍ റെപ്രസന്റേറ്റീവുമാര്‍ വരെയുള്ളവർ പലരും കൊടിയ ദുരിതത്തിലാണ്.
പോസ്റ്റര്‍ ഒട്ടിക്കുന്നവരും ലൈറ്റ്‌ബോയിമാരുമൊക്കെ കഷ്ടതകളുടെ നടുവിലാണ് ജീവിക്കുന്നത്. സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങെയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യമാണ്. മുഴു പട്ടിണിയിലായ നിരവധി പേരുണ്ട്.
തൊഴിലില്ലാത്ത നിരവധി പേര്‍ കഷ്ടപ്പെടുകയാണ്. ഒരു നേരം പോലും നന്നായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവര്‍ത്തകര്‍ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവര്‍ത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി. ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിര്‍മാതാക്കളുടെയും ടെക്‌നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണ്. എന്തു ചെയ്യണമെന്ന് അറിയാന്‍ പറ്റുന്നില്ല. ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോണ്‍ എടുത്തും മറ്റുമാണ് തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും കെട്ടിയുയര്‍ത്തിയത്. ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും.

@ എല്ലാവരും കുടുംബം നോക്കാന്‍ പാടുപെടുകയാണ്. ഓരോ മാസവും കിറ്റ് ലഭിച്ചതുകൊണ്ടുമാത്രം അവരുടെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. പലരും ദുരഭിമാനംകൊണ്ടു പറയാത്തതാണ്. സിനിമ മേഖലയിലുള്ള നിരവധി പേര്‍ സമീപകാലത്ത് ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായി. മിക്ക സംഭവങ്ങളുടെയും പിന്നില്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ തന്നെയാണ്.
തിയേറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഇനി ഒരു ചുവടുപോലും ഇവര്‍ക്കു മുന്നോട്ടുപോകാനാവില്ല. എന്നാല്‍ ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരില്‍ കാണേണ്ടി വരുമെന്ന് ഇ ഫീൽഡിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.കടക്കാരുടെ ശല്യപ്പെടുത്തലുകള്‍, പാല്‍, പത്രം, കേബിള്‍, കറന്റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളമാണ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ 
പലരും കിട്ടുന്ന ജോലിയുടെ പിറകെയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍  മനസിലാക്കി സിനിമ തീയേറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും
സർക്കാരിന്റെ കനിവിനായി കേഴുകയാണ്.

@ ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് സൂചനയാണ് വിവിധ മാധ്യമങ്ങളില്‍നിന്നു ലഭിക്കുന്നത്.
തല്‍സ്ഥിതി തുടര്‍ന്നാല്‍ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാശാലകള്‍ തുറക്കുകയും ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തില്‍ അതിനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പല സിനിമകളും അയല്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ രംഗം തന്നെ ഇല്ലാതാകുമെന്ന് ഇ രംഗത്തുള്ളവർ പറയുന്നു.

@ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹംഇന്ന്കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാഴ്ച മറ്റ് റിലീസുകളുണ്ടാവില്ലെന്നാണ് തീരുമാനം. എന്നാല്‍, അപ്പോഴേക്കും സിനിമകള്‍ റിലീസ് ചെയ്യാനുള്ള അനുവാദം സര്‍ക്കാര്‍ തരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരയ്ക്കാറിന് പിന്നാലെ മിന്നല്‍ മുരളിയും കുഞ്ഞെല്‍ദോയും ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം റിലീസ് സാദ്ധ്യമാകുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല.
ഇതിനിടെ നില്‍ക്കക്കള്ളിയില്ലാതെ നിരവധി സിനിമകള്‍ ഒടിടി റിലീസായി എത്തി. ദൃശ്യവും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും കോള്‍ഡ്‌കേസുമൊക്കെ ഒടിടിയില്‍ റിലീസ് ചെയ്തു. മാലിക് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒടിടിയില്‍ ഇറങ്ങാനിരിക്കുന്നു.
നിര്‍മാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിര്‍മിച്ച പല സിനിമകളും പെട്ടിയില്‍ തന്നെയിരിക്കുകയാണ്. ഒടി ടി പ്ലാറ്റ്‌ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലെത്തുകയാണ്. വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോള്‍ സിനിമകളുടെ വ്യാജപതിപ്പതിപ്പുകള്‍  യഥേഷ്ടം വിഹരിക്കുകയാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ 80 ലേറെ സിനിമകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകള്‍ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്തത്. നമുക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയേ മതിയാകൂ.അതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുണ്ടാകണമെന്നാണ് ഇവരുടെ അപേക്ഷ.

@സിനിമാ തിയ്യറ്ററുകള്‍ തുറക്കാന്‍ നടപടിയെടുക്കണം'

ആഴ്ചയില്‍ 6 ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന സിനിമാ തിയ്യറ്ററുകള്‍ തുറക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണം. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച 200ഓളം ചിത്രങ്ങള്‍ റിലീസിന് കാത്തുകിടക്കുമ്പോഴും തിയ്യറ്ററുകള്‍ തുറക്കാന്‍ അനുവാദം നല്‍കാത്തത് തീര്‍ത്തും ദുഖകരമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനം നല്‍കുന്ന സിനിമാ വ്യവസായം തകര്‍ച്ചയിലാണിപ്പോള്‍. സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫിലിം റപ്രസെന്ററ്റിവ് മുതലുള്ള ആയിരങ്ങള്‍ക്ക് ഇപ്പോള്‍ തൊഴിലും വരുമാനവുമില്ല. സിനിമാശാലകള്‍ തുറക്കാത്തതിനാല്‍ തിയ്യറ്റര്‍ ഓപ്പറേറ്റര്‍മാര്‍, ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫുകള്‍, സെക്യൂരിറ്റിക്കാര്‍, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍, കാന്റീന്‍ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ദുരിതത്തിലാണ്. സിനിമ പ്രദര്‍ശിച്ചാലും ഇല്ലെങ്കിലും തിയ്യറ്റര്‍ ഉടമകള്‍ക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങള്‍ അടയ്‌ക്കേണ്ടി വരുന്നുണ്ട്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഈവര്‍ഷം ഏകദേശം രണ്ടു മാസമാണ് തിയ്യറ്റര്‍ തുറന്ന് പ്രവര്‍ത്തിച്ചത്. ഓണത്തിനെങ്കിലും 50 ശതമാനം കാണികളെ വെച്ചെങ്കിലും തിയ്യറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണം  -കോയിപ്പാട് രാധാകൃഷ്ണൻ(സിനിമ പ്രവർത്തകൻ)

ഫോട്ടോ:തീയറ്റർ കരുനാഗപ്പള്ളി

No comments:

Post a Comment