തിരുവോണം പടിവാതുക്കല്‍ തിരക്കിലമര്‍ന്ന് നാടും നഗരവും
നാടുംനഗരവുമെങ്കിലും പടിവാതിൽക്കൽ എത്തിയ തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. നാടുണർത്തിയുള്ള ആഘോഷങ്ങൾക്ക് കോവിഡ് വിലങ്ങ് തീർത്തെങ്കിലും വീടുകളിൽ ഓണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.
വ്യാപാരകേന്ദ്രങ്ങളിലെല്ലാം വൻ തിരക്കായി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ വ്യാപാരകേന്ദ്രങ്ങളിലും അധികൃതരുടെ കർശന നിരീക്ഷണങ്ങളുണ്ടെങ്കിലും ഒരിടത്തും തിരക്കിന് കുറവില്ല.
കടകബോളങ്ങൾ അതിജീവനത്തിന്റെ പാതയിൽ ചെറു മേളകൾ ഒരുക്കി
ആഘോഷത്തിമിര്‍പ്പിലാണ്.
ഉപ്പ് തൊട്ട് കര്‍പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും തുടങ്ങി വാഹനങ്ങള്‍ വരെ വാങ്ങാന്‍ ആളുകൾ എത്തി തുടങ്ങി.കശുവണ്ടി മേഖലയിലും മറ്റ് അസംഘടിത മേഖലയിലും ബോണസ് കൊടുത്തുതുടങ്ങിയെങ്കിലും
കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തി തുടങ്ങിയിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ വകയായി മേളകളും
ഓണാഘോഷ പരിപാടികളും ഇല്ലെങ്കിലും ചെറു മേളകളും ഓഫറുകളുമായി വലുതും ചെറുതുമായ കടകൾ രംഗത്തുണ്ട്. ക്ലബുകളും മറ്റ് സാംസ്‌കാരിക സംഘടനകളും ഓണാഘോഷ പരിപാടികൾ ഒന്നും തന്നെ സംഘടിപ്പിച്ചിട്ടില്ല. ടൂറിസം മേഖലയിൽ നേരിയ ഉണർവ് ഉണ്ടായെങ്കിലും ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു അനക്കവുമില്ല ഹൌസ് ബോട്ടുകൾ സർവീസ് തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തി തുടങ്ങിയിട്ടില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഓണത്തിന്റെ ഒരനക്കവും ഇത് വരെ ഉണ്ടായിട്ടില്ല.
@ ഗൃഹോപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും വിപുലമായ ശേഖരവുമായി തുണികടകൾ ഒരുങ്ങി കഴിഞ്ഞു.പരമ്പരാഗത കേരളീയ വസ്ത്രങ്ങളായ മുണ്ടും സെറ്റ്സാരിയുമടക്കമുള്ളവയുടെ വിപണിയാണ് ഓണക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്ന മറ്റൊരു മേഖല.
ഖാദിബോർഡിൽ
പുറമെ സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ നഗരത്തില്‍ പലയിടങ്ങളിലായി നടത്തുന്ന ചെറുമേളകളും സജീവമാണ്.
കൈത്തറി വസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ശതമാനം റിബേറ്റ് നല്‍കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.
അത്. കൊണ്ട് തന്നെ വസ്ത്രരംഗത്ത് കച്ചവടം പൊടിപൊടിക്കുന്നുണ്ട്..
@അരങ്ങുവാഴുന്ന തെരുവോര വാണിഭം
ദേശിയപാതയോരമടക്കമുള്ള തെരുവോരങ്ങളിൽ
ചെറുതും
തെരുവ് കച്ചവടങ്ങള്‍ക്കും കുറവൊന്നുമില്ല. ചിന്നകടയിലെ
നടപ്പാതകള്‍ വഴിയോര കച്ചവടക്കാരുടെ കേന്ദ്രമായി ഇതിനോടകം മാറിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഓണവിപണി ലക്ഷ്യമിട്ടത്തെിയ കച്ചവടക്കാരുമായതോടെ ജില്ല അക്ഷരാര്‍ഥത്തില്‍ ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടുമ്പോൾ ജനങ്ങൾ കൂടുതലായി എത്തി തുടങ്ങിയിട്ടില്ല എന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
@ ജില്ലയിലുടനീളം കുടുംബശ്രീയുടെ ഓണവിപണി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഓണസമൃദ്ധി കർഷകച്ചന്തയും ആരംഭിച്ചിട്ടുണ്ട്. നഗരസഭാപ്രദേശത്തെ കർഷകരുടെ കാർഷികോത്‌പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. അയൽക്കൂട്ട യൂണിറ്റുകൾ തയ്യാറാക്കുന്ന ഉത്‌പന്നങ്ങളാണ് ഓണവിപണിയിൽ ലഭിക്കുന്നത്. ഗുണമേന്മയുള്ള ഉത്‌പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് വിപണി ആരംഭിച്ചിട്ടുള്ളത്.
ഭക്ഷ്യവസ്തുക്കൾ, വറവ് പലഹാരങ്ങൾ, വിവിധതരം അച്ചാറുകൾ, പച്ചക്കറികൾ, ഫലവർഗങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ എന്നിവയെല്ലാം ഈ മേളയിലുണ്ട്. ഉത്രാടദിനം വൈകീട്ട് 7 മണിവരെയാണ് വിപണിയുടെ പ്രവർത്തനം. മായംകലരാത്ത ഉത്‌പന്നങ്ങൾ വാങ്ങാൻ ധാരാളംപേരാണ് വിപണിയിലേക്കെത്തുന്നത്.
പലയിടത്തും പാർക്കിങ് നിരോധനം: ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിലും ചിന്നകടയിലും
പാർക്കിങ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് ആധുനികസംവിധാനമുപയോഗിച്ച് പിഴ ചുമത്തും. ഏറെനേരം റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ റിക്കവറിവാഹനമുപയോഗിച്ച് നീക്കം ചെയ്യും.
നടപ്പാതയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടിയുണ്ടാകും. തിരക്ക് വകവയ്ക്കാതെ റോഡിന്റെ ഇരുവശവും നിരനിരയായി വാഹനങ്ങൾ പാർക്കുചെയ്യുന്നത് നഗരത്തിലെ പതിവുകാഴ്ചയായി മാറിയ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. വൺവേ തെറ്റിച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരേയും നടപടിസ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു
No comments:
Post a Comment