Saturday, 28 August 2021

സിപിഐ യുടെ യോഗത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് നടപടിയെടുക്കാതെ അധികൃതർ

സിപിഐ യുടെ യോഗത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് നടപടിയെടുക്കാതെ അധികൃതർ

ചാത്തന്നൂർ: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു കൊണ്ട് ചതയദിനത്തിൽ സിപിഐയുടെ സാംസ്‌കാരിക സംഘടനയുടെ ജില്ലാ തല യോഗത്തിൽ പങ്കെടുത്തവർക്ക്‌ കൊവിഡ്. ചാത്തന്നൂരിലെ സിപിഐയുടെ മണ്ഡലം കമ്മിറ്റി കാര്യാലയത്തിൽ സിപിഐയുടെ പോഷകസംഘടനയുടെ ജില്ലാതല 
യോഗവും ഒണാഘോഷവും നടന്നത് ജി. എസ്. ജയലാൽ എം എൽ എ യാണ് യോഗം ഉത്ഘാടനം ചെയ്തത്. യോഗം നടന്നതിന് പിന്നാലെ യോഗത്തിൽ പങ്കെടുത്ത പലർക്കും രോഗലക്ഷണങ്ങൾ കാണുകയും പരിശോധനയിൽ രോഗം സ്ഥിതികരിക്കുകയും ചെയ്തതോടെ കൂടുതൽ പേര് രഹസ്യമായി പരിശോധന നടത്തുകയായിരുന്നു.ജി.എസ്.ജയലാൽ ഉൾപ്പെടെയുള്ള നേതാക്കൾ ആരും പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ല.പോലീസും ആരോഗ്യവകുപ്പ് അധികൃതരും സെക്ടർ മജിസ്‌ട്രേറ്റും നാട്ടുകാർ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 
സംഭവസ്ഥലത്ത് എത്തിയെങ്കിലും നടപടിയെടുക്കാതെ മടങ്ങുകയായിരുന്നു.യോഗത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിതീകരിച്ചതോടെ യോഗത്തിൽ
പങ്കെടുത്തവരുടെ പേര് വിവരങ്ങൾ തേടി ആരോഗ്യ വകുപ്പ് അധികൃതർ സംഘാടകരെ സമീപിച്ചുവെങ്കിലും പേര് വിവരങ്ങൾ കൊടുക്കാൻ സംഘാടകർ തയ്യാറായില്ല എം എൽ എയും സിപിഐയുടെ ജനപ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിതീകരിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്ത അധികൃതർക്ക്‌ എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.

No comments:

Post a Comment