കാർഷിക മേഖല കഴിഞ്ഞാല്‍
ഒരു കാലത്ത് ജില്ലയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് ആയിരുന്ന
കയർ കശുവണ്ടി കൈത്തറിയെന്ന ത്രിമാന പരമ്പരാഗത തൊഴിൽ സംവിധാനത്തെ പൂർണ്ണമായും തകർക്കുന്ന സർക്കാർ സമീപനത്തിനെതിരെ തൊഴിലാളികളിൽ നിന്നും ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്കുന്ന മേഖലയാണ് കൈത്തറി മേഖല. കൊല്ലത്തിന്റെ സമ്പദ് ഘടനയില്‍ കൈത്തറി മേഖലയ്ക്ക് സമാനതകളില്ലാത്ത സ്ഥാനമാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഈ മേഖലയുടെ ശക്തി അതിന്റെ സമാനതകളില്ലാത്ത സ്വഭാവം, ഉത്പാദനം ഏതു തരത്തിലും മാറ്റാനുള്ള കഴിവ്, നൂതന ആശയങ്ങളുടെ സ്വീകാര്യത, വിതരണക്കാരന് ആവശ്യാനുസൃതമായ ഉല്പന്നങ്ങള്, പാരമ്പര്യം എന്നിവയില്‍ അധിഷ്ഠിതമാണ് കൈത്തറി മേഖല.
കേരളത്തിലെ മറ്റ് ജില്ലകളുമായി
താരതമ്യപ്പെടുത്തുമ്പോള്‍ കൊല്ലത്തിന്റെ വിഹിതം കുറവായിട്ടാണ് കാണുന്നത്.
കൊല്ലത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കശുവണ്ടി മേഖല കഴിഞ്ഞാൽ രണ്ടാം സ്ഥനം കൈത്തറി മേഖലയ്ക്കാണ്. ജില്ലയിലെ കൈത്തറി മേഖല പ്രധാനമായും സഹകരണമേഖലയിലാണ്
പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ 96 ശതമാനം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ബാക്കി 4 ശതമാനം വ്യവസായ സംരംഭകരുടെ കൈകളിലാണ്.
ഫാക്ടറി മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സഹകരണ മേഖല.ഇ സഹകരണ മേഖലയിലെ ഭൂരിപക്ഷം കൈത്തറി സംഘങ്ങളും
ഫാക്ടറി മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സഹകരണ മേഖല.ഇ സഹകരണ മേഖലയിലെ ഭൂരിപക്ഷം കൈത്തറി സംഘങ്ങളും
ഇപ്പോൾ സിപിഎം നേതൃത്വം കൊടുക്കുന്ന ഭരണ സമിതികളാണ് കൈയ്യാളുന്നത് അത് കൊണ്ട് തന്നെ പൂർണ്ണമായും രാക്ഷ്ടിയവത്കരിച്ചു കൊണ്ട് കൈത്തറി മേഖലയെ തകർക്കുന്ന സമീപനത്തിലേക്ക് നീങ്ങുമ്പോൾ ഒരു പരമ്പരാഗത വ്യവസായം കൂടി ജില്ലയിൽ മൺമറഞ്ഞു പോകുകയാണ്.
@ ജീവിക്കാനുള്ള ഉപാധി കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് കൈത്തറി തൊഴിലാളികൾ. കോവിഡിന്റെ ആദ്യതരംഗം ഉണ്ടാക്കിയ പ്രതിസന്ധികളിൽനിന്ന് മെല്ലെ കരകയറുന്നതിന്റെ ഇടയിലാണ് രണ്ടാംതരംഗവും തുടർന്നുള്ള ലോക്ഡൗണും. ഇതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിലാണ് നെയ്ത്തുതൊഴിലാളികൾ. ലോക്ഡൗണിന്റെ രണ്ടാംഘട്ടത്തിൽ അവരവരുടെ വീടുകളിലാണ് ഏറെ പേരും നെയ്ത്തുജോലി ചെയ്തിരുന്നത്. ലോക്ഡൗൺ ഇളവുകൾ വന്നിട്ടും ഏതാനുംപേർ മാത്രമാണ് സംഘങ്ങളിൽ പോയി ജോലിചെയ്യുന്നത്.
@ നെയ്ത്തുതൊഴിലാളികൾക്ക് ആവശ്യത്തിന് നൂൽ ലഭ്യമാക്കണം
തൊഴിലാളികൾക്ക് ജോലിചെയ്യാൻ ആവശ്യമായ നൂൽ ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം
പരമ്പരാഗതമായി ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രായമായവരാണ് തൊഴിലിനോടുള്ള താത്പര്യംമൂലം ഇന്നും നിലനിൽക്കുന്നത്. നെയ്ത്തിന് ആവശ്യമായ നൂൽ ലഭിക്കാത്തതിനാൽ പലപ്പോഴും ജോലിയില്ലാത്ത സ്ഥിതിയുണ്ട്. അടിക്കടി ഉണ്ടാവുന്ന ലോക്ഡൗൺ കാരണം തമിഴ്നാട്ടിൽനിന്ന് ഖാദി നൂലിന്റെ വരവ് കുറഞ്ഞത് തൊഴിലാളികൾക്ക് ഇരുട്ടടിയായി.ലോക് ഡൗണിൽ കുടുങ്ങി അസംസ്കൃതവസ്തുക്കൾ കിട്ടാതായതോടെ ഭൂരിഭാഗം നെയ്ത്തുകാരുടെയും ഉപകരണങ്ങൾ പൊടിപിടിച്ച് കിടക്കുകയാണ്.
കൈത്തറി സാരിയുടെയും മുണ്ടിന്റെയും നിർമാണത്തിന് വേണ്ട ഊടും പാവും തമിഴ്നാട്ടിലെ സേലത്തുനിന്നാണ് എത്തിയിരുന്നത്. കസവ് ഗുജറാത്തിലെ സൂറത്തിൽനിന്നും എല്ലാം നിലച്ചു
മറ്റ് പല മേഖലകളിലെയും അസംസ്കൃതവസ്തുക്കൾ കൊണ്ടുവരാൻ ഇളവ് നൽകിയപ്പോഴും നെയ്ത്തുമേഖലയ്ക്ക് പരിഗണനയുണ്ടായില്ല
ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണം.
@കൈത്തറി ഉപകരണങ്ങൾ യന്ത്രവത്കരിക്കാൻ നടപടി വേണം ഒപ്പം തന്നെ വിപണന മേഖല വർധിപ്പിക്കുകയും വേണമെന്ന് ഇ രംഗത്തുള്ളവർ പറയുന്നു.
സർക്കാരിൽനിന്ന് കാര്യമായ ആനുകൂല്യങ്ങളൊന്നും കൈത്തറി തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ജോലിയും വിപണിയുമില്ലാതെ കൈത്തറി തൊഴിലാളികൾ ഉപകരണങ്ങൾ ആധുനികവത്കരിക്കണം തൊഴിലാളികളുടെ ശാരീരികാധ്വാനം കുറയ്ക്കുന്നതിനായി കൈത്തറി നിർമാണ ഉപകരണങ്ങൾ ആധുനികവത്കരിക്കണം.
@ നെയ്ത്തുതൊഴിലാളി വേതനം വർധിപ്പിക്കണം
കൈത്തറി മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വേതനവും പെൻഷനും വർധിപ്പിക്കുന്നതിന് ഒപ്പം മറ്റ്
ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. കൊവിഡ് ബാധിച്ച തൊഴിലാളികൾക്ക് പ്രതേക പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ സംവിധാനത്തിലൂടെ സഹായങ്ങൾ വിതരണംചെയ്യണം.
കൊറോണ നിയന്ത്രണംമൂലം ജോലിചെയ്യാൻ കഴിയാതിരുന്ന ദിവസങ്ങളിൽ കൂലിയോടുകൂടിയുള്ള അവധിയായി കണക്കാക്കിയാൽ മാത്രമേ ഖാദി തൊഴിലാളികളെ ഇന്നത്തെ ദുരവസ്ഥയിൽനിന്ന് കരകയറ്റാൻ കഴിയൂ. തൊഴിലാളികളുടെ കുടിശ്ശിക ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുകയും ഇനിയുള്ള കാലത്തെങ്കിലും തുടർച്ചയായി തൊഴിൽ നൽകാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യണം.
@ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം - ബി എം എസ്
മിനിമംകൂലി കുടിശ്ശികയും ആയിരംരൂപ സഹായവും നൽകിയത് ഖാദി തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകിയെങ്കിലും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ ഖാദി തൊഴിലാളിയെ സംരക്ഷിക്കാൻ കഴിയൂ. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു ഒപ്പം തന്നെ സംസ്ഥാന സർക്കാർ കെട്ടിക്കിടക്കുന്ന ഖാദി തുണികൾ വിറ്റഴിക്കാൻ പ്രത്യേക റിബേറ്റുകൾ പ്രഖ്യാപിക്കുകയും പൂരക വരുമാന പദ്ധതി നവീകരിച്ച് തൊഴിലാളികൾക്ക് നിശ്ചിത വരുമാനം പ്രതിമാസം ഉറപ്പുവരുത്തുകയുംചെയ്യണം.
@ യുവതീയുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ പദ്ധതി ആവിഷ്കരിക്കണം
പ്രായം ചെന്നവരാണ് ഇ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ കൂടുതൽ ചെറുപ്പക്കാർ ഇ മേഖലയിലേക്ക് കടന്ന് വരുവാനുള്ള സാഹചര്യം ഒരുക്കണം അല്ലെങ്കിൽ ഇ മേഖല അന്യം നിന്ന് പോകും കൈത്തറി തുണികൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും.
@ തൊഴിലുറപ്പ്മാത്രം രക്ഷ
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ജോലിചെയ്താൽ പരമാവധി ലഭിക്കുക 250 രൂപയാണ്. ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളിൽ മാത്രമാണ് പണിയുള്ളത്. ഇതുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്തതിനാൽ മിക്കവരും നെയ്ത്തുജോലിയിൽനിന്ന് പിന്മാറി തൊഴിലുറപ്പ് ജോലിക്ക് പോവുകയാണ്.
No comments:
Post a Comment