സുരക്ഷിത ചാത്തന്നൂർ എന്ന് കൊട്ടിഘോഷിച്ച പദ്ധതിയിൽ തുലച്ചത് ലക്ഷങ്ങൾ പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു
@ ക്യാമറകൾ സ്ഥാപിച്ചത് 2019 ഡിസംബറിൽ
@ മുഴുവനും പ്രവർത്തിച്ചത് കഷ്ടിച്ച് 4 മാസം
@ ഇപ്പോൾ പ്രവർത്തിക്കുന്നത് വിരലിൽ എണ്ണാവുന്നവ
ചാത്തന്നൂർ : സുരക്ഷിത ചാത്തന്നൂർ പദ്ധതി വഴിപാടായി ക്യാമറകൾ നോക്ക് കുത്തിയായി ലക്ഷങ്ങൾ പാഴായി.ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെ 2018 ൽ ഭരണാനുമതി ലഭിച്ചു കൊണ്ട് ജി.എസ. ജയലാൽ എം എൽ എ യുടെ നേത്രത്വത്തിൽ ഉത്ഘാടനം
@ ക്യാമറകൾ സ്ഥാപിച്ചത് 2019 ഡിസംബറിൽ
@ മുഴുവനും പ്രവർത്തിച്ചത് കഷ്ടിച്ച് 4 മാസം
@ ഇപ്പോൾ പ്രവർത്തിക്കുന്നത് വിരലിൽ എണ്ണാവുന്നവ
ചാത്തന്നൂർ : സുരക്ഷിത ചാത്തന്നൂർ പദ്ധതി വഴിപാടായി ക്യാമറകൾ നോക്ക് കുത്തിയായി ലക്ഷങ്ങൾ പാഴായി.ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെ 2018 ൽ ഭരണാനുമതി ലഭിച്ചു കൊണ്ട് ജി.എസ. ജയലാൽ എം എൽ എ യുടെ നേത്രത്വത്തിൽ ഉത്ഘാടനം
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് എങ്ങുമെത്താതെ വഴിയാധാരമായി മാറിയത്.ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് 62,23,000 രൂപ അനുവദിച്ചു കൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിന്റെ നൂറോളം കേന്ദ്രങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും ഇ ക്യാമറകളിൽ ഭൂരിഭാഗവും
കണ്ണടച്ചു വിരലിലെണ്ണാവുന്ന ക്യാമറകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് . 2019 ഡിസംബറിൽ സ്ഥാപിച്ച ക്യാമറകൾ മുഴുവനും പ്രവർത്തിച്ചത്: കഷ്ടിച്ച് നാല് മാസമാണ് രണ്ട് ഘട്ടമായി പദ്ധതി നടപ്പാക്കുമെന്നാണ് എം എൽ എ പറഞ്ഞത് എങ്കിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ആദ്യഘട്ടമെന്നോണം നടപ്പിലായത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു ബാക്കിയെല്ലാം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിയോജക മണ്ഡലത്തിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകളാണ് ഇപ്പോൾ പ്രവർത്തന രഹിതമായി നോക്ക് കുത്തിയായി മാറിയിരിക്കുന്നത്. നിരീക്ഷണ ക്യാമറകൾ കണ്ണടച്ചിട്ട് ഒന്നര വർഷമായിട്ടും ഇത് വരെയും പദ്ധതി നടപ്പാക്കിയ കബനി അധികൃതർ തിരിഞ്ഞു നോക്കിയിട്ടിയില്ല.മോഷണവും മാലപൊട്ടിക്കലും അപകടമുണ്ടാക്കുന്ന വാഹനങ്ങൾ നിറുത്താതെ പോകുന്നതുമെല്ലാം തുടർക്കഥയായിട്ടും കാമറ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ മാത്രം തീരുമാനമാവുന്നില്ല.കേസുകളിൽ പ്രതികളെപ്പറ്റിയുള്ള സൂചനയ്ക്ക് പൊലീസിനെ സഹായിക്കുന്നത് സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെയാണ് പോലീസ് ഇപ്പോൾ ആശ്രയിക്കുന്നത്ത്.
@ പദ്ധതിയിൽ പറഞ്ഞത്
നിയോജക മണ്ഡലത്തിലെ 140 വാർഡുകളിൽ മൂന്നുവീതം വാർഡുകൾ ഒരുമിപ്പിച്ച് ഒരു ബീറ്റാക്കി ഇതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലക്കാരനായി നിയോഗിക്കും.ഇതോടൊപ്പം ഓരോ വാർഡിൽനിന്നും 10 സന്നദ്ധപ്രവർത്തകരെവീതം തിരഞ്ഞെടുത്ത് തിരിച്ചറിയൽ കാർഡ് നൽകി പ്രത്യേക പരിശീലനം നൽകും.രാത്രി കാലങ്ങളിൽ പോലീസ് നടത്തുന്ന പട്രോളിങ്ങിൽ ഇവരെയും ഉൾപ്പെടുത്തും. ഒപ്പം ബീറ്റിന്റെ ചുമതലയുള്ള പോലീസുകാരൻ കൺവീനറും വാർഡിലെ ജനപ്രതിനിധികളും വാർഡിൽ താമസക്കാരായ ജനമൈത്രി സമിതി അംഗങ്ങളും ചേർന്നുള്ള ഉപസമിതികളും രൂപവത്കരിക്കും.ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ പോലീസ് നിർദേശിച്ചിട്ടുള്ള 100 പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും
രണ്ടാം ഘട്ടത്തിൽ പോലീസ്, എക്സൈസ്, ആർ.ടി.ഒ. തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ച് റോഡ് സുരക്ഷ, ലഹരിക്കെതിരായ പ്രവർത്തനങ്ങൾ എന്നിവ സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും
@ ദേശിയപാതയിൽ ക്യാമറകൾ പ്രവർത്തനരഹിതം
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ കൊട്ടിയം മുതൽ പാരിപ്പളിവരെയുള്ള ദേശിയപാതയിൽ സ്ഥാപിച്ചിരുന്ന ക്യാമറകൾ പ്രവർത്തന രഹിതമായി തീർന്നിട്ടും ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
അപകട മേഖലയായ മൈലക്കാട് ഇറക്കത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറ നോക്കാൻ ആളില്ലാതെ ഇല്ലായ്മയായി.
കാരംകോട്, കുരിശും മൂട് ജംഗ്ഷനു സമീപത്തും ഇത്തിക്കര കൊച്ചുപാലത്തിലുമായി അഞ്ചു ക്യാമറകളാണ് കണ്ണടച്ചത്. കൂടാതെ പാരിപ്പള്ളി കൊട്ടിയം കല്ലുവാതുക്കൽ സ്ഥലങ്ങളിൽ പലയിടത്തും ക്യാമറകൾ പ്രവർത്തനരഹിതമാണ്.കൂടാതെ
തിരുമുക്ക് എന്നിവിടങ്ങളിൽ രണ്ടു വീതവും കാരംകോട് മൂന്നെണ്ണവും പ്രവർത്തനരഹിതമായി.ശീമാട്ടി ജംഗ്ഷനിലെ കാമറയിൽ റെക്കോർഡിംഗ് സംവിധാനം പ്രവർത്തിക്കുന്നില്ല.ലൈവ് കാണാനാകുമെങ്കിലും മോണിട്ടർ സംവിധാനമില്ല.ചാത്തന്നൂർ ജംഗ്ഷനിൽ സബ്ട്രഷറിക്കു മുന്നിൽ കാമറകൾ മൂന്നെണ്ണമാണ്.എന്നാൽ ഇത് മാസങ്ങളോളം പ്രവർത്തിപ്പിച്ചതിന്റെ വൈദ്യുതി ബിൽ കുടിശ്ശിക ആയതോടെ കെ എസ്ഇ ബി വൈദ്യുതി വിഛേദിച്ചു.കാമറകളും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി സമീപത്തെ വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആണ് ലഭ്യമാക്കിയിരുന്നത്. വൈദ്യുതിച്ചാർജ് ഇനത്തിൽ ഇത് വലിയ ബാദ്ധ്യത ആയതോടെ പലരും വൈദ്യുതി നൽകാതായി.പലയിടത്തും ക്യാമറയും അനുബന്ധ സംവിധാനങ്ങൾക്കും വെദ്യുതി നൽകുന്നത് സ്വകാര്യ വ്യക്തികളാണ് പലർക്കും വൈദ്യുതിചാർജ് കുടിശ്ശികയായതോടെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു ഇത് മൂലം നിരവധി ക്യാമറകളാണ് പ്രവർത്തന രഹിതമായത്.
No comments:
Post a Comment