വാക്സിനേഷൻ കേന്ദ്രങ്ങളിൽ സാമൂഹ്യ അകലമില്ല കൊവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടവർ തന്നെ ലംഘിക്കുന്നു.
കൊല്ലം : സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രവർത്തനം നടത്തേണ്ട ആരോഗ്യകേന്ദ്രങ്ങളിൽ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയ ആൾക്കൂട്ടമാണ്. കൊവിഡ് പരിശോധനയ്ക്കും കുത്തിവെപ്പിനും മറ്റു ചികിത്സതേടി വരുന്നവർക്കെല്ലാംകൂടി ആരോഗ്യകേന്ദ്രങ്ങളിലെ വരാന്തകളിൽ തിങ്ങിനിറഞ്ഞ് പരസ്പരം കൂടിക്കുഴഞ്ഞു നിൽക്കേണ്ട അവസ്ഥയാണ്. സാമൂഹികഅകലം പാലിക്കാനാവാത്തതിനാൽ രോഗവ്യാപനസാധ്യത ഉണ്ടാക്കുമെന്ന ഭീതിയിലാണ് പൊതുജനം. വാക്സിനുകൾ ലഭ്യമാകുന്ന ദിവസങ്ങളിലെല്ലാം നൂറിലധികം ആളുകൾ കുത്തിവെപ്പിനായി ഇവിടെ എത്തിച്ചേരുന്നു. കൂടാതെ കോവിഡ് പരിശോധനയ്ക്കായി വരുന്നവരും മറ്റു ചികിത്സതേടി എത്തുന്നവരുമായി ധാരാളം ആളുകൾ വേറെയും ആശുപത്രികളിൽ എത്താറുണ്ട്കൂടാതെ കൊവിഡ് പരിശോധനയും ആന്റിജൻ ടെസ്റ്റ് എടുത്തവർക്ക് മാത്രമേ വാക്സിനേഷൻ ലഭ്യമാകൂ എന്ന നിയമം കൂടി ചില പഞ്ചായത്തുകളിൽ വന്നതോടെ തിരക്ക് കൂടുകയാണ്.
ആശുപത്രികളുടെ ഉള്ളിലാകട്ടെ ഡോക്ടർമാർക്കും ജീവനക്കാർക്കും നിന്നുതിരിയാൻ ഇടമില്ല. ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാൻ ആവശ്യമായ പ്രത്യേക സജ്ജീകരണവും മതിയായ സൗകര്യവും പല ആശുപത്രികളിലും ഇല്ല. ആശുപത്രികളിൽ എത്തുന്ന മറ്റുള്ളവർ കാണുംവിധം വേണം രോഗികളെ പരിശോധിക്കുവാൻ.
ഡോക്ടർ എഴുതിനൽകുന്ന മരുന്നുകൾ ലഭിക്കുവാൻ ആൾക്കൂട്ടത്തിരക്കിൽത്തന്നെ നിൽക്കണം. പലയിടത്തും ലാബ് പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ സജ്ജീകരണങ്ങളില്ല അത് കൊണ്ട് തന്നെ അടുത്തുള്ള സ്വകാര്യ ലാബുകൾ ലക്ഷ്യമാക്കി നിങ്ങുന്നു അവിടെയും ആൾക്കൂട്ടമാണ്.
സ്വകാര്യ വാഹനങ്ങളെയോ, ഓട്ടോറിക്ഷകളെയോ ആശ്രയിച്ചെത്തുന്ന പ്രായമുള്ളവർക്ക് പലപ്പോഴും വാക്സിൻ നിഷേധിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
@വാക്സിൻ കേന്ദ്രങ്ങളിൽ കൈയ്യൂക്ക് ഉള്ളവൻ കാര്യകാരൻ
മെമ്പറുടെ ടോക്കൺ, ആശാവർക്കർമാരുടെ ടോക്കൺ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ തൂപ്പുകാർ വരെയുള്ളവരുടെ സ്വന്തകാർക്ക് ഉള്ള ടോക്കൺ അങ്ങനെ കൈയ്യൂക്ക് ഉള്ളവർക്ക് എല്ലാം പിൻവാതിൽ വഴി വാക്സിൻ കൊടുക്കുമ്പോൾ സാധാരണകാർക്ക് വാക്സിൻ കിട്ടാൻ അക്ഷയ കേന്ദ്രങ്ങളിലും മൊബൈലിന് മുന്നിലും തപസിരിക്കേണ്ട ഗതികേടാണ് 60വയസിന് മുകളിൽ പ്രായമുള്ളവർക്ക് മുൻഗണനയെന്ന് പറയുബോൾ ഓരോ പഞ്ചായത്തിലും മുൻഗണനാക്രമത്തിലുള്ളവർ ആയിരകണക്കിന് ഉണ്ടെന്ന് ജനപ്രതിനിധികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പട്ടികജാതി കോളനികളെ പൂർണ്ണമായും അവഗണിക്കുന്നു, ജില്ലാ കളക്ടറുടെ ഉത്തരവിന് പുല്ലുവിലയാണ്.പലയിടത്തും ആശാവർക്കർമാർ തന്നെ മുൻഗണന ലിസ്റ്റ് അട്ടിമറിയ്ക്കുകയാണ് എന്ന് ജനങ്ങൾ പറയുന്നു.
No comments:
Post a Comment