Friday, 6 August 2021

റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച കൊവിഡ് പരിശോധന കേന്ദ്രം നോക്ക് കുത്തിയായി മാറുന്നു

റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച കൊവിഡ് പരിശോധന കേന്ദ്രം നോക്ക് കുത്തിയായി മാറുന്നു

കൊല്ലം : റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച കൊവിഡ് പരിശോധന കേന്ദ്രം നോക്ക് കുത്തിയായി മാറുന്നു അനക്കമില്ലാതെ അധികൃതർ.
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തൊഴിലാളികൾ അടക്കമുള്ള യാത്രകാർക്ക് കൊവിഡ് പരിശോധനയും  കേരളത്തിന്റെ പല ജില്ലകളിൽ നിന്നും എത്തുന്നവർക്ക്
ആന്റിജൻ ടെസ്റ്റ് പരിശോധനയും 
ദിനവും യാത്ര ചെയ്യുന്നവർക്ക് വേണ്ടി ടെമ്പറേച്ചർ പരിശോധനയും അതിൽ
ഉണ്ടാവുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ ആന്റിജൻ പരിശോധനയും കൊവിഡ് ടെസ്റ്റും നടത്തണമെന്നാണ് കൊവിഡ് പ്രോട്ടോകോൾ എന്നിരിക്കെ.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ
റെയിൽവേ മുൻകൈ എടുത്ത് 
ആരംഭിച്ച കൊവിഡ് പരിശോധന കേന്ദ്രമാണ് നോക്ക് കുത്തിയായി മാറുന്നത്. ദിനംപ്രതി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഇത്തരത്തിൽ ഒരു പരിശോധന നിർബന്ധമാക്കിയാൽ ഒരു പരിധി വരെ ജില്ലയിലെ രോഗ നിയന്ത്രണം നിയന്ത്രിക്കാമെന്നിരിക്കെ ജില്ലാഭരണകൂടവും റെയിൽവേ മന്ത്രാലയവും ഇതിന് തയ്യാറാകുന്നില്ല റെയിൽവേ മന്ത്രാലയം ടെൻണ്ടർ നടപടികളിലൂടെയാണ് ഒരു മാസത്തിന് മുൻപാണ് പരിശോധന കേന്ദ്രം ആരംഭിച്ചത് പക്ഷെ ജില്ലാ ഭരണകൂടവും സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവാദിത്ത്വം ഏറ്റെടുത്ത് പരിശോധന കർക്കശമാക്കാത്തത് മൂലം സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ച മട്ടാണ്.  നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ദിനവും കൊല്ലത്ത് എത്തുന്നത് അതിലേറെ പേര് ദിവസവും അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട് ഇവർക്കും ആർ റ്റി പി സി ആർ പരിശോധന വേണം ടെസ്റ്റ് നെഗറ്റീവ് ആയ പേപ്പർ ഇല്ലെങ്കിൽ
അന്യസംസ്ഥാനങ്ങളിൽ നിന്നും 
തീരിച്ചയയ്ക്കും എന്നിരിക്കെ ഇ ടെസ്റ്റ് പോലും നടത്താൻ പലരും തയ്യാറാകുന്നില്ല. റെയിൽവേ സ്റ്റേഷനിൽ നടത്തിയ ടെസ്റ്റ്‌ റിപ്പോർട്ട് മറ്റ് റെയിൽവേ സ്റ്റേഷനിൽ കാണിച്ചാൽ മാത്രമാണ് പ്രവേശനമുള്ളത്. ജില്ലാ ഭരണകൂടവും റെയിൽവേ മന്ത്രാലയവുമായുള്ള ആശയകുഴപ്പമാണ് ടെസ്റ്റ് നടത്തിപ്പ് നടക്കാതിരിക്കാൻ കാരണമെന്നിരിക്കെ ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോൾ ജില്ലയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കൊവിഡ് രോഗികൾ യാതൊരു പരിശോധനയും ഇല്ലാതെ വീടുകളിലേക്ക് പോകുകയാണ്.

@ റെയിൽവേ സ്റ്റേഷനിൽ കൊവിഡ് പരിശോധനയില്ല അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ വീടുകളിലേക്ക്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ പരിശോധന റിപ്പോർട്ട് നോക്കുന്നതിന് പോലും കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംവിധാനം ഒരുക്കിയിട്ടില്ല യാത്രക്കാരുടെ ഊഷ്മാവ് അളക്കുന്നതിനോ സാനിറ്ററൈസിംഗ് നടത്തുന്നതിനോ സംവിധാനമില്ല. യാത്രക്കാർ എങ്ങോട്ട് പോകുന്നുവെന്നോ എവിടെ നിന്നും വന്നുവെന്നോയുള്ള രേഖകൾ ശേഖരിച്ച് അതാത് തദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനമൊരുക്കിയിട്ടില്ല
അത് കൊണ്ട് തന്നെ അന്യസംസ്ഥാനത്ത് എത്തുന്നവരിൽ കൊവിഡ് രോഗികൾ ഉണ്ടോയെന്ന് തിരിച്ചറിയാനുള്ള സാധ്യത ഇല്ലാതാകുന്നു.
@  ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച
കൊവിഡ് പ്രോട്ടോകോൾ പ്രകാരം സുരക്ഷാ സൗകര്യങ്ങൾ ഒരുക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. യാത്രക്കാർ വന്നിറങ്ങുന്നത് കൊല്ലം ജില്ലയിലേക്കാണ് അത് കൊണ്ട് തന്നെ ഉത്തരവാദിത്വവും ജില്ലാ ഭരണകൂടത്തിനാണ് പക്ഷെ ഉത്തരവാദിത്വം നിറവേറ്റാൻ കൊല്ലം ജില്ലാ ഭരണകൂടം തയ്യാറാകണം റെയിൽവേ സ്റ്റേഷനിൽ കൊവിഡ് ടെസ്റ്റ്‌ പരിശോധന കർശനമാക്കിയാൽ യാത്രകാർക്ക് സുരക്ഷിതമായി വീടുകളിലേക്കു പോകുന്നതിനും ട്രെയിനിൽ യാത്ര ചെയ്യാനും പറ്റും.

No comments:

Post a Comment