Wednesday, 25 August 2021

ഭാരതീയ ജനത പാർട്ടിയുടെ ദേശിയ ആരോഗ്യ സന്നദ്ധപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.

ഭാരതീയ ജനത പാർട്ടിയുടെ ദേശിയ ആരോഗ്യ സന്നദ്ധപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.

കൊല്ലം: ഭാരതീയ ജനത പാർട്ടിയുടെ ആഭിമുഖ്യത്തിൽ ദേശിയതലത്തിൽ നടന്ന് വരുന്ന ദേശിയ ആരോഗ്യ സന്നദ്ധപ്രവർത്തക പ്രചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ പരിശീലന ശിബിരം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ അധ്യഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ ലതമോഹൻ, സെക്രട്ടറിമാരായ ബി. ഷൈലജ, ജിതിൻദേവ്, വെറ്റമുക്ക് സോമൻ, ട്രഷറർ മന്ദിരം ശ്രീനാഥ,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ചെറുപുഷ്പം,
യുവമോർച്ച ജില്ലാ പ്രസിഡന്റും ഹെൽത്ത് വോളന്റിയേഴ്സ് കൺവീനറുമായ വിഷ്ണു പട്ടത്താനം സ്വാഗതവും കൊല്ലം മണ്ഡലം പ്രസിഡന്റ്‌ സാംരാജ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പഠന ക്ലാസുകൾ ഡോ. സി.എസ്. സാജൻ, ഡോ. ജി. ഹരികൃഷ്ണൻ, ഡോ. ബൈജു പരമേശ്വരൻ, ഡോ. ഗോകുൽ. എൻ. വി, ഡോ. ബാബുലാൽ, ഡോ. കൃഷ്ണൻ നമ്പൂതിരി, അർജുൻമോഹൻ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ സന്നദ്ധപ്രവർത്തക്കുള്ള ജില്ലാതല ക്യാബ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉത്ഘാടനം ചെയ്യുന്നു.

@ ലോകരാജ്യങ്ങൾ മഹാമേരിയ്ക്ക് മുന്നിൽ പകച്ചു നിന്നപ്പോൾ ഭാരതം അതിനെ അതിജീവിച്ചു - അഡ്വ. സുരേഷ് 
കൊല്ലം: ലോകരാജ്യങ്ങൾ കൊവിഡിന് മുന്നിൽ പകച്ചു നിന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊവിഡിനെ അതിജീവിച്ചു കൊണ്ട് ലോകത്തിന് തന്നെ മാതൃകയായി മാറിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യസന്നദ്ധ പ്രവർത്തകർക്കുള്ള ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊവിഡിന്റെ ഒന്നാം ഘട്ടവും രണ്ടാംഘട്ടവും അതിജീവിച്ച ഭാരതം വരാൻ പോകുന്ന മൂന്നാംഘട്ട കൊവിഡിനെ അതിജീവിക്കാനും ആരോഗ്യരംഗത്തെ വെല്ലുവിളികളെ അതിജീവിക്കാനുമാണ് ബിജെപി ആരോഗ്യസന്നദ്ധപ്രവർത്തകരെ തയ്യാറാക്കുന്നത് എന്ന് അഡ്വ. എസ്. സുരേഷ് പറഞ്ഞു.

@ @ ആരോഗ്യ സന്നദ്ധ പ്രവർത്തിന്റെ ഉദ്ദേശ്യം
കൊറോണ മഹാമേരിയുടെ അവസരത്തിൽ സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നതിന് വേണ്ടി 
വാർഡ്‌ തലത്തിൽ ഒരു യുവാവിനെയും യുവതിയും അടങ്ങുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് രൂപം നൽകി ഗ്രാമീണ മേഖലയിൽ സാധാരണ ജനങ്ങളെ ബോധവത്കരിക്കുക വാർഡ്‌ തലത്തിൽ വീടുകളിൽ പോയി ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചു കൊണ്ട് പനി, പൾസ് റേറ്റ്, ഒക്സിജൻ സാച്ചുറേഷൻ നടത്തി ആരോഗ്യവിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തി ആശാപ്രവർത്തകരുമായും പ്രദേശത്തെ സന്നദ്ധ ആരോഗ്യപ്രവർത്തകരുമായി നിരന്തരമായി സാമ്പർക്കം നടത്തി പരിശോധനയിൽ രോഗിയാണെന്ന് കണ്ടെത്തിയവരെ ആശുപത്രിയിൽ അയ്ക്കുമെന്ന് ആരോഗ്യസന്നദ്ധപ്രവർത്തകർ ഉറപ്പാക്കണം രോഗം വന്ന രോഗിക്ക്‌ അത് ഭേദമാകും വരെ രോഗിക്കും അവരുടെ വീട്ടിലുലുള്ളവർക്കും ചികിത്സ ഉറപ്പാക്കി ആവശ്യമായ ചികിത്സ നൽകുകയാണ് ബിജെപി വാർഡ്‌ തലത്തിൽ വരെ രൂപീകരിക്കുന്ന ആരോഗ്യസന്നദ്ധപ്രവർത്തരുടെ കർത്തവ്യം.

No comments:

Post a Comment