കൊല്ലം : കൊല്ലം നഗര പ്രദേശത്ത് വരുന്നവർ വഴിയറിയാതെ കുഴഞ്ഞതുതന്നെ.
പലയിടത്തും ശരിയായ ദിശാസൂചികകൾ ഇല്ല ഉള്ളവയുടെ അവസ്ഥ മോശവുമാണ്. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ പലയിടത്തും സൂചനാബോർഡുകൾ കാടുപിടിച്ചും തകർന്നും മറിഞ്ഞുമൊക്കെ കിടക്കുകയാണ്. നേരേകാണുന്ന പല ബോർഡുകളിലും പെയിന്റ് ഇളകിപ്പോയി വായിക്കാനും കഴിയുന്നില്ല.. റോഡിന്റെ കുറുകെയുള്ള പ്രധാന സൂചന ബോർഡുകളുടെ പെയിന്റ് മങ്ങി തുടങ്ങി.
വിവിധ സ്ഥലങ്ങളിൽ
മറിഞ്ഞുകിടക്കുന്ന ബോർഡുകൾ വാഹനയാത്രികർക്കും ഭീഷണിയായി മാറുന്നുണ്ട്. കൊല്ലം -ചെങ്കോട്ട റോഡിലും,ചവറ - കൊല്ലം - പാരിപ്പള്ളി ദേശിയപാതയിലും, കൊല്ലം -അഞ്ചാംലുംമൂട് റോഡിലും, കൊല്ലം അയത്തിൽ റോഡിലും അടക്കം നഗരപ്രദേശങ്ങളിലെ പ്രധാന റോഡുകളിലെല്ലാം സൂചന ബോർഡുകൾ മറഞ്ഞു തന്നെയാണ്.
കൊല്ലം റെയിൽവേ സ്റ്റേഷന്
മുന്നിലായി ദേശിയപാതയിൽ
കാണുന്ന സൂചനാബോർഡുകൾ മരച്ചില്ലകൾക്കിടയിൽ മറഞ്ഞ നിലയിലാണ്.ഒരു പ്രധാനബോർഡ് കടകൾക്കിടയിൽ മതിലിൽ ചാരി വച്ചിരിക്കുകയാണ്. കപ്പലണ്ടി മുക്കിലും കോളേജ് ജംഗക്ഷനിലും ഹൈസ്കൂൾ ജംഗക്ഷൻ, ഭരണസിരാ കേന്ദ്രമായ നഗരസഭ കാര്യാലയവും കൊല്ലം കളക്റേറ്റിലും എത്തണമെങ്കിൽ ജനങ്ങൾ വട്ടം ചുറ്റും കാരണം നഗരസഭ പരിധിയിൽ ഭൂരിപക്ഷം
ബോർഡുകളും വൃഷങ്ങളാൽ മറഞ്ഞിരിക്കുകയാണ് പലയിടത്തും സൂചനാബോർഡുകൾ കാണാൻതന്നെ കഴിയാത്ത സ്ഥിതിയാണ്.സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോർഡുകളും ഹോർഡിങ്ങുകളും പല സൂചനാബോർഡുകളെയും പൂർണമായും മറച്ചിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ചു തകർന്നത് മൂലം പലയിടത്തും ബോർഡിന്റെ താഴത്തുള്ള ഭാഗം ഒഴിച്ച് ബാക്കി പൂർണമായും മറഞ്ഞ നിലയിലാണ്. മറ്റ് പലയിടങ്ങളിലും ഇതേ അവസ്ഥയിൽ തന്നെയാണ്. റോഡ് തകർന്ന ഭാഗങ്ങളിലും പൊളിഞ്ഞ ഓടകൾക്ക്സമീപത്തും ബോർഡുകൾ ഇളകിയ നിലയിലാണ്. ഫുട്പാത്തിലേക്ക് മറിഞ്ഞുകിടക്കുന്ന സൂചനാബോർഡുകളും കാണാം. പലപ്പോഴും ഇവ വഴിയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. വാഹനങ്ങൾ ഇടിച്ചു
റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന സൂചനാബോർഡുകൾ അപകടങ്ങൾക്കിടയാക്കാം. തീരദേശ മേഖലയിൽ യാത്രചെയ്യുന്നവർക്ക്സൂചനാബോർഡുകൾ പ്രയോജനപ്പെടുന്നില്ല എന്ന് മാത്രമല്ല ബോർഡുകൾ ഇവിടെ ഇല്ലതാനും.സ്കൂൾ പരിസരത്തെ സൂചനാബോർഡുകളുടെ അഭാവം അപകടങ്ങൾ വരുത്തിവെയ്ക്കും. നഗരത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അപരിചിതർക്ക് ഇത്തരം ബോർഡുകൾ വഴികാട്ടിയാണ്. രാത്രിസമയത്ത്
പരിചിതമായ വഴികളിൽക്കൂടിയും രാത്രിയാത്ര ബുദ്ധിമുട്ടിലാകുമ്പോൾ പകരമൊരു വഴി തിരഞ്ഞെടുക്കാൻ സൂചനാബോർഡുകൾ അത്യാവശ്യമാണ്. നോ പാർക്കിങ് ബോർഡുകൾ തകർന്ന സ്ഥലങ്ങളിൽ ആളുകൾ അറിയാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും റോഡ് ഗതാഗതം തടസ്സപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
കാടുപിടിച്ച് മറഞ്ഞുകിടക്കുന്ന
സൂചനാബോർഡുകൾ എത്രയും വേഗം ഉപയാഗപ്രദമാക്കണം. തുരുമ്പിച്ചതും തകർന്നതുമായ ബോർഡുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ.അപകടങ്ങളുണ്ടാകും.
@ ജനങ്ങളുടെ ആവശ്യം
നഗരത്തിലുടനീളം സൂചനാബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കാൻ നടപടിയെടുക്കണം മറഞ്ഞിരിക്കുന്ന സൂചനാബോർഡുകൾ പ്രത്യക്ഷത്തിൽ കാണുന്ന തരത്തിലാക്കുക, തകർന്നവ മാറ്റി സ്ഥാപിക്കുക, സ്വകാര്യ പരസ്യ ബോർഡുകൾ കൊണ്ട് സൂചനാബോർഡുകൾ മറയുന്നതിനെതിരേ നടപടിയെടുക്കുക എന്നതാണ് ജനങ്ങളുടെ ആവശ്യം.
ഫോട്ടോ: നഗരത്തിലെ സൂചനാബോര്ഡുകളിലൊന്ന് കാടുകയറി മറഞ്ഞ നിലയില്
No comments:
Post a Comment