ചാത്തന്നൂർ : പാതയോരത്തെ മാലിന്യം തള്ളലിന് ഇന്നും മുടക്കമില്ല.ഓണാഘോഷം കഴിഞ്ഞതിന് പിന്നാലെ റോഡരികിൽ പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മാലിന്യചാക്കുകൾ നിറഞ്ഞതോടെ മൂക്കുപൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ജനങ്ങൾക്ക്. ദേശിയപാതയോരമടക്കമുള്ള പ്രധാന റോഡുകളിലെല്ലാം മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞു. ചെറുതും വലുതുമായ
ഗ്രാമീണ റോഡുകളിലും ജനവാസകേന്ദ്രത്തിലെയും മാലിന്യം തള്ളലിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ദേശിയ പാതയിൽ മൈലക്കാട് ഇറക്കത്ത് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു, ജെ എസ് എം ജംഗഷന് സമീപം കനാലിൽ മാലിന്യ. കൂമ്പാരമാണ് ഇത് മൂലം മൂക്ക് പൊത്താതെ ദേശിയപാതയോരത്ത് കൂടി നടക്കാൻ പറ്റാത്ത അവസ്ഥ.
അറവുമാലിന്യങ്ങൾ, പച്ചക്കറിക്കടകളിൽ നിന്നും ഭക്ഷണശാലകളിൽനിന്നുള്ള മാലിന്യങ്ങളുമാണ് ഭൂരിഭാഗവും പ്രദേശത്ത് തള്ളുന്നത്. ചാത്തന്നൂർ പഞ്ചായത്തിലെ വയലിക്കട വാർഡിൽ
ജനപ്രതിനിധി കൂടിയായ ഉന്നത സിപിഐ നേതാവിന്റെ കുടുംബത്തിൽ നിന്നും വൻതോതിൽ മാലിന്യം ചാക്കിൽ കെട്ടി റോഡ് സൈഡിൽ ഇട്ടത് നാട്ടുകാരും ഗ്രാമപഞ്ചായത്ത് അംഗവും ചേർന്ന് തിരിച്ചു എടുപ്പിക്കുകയായിരുന്നു. ഇന്നലെ ദേശിയ പാതയോരത്ത്ജെ എസ് എം ജങ്ഷന് സമീപം കനാലിൽ
വൻതോതിൽ കോഴിമാലിന്യം തള്ളി.ഇവിടെ അതിരൂക്ഷമായ
ദുർഗന്ധമാണ് ഇവിടെ. ശ്രീനഗർ -കോതേരി റോഡിൽ ഗാർഹിക മാലിന്യങ്ങളും, കോഴിമാലിന്യങ്ങളും തള്ളുന്നത് പതിവാണ്.
രാത്രി കാലങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങൾ പലയിടങ്ങളിലായി തള്ളുകയാണ് പതിവ്.
ഇതിന് പിന്നിൽ മാലിന്യം ശേഖരിക്കുന്ന സംഘങ്ങളാണ് നഗരപ്രദേശങ്ങളിലെ കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന സംഘങ്ങളും ടാക്സി വാഹന ഡ്രൈവർമാരുമാണെന്നാണ് ജനങ്ങൾ പറയുന്നത്. കഴിഞ്ഞ ദേശീയപാതയിൽ
മാലിന്യചാക്കുകൾ തള്ളുന്ന
തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങലിലാണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരക്കാർക്ക് ചെറിയ തുക നൽകി വ്യാപാരികൾ മാലിന്യം ഒഴിവാക്കുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയടക്കമുള്ള സാധനങ്ങളുമായി എത്തുന്ന പിക്കപ്പ് വാൻ ഡ്രൈവർമാരും ചില പ്രാദേശിക ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. കോഴിക്കടകളിൽനിന്നുള്ള മാലിന്യങ്ങൾ അതാത് ദിവസം കൊണ്ടുപോകുന്നവരുമുണ്ട്. ഇക്കൂട്ടർ ആളൊഴിഞ്ഞ പ്രദേശത്ത് രാത്രികാലങ്ങളിൽ തള്ളുകയാണ് ചെയ്യുന്നത്.കൊല്ലം - തിരുവനന്തപുരം ദേശിയപാതയിൽ
ഇരുവശങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വർഷങ്ങളായി മാലിന്യംതള്ളൽ തുടങ്ങിയിട്ട്. പ്രദേശവാസികൾ പരാതി പറഞ്ഞു മടുത്തു.പലവട്ടം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
No comments:
Post a Comment