കേബിൾ ടി. വി. ഉടമ കണക്ഷൻ കട്ട് ചെയ്തു വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങി
ഇരവിപുരം : ഇരവിപുരം തെക്കേവിള ഡിവിഷനിൽ കേബിൾ ടി.വി. ഉടമ നിലവിലുള്ള സെറ്റ് അപ് ബോക്സ് മാറ്റി പുതിയ സെറ്റ് അപ് ബോക്സ് സ്ഥാപിച്ചതിന് ആയിരം രൂപ ആവശ്യപ്പെട്ടു കൊടുക്കാത്തവരുടെ കണ്കഷൻ കട്ട് ചെയ്തു വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങി.കഴിഞ്ഞ അഞ്ചാം തീയതി മുതൽ നിലവിലുള്ള ഉടമ രണ്ട് വർഷം മുൻപ് 2500 രൂപ കൊടുത്ത് വാങ്ങിയ സെറ്റ് അപ്
സ്ഥാപിക്കുകയും ഇപ്പോൾ കേബിൾ ഉടമ പുതിയ കമ്പനീയിലോട്ട് മാറിയതോടെയാണ് പുതിയ സെറ്റ് അപ് ബോക്സ് സ്ഥാപിച്ചത് ഇ ബോക്സിന് വേണ്ടി ആയിരം രൂപ ആവശ്യപെട്ടുകൊണ്ട് ഉടമ വരിക്കാരെ സമീപിച്ചത്.. ആരും പൈസ കൊടുക്കാതായതോടെ
കണ്ടക്ഷൻ വിഛേദിച്ചിരിക്കുകയാണ് കേബിൾ ഉടമ ചെയ്തത്.അത് മൂലം കുട്ടികളുടെ വിക്ടേഴ്സ് ചാനൽ വഴിയുള്ള പഠിത്തവും മുടങ്ങി. കഴിഞ്ഞ ഒരു വർഷമായി കോറോണ കാരണം ജോലിയില്ലാതെ വലയുന്ന ജനങ്ങൾ കേബിൾ ടി.വി.ഉടമ കമ്പനി മാറുമ്പോൾ പൈസ കൊടുക്കാൻ പറ്റില്ല എന്ന്നാണ് നാട്ടുകാർ പറയുന്നത്. ഇ പ്രദേശത്ത് മറ്റൊരു കേബിൾ ടി. വി ലൈൻ ഇ ഭാഗത്ത് ഇല്ല ഡിവിഷൻ കൗൺസിലറുടെ അടുത്ത് പരാതിയുമായി ചെന്നെങ്കിലും കേബിൾ ടി.വി. ഉടമയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതോടെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുകയും ചെയ്തതിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ്.
No comments:
Post a Comment