കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സർക്കാർ കെട്ടിടത്തിന് റോഡ് സൈഡിൽ കോൺക്രീറ്റ് കുഴി.
കോൺക്രീറ്റ് കുഴി. ചാത്തന്നൂർ സിവിൽ സ്റ്റേഷന് സമീപമായി പണികഴിപ്പിക്കുന്ന ട്രഷറി കെട്ടിടത്തിന്റെ കക്കൂസ്മാലിന്യ സംഭരണിയാണ് കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് പൊതുമരാമത്ത്റോഡിനോട് ചേർന്നും പുതിയതായി നിർമ്മാണം നടത്തുന്ന കെട്ടിടത്തിന്റെ ഫൗണ്ടേഷന് ചേർന്ന് ആറ് അടിയോളം താഴ്ചയിൽ കുഴിച്ചു
നിർമ്മാണം നടത്തുന്നത്. കുഴി കുഴിച്ചു കോൺക്രീറ്റിനുള്ള കമ്പി പാകിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചത് ചൂണ്ടികാട്ടി നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.കക്കൂസ് മാലിന്യം റോഡിൽ നിന്നും വാഹനത്തിൽ എടുത്തു കൊണ്ട് പോകത്തക്ക രീതിയിലാണ് കുഴി രൂപകല്പന ചെയ്തിരിക്കുന്നത്.ചട്ടങ്ങൾ ലംഘിച്ചു നടക്കുന്ന കെട്ടിടനിർമ്മാണത്തിനെതിരെ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാർ.
ഫോട്ടോ: കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് റോഡരികിൽ മലിന ജല സംഭരണി
No comments:
Post a Comment