പൂട്ടുപൊളിച്ചപ്പോൾ നോട്ടീസായി വരുന്നു നികുതിപ്പിഴയും ശിക്ഷയും. ആദായനികുതി വകുപ്പിന്റെ നിരന്തരമുള്ള നോട്ടീസുകളുടെയും മുന്നറിയിപ്പുകളുടെയും പ്രവാഹമാണ് വ്യാപാരികൾക്ക്. അടച്ചു കിടന്ന കാലത്തെ നികുതിയും അടയ്ക്കാൻ ആണ് ഉത്തരവ്. 1000 രൂപ പിഴ ചുമത്തുമെന്നറിയിച്ചു കൊണ്ടുള്ള നോട്ടീസുകളുടെ പ്രവാഹമാണ് വ്യാപാരികളുടെ ഇ -മെയിലിലേക്ക്.
ജി എസ്ടി നിയമം പ്രാബല്യത്തിലായി നാലുവർഷമായി. എന്നാൽ വെബ്സൈറ്റ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. വ്യാപാരസ്ഥാപനങ്ങളും അക്കൗണ്ടന്റ് സ്ഥാപനങ്ങളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. റിട്ടേൺ സമർപ്പിക്കാനുള്ള തീയതി എല്ലാ മാസവും 11, 22 എന്നിങ്ങനെയാണ്. അതിനാൽ തുറക്കാത്ത കടകളുടെ കച്ചവടക്കണക്ക് കാണിക്കാൻ വ്യാപാരികൾക്കും നികുതികടലാസുകൾ ശരിയാക്കാൻ ടാക്സ് പ്രാക്ടീഷണർമാർക്കും കഴിഞ്ഞില്ല.
ആദായനികുതി ടി ഡി.എസ്. ഓരോ മാസവും ഏഴാംതീയതിയാണ് സമർപ്പിക്കേണ്ടത്. ഇതു പറ്റാത്തവർക്ക് ദിവസം 200 രൂപ വീതമാണ് പിഴ
ഈ സാമ്പത്തികവർഷത്തെ ആദ്യ ടി ഡി എസ് റിട്ടേൺ സമർപ്പിക്കേണ്ട തീയതി ജൂലായ് 31 ആയിരുന്നു. ഭൂരിഭാഗത്തിനും ഇതു സാധിച്ചിട്ടില്ല. ഇവർക്കു ദിവസം 200 രൂപ വീതമാണ് പിഴ. പൂട്ടിയിട്ട സ്ഥാപനങ്ങൾ റിട്ടേൺസമർപ്പിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ.ചെറുകിടവ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞ 31-ന് കഴിഞ്ഞു. ഇവരും ദിവസം 50 രൂപ പിഴയെന്ന ഭീതിയുടെ നിഴലിലാണ്
2017-18 ലെ ഫയ ൽചെയ്ത റിട്ടേണുകളിലെ തകരാർ പരിഹരിക്കാൻ നോട്ടീസ് വരുന്നുണ്ടെങ്കിലും സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ മറുപടി നൽകാനാവുന്നില്ല. മറുപടി നൽകിയില്ലെങ്കിൽ പിഴയാവും.
നികുതി കടലാസുകൾ ശരിയാക്കാൻ വ്യാപാരികൾ ചുമതലപ്പെടുത്തിയ ടാക്സ് പ്രാക്ടീഷണർമാർക്കും ജി എസ്ടി പ്രാക്ടീഷണർമാർക്കും ഒന്നും ചെയ്യാനാകുന്നില്ല.ജി.എസ്.ടി. റിട്ടേൺ ഫയൽചെയ്യാനും പിഴ നോട്ടീസുകൾക്ക് മറുപടി അയക്കാനും പോലും പറ്റാത്ത സാഹചര്യം സർക്കാർ മനസ്സിലാക്കണമെന്നാണ് വ്യാപാരി വ്യവസായികളുടെ ആവശ്യം.
ഒപ്പം കോവിഡ്മൂലം കടകളും ഓഫീസുകളും തുറക്കാതിരുന്നതിനാൽ
ടാക്സ് അടയ്ക്കാൻ വൈകുന്നതിനുള്ള പിഴ ഒഴിവാക്കി റിട്ടേൺ സമർപ്പിക്കാൻ അനുവാദം നൽകണം. 2017-2019 കാലത്തെ മിസ്മാച്ച് നോട്ടീസയക്കുന്നത് നിർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം ഒപ്പം തന്നെ ജി എസ്ടി ആരംഭിച്ച കാലത്ത് സാധനംവാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലിലെ നികുതി അടച്ചത് വില്പന നടത്തിയയാൾ കൃത്യമായി റിട്ടേൺ ഫയൽചെയ്യാത്തതിനാൽ ആദ്യം കൊടുത്ത നികുതിപലിശയും ചേർത്ത് തിരിച്ചടയ്ക്കണമെന്ന തരത്തിലുള്ള തലതിരിഞ്ഞ നയങ്ങൾ തിരുത്താൻ
സർക്കാർ തയ്യാറാകണം.
No comments:
Post a Comment