സത്യസന്ധതയ്ക്ക്
മാതൃകയായി മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗം.
മാതൃകയായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ സുരക്ഷാവിഭാഗം.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ
കാർഡിയോളജി വിഭാഗത്തിൽ അമ്മയെയും കൊണ്ട് പരിശോധനയ്ക്കായി എത്തിയ നാവായിക്കുളം സലീന മൻസിലിൽ പരേതനായ നസീറുദീന്റെ ഭാര്യ സലീനയുടെ രണ്ടര പവനിലധികം തൂക്കം വരുന്ന സ്വർണമാല യാണ് നഷ്ടപ്പെട്ടിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക്തിരികെ പോകാനിറങ്ങിയ വനിതാ സെക്യൂരിറ്റി ഗാർഡ് ബിന്ദുവിനാണ് മാല കിട്ടിയത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന വരോടെല്ലാം ഉടമയെ അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനാവാത്തതിനെ തുടർന്ന് ബിന്ദു മാല സെക്യൂരിറ്റി ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു
സെക്യൂരിറ്റി ഓഫിസിൽ നിന്ന് പോലിസ് സ്റ്റേഷനിൽ മാല കിട്ടിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അടുത്ത ദിവസം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ മാല നഷ്ടപ്പെട്ടതായി ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും അവരെ വിളിച്ചു മെഡിക്കൽ കോളേജിലേക്ക് അയക്കാമെന്നും പോലീസ് അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ സലീന ആശുപത്രി സുരക്ഷ വിഭാഗത്തിലെത്തി മാല തിരിച്ചറിയുകയും സെക്യൂരിറ്റി ഓഫീസർ ബാബു പ്രദീപ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ഷാജഹാൻ, മറ്റു ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ സെക്യൂരിറ്റി ഗാർഡ് ബിന്ദുവിൽ നിന്ന് തന്നെ മാല കൈപ്പറ്റുകയും ചെയ്തു.
ഫോട്ടോ:സെക്യുരിറ്റി ഗാർഡ് ബിന്ദുവിൽ നിന്നും സെലീന മാല കൈപ്പറ്റുന്നു.
No comments:
Post a Comment