റേഷൻകിറ്റുകൾ പല കടകളിലും എത്തിയില്ല: വിതരണം ഇഴയുന്നു
കൊല്ലം : ജില്ലയിൽ റേഷൻകിറ്റ് വിതരണം താളംതെറ്റുന്നു. സർക്കാർ നിശ്ചയിച്ച തീയതിക്കുമുമ്പ് എല്ലാ വിഭാഗക്കാർക്കും കിറ്റ് വിതരണം പൂർത്തിയാകില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ജൂലായ് 31 മുതൽ ഓഗസ്റ്റ് മൂന്നുവരെയായിരുന്നു. എ എ വൈ. വിഭാഗക്കാർക്കുള്ള( മഞ്ഞക്കാർഡ്) കിറ്റ് വിതരണം ഇതുമാത്രമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.
മുൻഗണനാ വിഭാഗത്തിൽപെട്ടവർക്കുള്ള(പിങ്ക് കാർഡ്) കിറ്റുകൾ നാലാംതീയതി മുതലാണ് വിതരണം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ മിക്കകടകളിലും ഇന്നലെയാണ്ഈ വിഭാഗക്കാർക്കുള്ളകിറ്റുകൾ എത്തിക്കാൻ തുടങ്ങിയത്. 100 റേഷൻ കാർഡുള്ള പല കടകളിലും 20-30 കിറ്റുകളാണ് എത്തിച്ചിരിക്കുന്നത്.
16 -ാം തീയതിക്കകം എല്ലാ വിഭാഗക്കാർക്കും കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ നിശ്ചിത തീയതിക്കകം കിറ്റുകളുടെ വിതരണം പൂർത്തിയാകില്ല. കശുവണ്ടി കിട്ടാതായതോടെ ഇപ്പോൾ എത്തിച്ച കിറ്റുകളിൽ കശുവണ്ടി ഉൾപ്പെടുത്തിയിട്ടില്ല. ഇതിനുപകരം പുളിയോ, കായമോ ഉൾെപ്പടുത്താനാണ് നിർദേശം. കിറ്റിൽ നിർദേശിച്ച പല സാധനങ്ങളും കിട്ടാതായതോടെ പായ്ക്കിങ്ങും വൈകുകയാണ്.
No comments:
Post a Comment