വാഹനവിപണിയിൽ മാന്ദ്യത വില്പന കുറഞ്ഞു പ്രതിസന്ധിയിലായി
യൂസ്ഡ് കാർ വിപണി.
കൊല്ലം : വാഹനവിപണിയിൽ മാന്ദ്യത വില്പന കുറഞ്ഞു പ്രതിസന്ധിയിലായി
യൂസ്ഡ് കാർ വിപണി. സ്വകാര്യവാഹനങ്ങളുടെ ഉപയോഗംകൂടിയ കാലഘട്ടമായിരുന്നു കഴിഞ്ഞ ഒന്നര വർഷം.
കോവിഡ് തന്നെയാണ്ഇതിനുകാരണവും ഒന്നാം ലോക്ക് ഡൗണിന് ശേഷം
പൊതുവാഹനങ്ങൾ ഓട്ടം നിർത്തുകയും പൊതുവാഹനങ്ങളിൽ കയറാൻ ജനം മടിക്കുകയും ചെയ്തതോടെ പലരും മുൻപെടുത്തുവെച്ച ഡ്രൈവിങ് ലൈസൻസുകൾ പൊടിതട്ടിയെടുത്തു. മറ്റുള്ളവരാവട്ടെ, ഡ്രൈവിങ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി വാഹനം നിരത്തിലിറക്കിത്തുടങ്ങി. വാഹനങ്ങൾ നിരത്തിൽ കുറഞ്ഞകാലത്ത് ആത്മവിശ്വാസത്തോടെ ബ്രേക്കിലും ക്ലച്ചിലും ആക്സിലറേറ്ററിലും കാലുകൾ മാറിയമർത്തി ലക്ഷ്യസ്ഥാനത്തെത്തി.
യൂസ്ഡ് വാഹന വിപണിയിൽ
ഇ സമയം വിപണിയുടെ കുതിപ്പിന്റെ കാലഘട്ടമായിരുന്നു. രണ്ടാംഘട്ട ലോക്ഡൗൺ എന്നാൽ, സ്ഥിതിയൊക്കെ മാറ്റി. കോവിഡുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധി വാഹനങ്ങൾ വാങ്ങുന്നതിൽനിന്നും ജനങ്ങളെ പിന്നോട്ടടിപ്പിച്ചു. അത് യൂസ്ഡ് കാർ വാഹനവില്പനയെയും വാഹനകമ്പനികളെയും
ബാധിച്ചു. വിപണി ഇപ്പോൾ സഡൺ ബ്രേക്കിട്ട് നില്പാണ്. ലോക്ഡൗൺ പൂർണ്ണമായും നീങ്ങുന്ന നാളുകളിലാണ് വ്യാപാരികളുടെ പ്രതീക്ഷ.ഇ സാമ്പത്തിക വർഷം കോവിഡ് യൂസ്ഡ് കാർ വിപണിക്ക്കുതിപ്പുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തലെങ്കിലും അപ്രതീക്ഷിതമമായുണ്ടാക്കിയ ലോക്ഡൗൺ ഈ മേഖലയെ വല്ലാതെ തളർത്തി. മേയ് നാലിനായിരുന്നു ഈ വർഷം ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒരാഴ്ച ലോക്ഡൗണുണ്ടാവുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നെയും നീണ്ടു.പുതിയതായി
എത്തിയ വാഹനങ്ങൾ വില്പന നടത്താൻ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചില്ല. രണ്ടാം ലോക്ക് ഡൌൺ
ഹാൻഡ് ബ്രേക്കിട്ട് നിർത്തിയ വാഹനങ്ങളുടെ ബ്രേക്ക് ജാം, ഏറെക്കാലമായി വാഹനങ്ങൾ ഉപയോഗിക്കാത്തതുമൂലം ബാറ്ററിക്കുണ്ടാവുന്ന തകരാർ എന്നിവയൊക്കെ യൂസ്ഡ് കാർ വ്യാപാരത്തിന് വലിയ തിരിച്ചടിയാവും. ഇങ്ങനെയുണ്ടാവുന്ന തകരാറുകൾ പരിഹരിച്ചുമാത്രമേ വാഹനങ്ങൾ വില്ക്കാനും സാധിക്കൂ.
@ നേരത്തേ വിറ്റഴിഞ്ഞത് 400 കാറുകൾ വരെ
ജില്ലയിൽ വിവിധ ഡീലർമാരുടേതായി ഒരുമാസം 300 മുതൽ 400 വരെ യൂസ്ഡ് കാറുകൾ വില്പന നടത്തുന്നുെണ്ടന്നാണ് കണക്ക്. കൊല്ലം ടൗണിൽ മാത്രം 15-ഓളം യൂസ്ഡ് കാർ ഡീലർമാരുണ്ട്. പ്രമുഖ നിർമാതാക്കളുടെ യൂസ്ഡ് കാർഷോറൂമുകളിൽ 20 മുതൽ 25വരെ ജീവനക്കാരുണ്ട്. കമ്പനി നൽകുന്ന വരുമാനത്തിനുപുറമേ വാഹനങ്ങൾ വിറ്റ് ലഭിക്കുന്ന ഇൻസെന്റീവായിരുന്നു ഇവരുടെ ജീവിതം പച്ചപിടിപ്പിച്ചത്.
എന്നാൽ, ഇപ്പോൾ അതൊക്കെ ഇല്ലാതായി.ലോക്ക് ഡൗണിന് മുൻപ് വരെ മാസം 40 മുതൽ 50 വരെ വാഹനങ്ങളുടെ വില്പന നടക്കാറുണ്ടായിരുന്നു. സ്ഥാപനങ്ങൾ അടച്ചിട്ടതോടെ തെഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. കമ്പനി ഒരു നിശ്ചിത തുക ശമ്പളമായി നൽകുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും ജീവിക്കാനാവില്ല. വാഹനങ്ങളുടെ വില്പനയില്ലാത്തതിനാൽ കമ്പനിക്ക് വലിയ സംഖ്യ വരുമാനമായി നൽകാനും സാധിക്കില്ല.കൊല്ലത്തെ
പ്രമുഖ കമ്പനിയുടെ യൂസ്ഡ് കാർ ഷോറൂമിന്റെ മാനേജർ പറയുന്നു.
@ ഒന്നാംഘട്ട കോവിഡ് വ്യാപനത്തിനുശേഷം 2020 മേയ് 18 മുതലാണ് ജില്ലയിൽ യൂസ്ഡ് കാർ വ്യാപാരത്തിന് കുതിപ്പുണ്ടായത്. ആദ്യ മൂന്നുമാസക്കാലം നല്ല വില്പന നടന്നു. മിക്കവർക്കും വാഹനങ്ങൾ ഉള്ളതിനാൽ വാഹനം മാറ്റിവാങ്ങാൻ വരുന്നവവരിലാണ് ഇപ്പോൾ പ്രതീക്ഷയെന്ന് യൂസ്ഡ് കാർ ഷോറൂം അധികൃതർ പറയുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള വായ്പയും മറ്റുമൊക്കെയായാണ് വാഹനം വാങ്ങാനെത്തുന്നവരിലേറെയും. ലോക്ഡൗണൊക്കെ നീങ്ങിയാലും സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കരകയറിയാലേ വ്യാപാരം തകൃതിയായി നടക്കൂ. കോവിഡും ലോക്ഡൗണുമൊക്കെ മാറി നല്ലകാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യൂസ്ഡ് കാർ ഷോറൂം അധികൃതരും ജീവനക്കാരും.
@ കോവിഡ് ആദ്യഘട്ടവ്യാപനത്തിന്റെ സമയത്ത് മിക്കവരും വാഹനങ്ങൾ സ്വന്തമാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് യൂസ്ഡ് കാർ ഷോറൂം ഉടമ പറയുന്നു. ഓൺലൈനിലും ഫോണിലുമായി വാഹനങ്ങൾക്ക് അന്വേഷണം വരുന്നുണ്ട്. എന്നാൽ, യൂസ്ഡ് കാറായതിനാൽ വാഹനങ്ങൾ നേരിൽ കണ്ടേ എല്ലാവരും കച്ചവടത്തിന് തയ്യാറാവൂ. ഷോറൂം അടച്ചിട്ടതിനാൽ വാഹനങ്ങൾ കാണിച്ചുകൊടുക്കാൻ പറ്റുന്നില്ല. എല്ലാ കമ്പനിയുടെയും വാഹനങ്ങളുണ്ട്. 2010.ന് ശേഷമുള്ള വാഹനങ്ങളാണ് വില്ക്കാറുള്ളത്. അഞ്ചു ലക്ഷംവരെയുള്ള വാഹനങ്ങളാണ് വിറ്റുപോകുന്നത്. രണ്ടുമുതൽ മൂന്നുലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്കാണ് ഡിമാൻഡ്, (മനുവിപിനൻ. യൂസ്ഡ് കാർ ഷോറൂം ഉടമ, ബിജെപി വ്യവസായ സെൽ കൺവീനർ)
No comments:
Post a Comment