കൊല്ലം: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഏർപ്പെടുത്തിയ വിലക്കുകൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ജില്ലയിൽ പ്രതിക്ഷേധവുമായി ജനങ്ങൾ രംഗതെത്തുന്നു. പോലീസും സെക്ടർ മജിസ്ട്രേറ്റുമാരും നിയമം കർക്കശമാക്കിയതിന് പിന്നാലെയാണ് പ്രതിക്ഷേധവുമായി ജനങ്ങൾ രംഗത്ത് വരുന്നത്. പ്രതിക്ഷേധത്തിൽ മുന്നിൽ വ്യാപാരിവ്യവസായികളുമാണ്.കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ കടകളിലും മറ്റും പോകുന്നതിന് അനുവാദം ഉണ്ടായിരിക്കുകയുള്ളു എന്ന നിബന്ധനയ്ക്കെതീരെയാണ് ഇവർ പ്രതിക്ഷേധവുമായി രംഗതെത്തുന്നത്. കടകളിൽ ജോലി ചെയ്യുന്നവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമായിരിക്കുമെന്നസർക്കാർ നിമ്പന്ധന പലർക്കും ജോലി നഷ്ടമാകൻ കാരണമാവുമെന്ന് ചൂണ്ടികാട്ടുന്നു. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് കിട്ടിയിരിക്കുന്നത് ജില്ലയുടെ മൊത്തം ജനസംഖ്യയുടെ പകുതിപ്പേർക്കു പോലും വാക്സിൻ കിട്ടിയിട്ടില്ല. വാക്സിൻ വിതരണം സമ്പൂർണ്ണമായി രാക്ഷ്ട്രിയവത്കരിച്ചു കൊണ്ട് വിതരണം പൂർണ്ണമായും താളം തെറ്റിയ ജില്ലയിൽ ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണെന്ന സർക്കാർ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.പോലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും സെക്ടർ മജിസ്ട്രേറ്റുമാരുമാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനുള്ള അധികാരം ഉള്ളത് അതിന്റെ മറവിൽ വ്യാപകമായി പരിശോധന നടത്തുകയാണ് ഉദ്യോഗസ്ഥർ.
@ കോവിഡ് വാക്സിൻ എടുക്കാത്തവരെ കുറ്റവാളികളായി കണകാക്കുന്ന നിയമം
ജനങ്ങൾക്ക് പല അത്യാവശ്യ കാര്യങ്ങൾക്കുമായി പുറത്തിറങ്ങേണ്ടി വരുന്നത് തടയുന്ന നിയമങ്ങളാണിത് ജനങ്ങളെ വീട്ടുതടങ്കലിൽ ആക്കുന്നതിന് തുല്ല്യമാണ്.ഭരണഘടനയുടെ 14, 19, 21 വകുപ്പുകളുടെ ലംഘനമാണ് ഈ നിബന്ധനകൾ ഒരു വീട്ടിൽ 80 വയസ്സുള്ള വൃദ്ധനും 15 വയസ്സുള്ള കുട്ടിയുമാണുള്ളതെങ്കിൽ പാലും മരുന്നും വാങ്ങാനുമൊക്കെ വാക്സിൻ എടുത്ത 80 കാരൻ പുറത്തിറങ്ങണമെന്നും വാക്സിൻ എടുക്കാത്ത പയ്യൻ വീട്ടിലിരിക്കണമെന്നുമാണോ സർക്കാർ പറയുന്നതെന്ന് സർക്കാരിന്റെ അസംബന്ധ നാടകങ്ങൾക്ക് കുട പിടിക്കാൻ തങ്ങളെ കിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ് ജനങ്ങൾ നൽകുന്നത് 72 മണിക്കൂർ മുമ്പെടുത്ത ആർ ടി പിസിആർ രേഖ, വാക്സിനേഷൻ സാക്ഷ്യപത്രം, കൊവിഡ് 19 ബാധിതനായി സുഖംപ്രാപിച്ചതിനുള്ള തെളിവ് അടക്കമില്ലെങ്കിൽ ഒരാളും പുറത്തിറങ്ങേണ്ടന്ന നിയമം ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്. പോരാട്ടം കൊറോണയ്ക്കെതിരെയാണെന്നും മനുഷ്യർക്കെതിരെയല്ലെന്നും സർക്കാർ മനസിലാക്കണം.
@ വാക്സിൻ എടുക്കാൻ ഇന്നിപ്പോൾ ഒരാൾക്കും മടിയുണ്ടാവാനിടയില്ല. വാക്സിൻ കിട്ടാത്തതാണ് പ്രശ്നം. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. വാക്സിന് എതിരെ പ്രചരണം നടത്തിയവർ വാക്സിൻ പൂഴ്ത്തി വയ്ക്കുകയും ചെയ്തു. ഇങ്ങനെയുള്ള സർക്കാർ വാക്സിനെടുത്തിട്ടില്ലെന്ന് പറഞ്ഞ് പാവം ജനങ്ങളുടെ കൊങ്ങയ്ക്ക് പിടിക്കാൻ പോലീസിന് അധികാരം നൽകുകയല്ല ചെയ്യേണ്ടത് കൊവിഡ് 19 ആരോഗ്യപ്രശ്നമാണെന്നും അതിൽ പോലീസല്ല ആരോഗ്യ പ്രവർത്തകരാണ് ഇടപെടേണ്ടതെന്നും കൊവിഡ് 19 തകർത്തെറിഞ്ഞത് ഒരു ജനതയെ മൊത്തമാണ്. എങ്ങനെ ജീവിക്കാൻ പറ്റുമെന്ന വേവലാതിയിലാണ് ജനങ്ങൾ. അപാരമായ ശൂന്യതയുമായി മുഖാമുഖം നിൽക്കുന്ന അവസ്ഥയിലാണ് ജനങ്ങൾ. ഈ ഘട്ടത്തിൽ അവർക്ക് എങ്ങിനെ കൈത്താങ്ങാവാൻ കഴിയുമെന്നാണ് സർക്കാർ നോക്കേണ്ടത്. അതിനു പകരം എരിതീയിൽനിന്നു വറചട്ടിയിലേക്ക് എടുത്തെറിയുന്ന നിയന്ത്രണങ്ങളും നിബന്ധനകളുമാണ് സർക്കാർ കൊണ്ടുവരുന്നതെങ്കിൽ ജനങ്ങളുടെ ക്ഷമയ്ക്ക് നെല്ലിപ്പലകയുണ്ടെന്ന് ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവർ മറക്കരുത് എന്നും മുന്നറിയിപ്പ് നൽകുന്നു.
@ ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടെങ്കിലും പോലീസ് പരിശോധന കർശനമാക്കേണ്ടതില്ലെന്ന് കളക്ടർമാരുടെ നിർദ്ദേശം. കടകളിലെത്തുന്നവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടതില്ലെന്നും സാമൂഹിക അകലം മാത്രം ഉറപ്പ് വരുത്തിയാൽ മതിയെന്നാണ് നിർദ്ദേശം. ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇളവുകളെന്ന പേരിൽ നാട്ടിൽ കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയതിനെതിരെ വ്യാപക പരാതികളാണ് ഉത്തരവ് നടപ്പാക്കിയ ആദ്യ ദിനം തന്നെ ഉയർന്നത്. വാക്സിൻ ലഭിക്കാത്തവർ 3 ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതിനെതിരെ വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധവുമായെത്തി. ഈ സാഹചര്യത്തിലാണ് കളക്ടർമാർ താത്കാലികമായി നിർബന്ധിത പരിശോധന നടത്തേണ്ടതില്ലെന്ന് പോലീസിനോട് നിർദ്ദേശിച്ചത്.
ഇന്നലെ ഉദ്യോഗസ്ഥർ കടകളിലെത്തി കർശന നിബന്ധനകളായിരുന്നു നൽകിയിരുന്നത്. ഇത് പാലിക്കാത്ത ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു നിർദ്ദേശം. എന്നാൽ വ്യാപാരി സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഉത്തരവ് തിരിച്ചടിയാവുമെന്നും ജനവികാരം എതിരാവുമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഉത്തരവ് പിൻവലിക്കുകയോ പുനപരിശോധിക്കുകയോ ചെയ്യാതെ കളക്ടർമാർ വാക്കാൽ ജില്ലാ പോലീസ് മേധാവിമരോട് നിർദ്ദേശം നൽകിയത്.
സാമൂഹിക അകല, മാസ്ക്ക്, എന്നിവ മാത്രം നിർബന്ധമാക്കിയാൽ മതിയെന്നാണ് നിലപാട്. എന്നാൽ നഗരപ്രദേശങ്ങളിൽ പോലീസ് ഇടപെടാതെ നിയന്ത്രങ്ങൾ എങ്ങനെ നടപ്പിലാക്കാനാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
No comments:
Post a Comment