കൊവിഡ് പ്രതിരോധത്തിൽ
മീനാട് വാർഡ് മാതൃകയാകുന്നു.
ജില്ലയ്ക്ക് തന്നെ മാതൃകയാകുകയാണ്
ചാത്തന്നൂർ പഞ്ചായത്തിലെ മീനാട് വാർഡ്. സേവാഭാരതിയുടെയും
ഗ്രാമപഞ്ചായത്ത് അംഗം ബീനരാജന്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കൊവിഡിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞു.
വാർഡിലെ മുഴുവൻ വീടുകളിലും പ്രതിരോധ ഹോമിയോമരുന്നും അർഹതപ്പെട്ട എല്ലാവർക്കും പച്ചക്കറികിറ്റും പലവ്യഞ്ജനവും എത്തിച്ചു. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലെ ഉച്ചഭക്ഷണവും വാർഡിലെ അടുക്കളയിൽനിന്ന് മൂന്ന് നേരവും കൃത്യമായ ഭക്ഷണവും വിതരണം ചെയ്തു. തൊഴിലുറപ്പു ജോലിക്കാർക്കെല്ലാം പ്രതിരോധകുത്തിവെയ്പ് നൽകി.
സേവാഭാരതിയുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളെത്തിച്ചു. എല്ലാവരുടെയും സഹകരണമുറപ്പുവരുത്തി ഓൺലൈൻ പഠനസൗകര്യങ്ങൾ ഒരുക്കി കൊണ്ട്
മൊബൈൽ ഫോണുകൾ നൽകി.
കൊവിഡ് പരിശോധന വാക്സിനേഷൻ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
സേവാഭാരതിയുടെ നേതൃത്വത്തിൽ
ഡോക്ടറുടെ നിർദേശത്തോടെ ആവശ്യക്കാർക്ക് ആയുഷ് 64
ആയുർവേദമരുന്നും നൽകി. അസുഖമുള്ളവരെയും സമ്പർക്കവിലക്കിൽ കഴിയുന്നവർക്കും ധൈര്യo പകർന്ന് ഗ്രാമപഞ്ചായത്ത് അംഗം ബീനരാജന്റെ നേതൃത്വത്തിൽ
ദൈനംദിന ഭവനസന്ദർശവും നടത്തി അസുഖബാധിതർക്ക് ധൈര്യം പകർന്നു.കൊവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരം സേവാഭാരതിയുടെ നേതൃത്വത്തിൽ നടത്തി അസുഖം ബാധിച്ചു കിടപ്പിലായവർക്ക് സഹായം നൽകി. വീടുകളിൽ സാനിറ്ററൈസേഷൻ നടത്തി. കൊവിഡ് ബാധിച്ചവരുടെ വീടുകളിലെ വളർത്തു മൃഗങ്ങളെ പരിപാലിക്കുകയും ഉൾപ്പെടെയുള്ള സേവാപ്രവർത്തങ്ങൾ നടത്തി മാതൃകയായി മാറുകയായിരുന്നു മീനാട് വാർഡ്. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി സേവാഭാരതി വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, മണ്ഡൽ സേവാപ്രമുഖ് മീനാട് ഗിരീഷ്,
ബിജെപിജില്ലാ പ്രസിഡന്റ് ബി.
ബി.ഗോപകുമാർ, സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് മീനാട് പ്രസാദ്, അനന്ദു മീനാട്എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:മീനാട് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സേവാഭാരതി പ്രവർത്തകർ പച്ചക്കറി കിറ്റുകൾ തയ്യാറാക്കുന്നു.
No comments:
Post a Comment