Tuesday, 10 August 2021

കടമ്പാട്ടുകോണം മധുര നാലുവരിപ്പാത കടന്നു പോകുന്ന പത്തടി പ്രദേശത്ത ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ശ്രമം നടത്തും - ബി ബി ഗോപകുമാർ

കടമ്പാട്ടുകോണം മധുര നാലുവരിപ്പാത കടന്നു പോകുന്ന പത്തടി പ്രദേശത്ത ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ശ്രമം നടത്തും - ബി ബി ഗോപകുമാർ

കൊല്ലം: കടമ്പാട്ടുകോണം  മധുര നാലുവരിപ്പാത കടന്നു പോകുന്ന പത്തടി മേഖയിൽ സർവ്വേ നടപടികളുടെ ഭാഗമായി സർവ്വേകല്ലുകൾ ഇട്ടതുമായി ബന്ധപ്പെട്ട് പ്രദേശത്തെ  ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ ശ്രമിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ പറഞ്ഞു.ഏരൂർ പഞ്ചായത്തിലെ 
പത്തടി മേഖയിലെ 250ഓളം വീടുകളും, പള്ളിയും പൂർണ്ണമായും നഷ്ടപ്പെടുമെന്നതിനാൽ ഈ
 പ്രശ്‌നത്തിന്  പരിഹാരം കാണുന്നതിനായി  ബിജെപിയുടെ കൊല്ലം ജില്ലാ പ്രസിഡൻ്റ് ബി. ബി ഗോപകുമാറിനെയും  ബി ജെ പി നേതാക്കളായ  മാമ്പഴത്തറ സലീമിനെയും ഉമേഷ് ബാബുവിനെയും  ജമാത്ത് ഭാരവാഹികൾ  നേരിൽ കണ്ട് വിഷമതകൾ സൂചിപ്പിച്ച തിൻ്റെയടിസ്ഥാനത്തിൽ ബിജെപി നേതാക്കൾ പത്തടി പളളിയിൽ എത്തുകയും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ പൂർണ്ണമായും ശ്രമിക്കുമെന്നും ബിജെപി നേതാക്കൾ ജമാത്ത് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. കേന്ദ്ര മന്ത്രിയ്ക്ക് നൽകുവാനുള്ള നിവേദനവും ജമാത്ത് ഭാരവാഹികളായ എം ബി നസിറും റഫീക്കും മറ്റും ചേർന്ന് ബി ജെ പി ജില്ലാ പ്രസിഡൻറ് ബി.ബി ഗോപകുമാറിനെ ഏൽപ്പിച്ചു. കേന്ദ്ര മന്ത്രിമാരടക്കമുളളവരുടെ ശ്രദ്ധയിൽ ഈ വിഷയം അറിയിച്ച് പരമാവധി പരിഹാരം കാണാമെന്ന് ജില്ലാ പ്രസിഡൻറ് ബി ബി ഗോപകുമാർ സംസ്ഥാന നേതാവ് മാമ്പഴത്തറ സലീം എന്നിവർ ജമാത്ത് ഭാരവാഹികളായ എം ബി നസീർ റഫീക്ക് തുടങ്ങിയ ജമാത്ത് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ബി ജെ പി നേതാക്കളായ ആയൂർ മുരളി, എസ് ഉമേഷ് ബാബു, ആലഞ്ചേരി ജയചന്ദ്രൻ, ബാലചന്ദ്രൻ പിള്ള, അയിലറ അനിൽകുമാർ,  ഏരൂർ അനിൽ, ഏരൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ പി എസ് സുമൻ, വിഷ്ണു, അഖിൽ, ബി ഡി ജെ എസ് നേതാവ് ഏരൂർ സുനിൽ എന്നിവരും ബി ജെ പി ജില്ലാ പ്രസിഡൻ്റിനോടൊപ്പമുണ്ടായിരുന്നു.
ഫോട്ടോ:ബിജെപി ജില്ലാ പ്രസിഡന്റിന് ജമാഅത്ത് ഭാരവാഹികൾ നിവേദനം നൽകുന്നു.

No comments:

Post a Comment