Wednesday, 11 August 2021

നമ്പർപ്ലേറ്റ് മറച്ച് ലോറികളും ഇരുചക്ര വാഹനങ്ങളും

നമ്പർപ്ലേറ്റ് മറച്ച് ലോറികളും ഇരുചക്ര വാഹനങ്ങളും 

കൊല്ലം : നമ്പർപ്ലേറ്റ് മറച്ചു വെച്ച് ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കൂടുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന നാഷണൽ പെർമിറ്റ് ലോറികളും മണ്ണും മണലും പാറകളും കടത്തുന്ന 
ടോറസ് ലോറികളും 
ട്രാഫിക് ചട്ടങ്ങൾ ലംഘിച്ച് കടന്നുപോവുന്നത്.  അപകടത്തിൽപ്പെട്ടാൽ സി സി ടി വി ക്യാമറകളിൽപ്പെട്ട് പിടികൂടാതിരിക്കാനാണ് ഈ 'മുൻകരുതൽ'. രാത്രിസമയങ്ങളിലാണ് ഏറെയും കടന്നുപോവുന്നത്.

പല ലോറികളിലും ഗ്രില്ലുകൾ താഴ്ത്തിവെച്ചാണ് മറയ്ക്കുന്നത്. ക്യാമറകളിൽപ്പെടാതിരിക്കാൻ പ്ലാസ്റ്റിക്ക് കോട്ടിങ് നടത്തി നമ്പർപ്ലേറ്റ് മങ്ങിയ നിലയിലാക്കുന്നതും പതിവായിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കോവിഡ് ലോക്ഡൗണിനു മുൻമ്പ് വരെ പോലീസും മേട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പിടികൂടാറുണ്ടായിരുന്നു. ഇവരിൽനിന്ന്‌ 5,000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. വാഹനങ്ങൾ വർക്‌ഷോപ്പിൽ കൊണ്ടുപോയി നമ്പർ പ്ളേറ്റ് കാണത്തക്ക രീതിയിലാക്കിയാണ് വിട്ടുകൊടുത്തിരുന്നത്. എന്നാൽ, കോവിഡ് ലോക്ഡൗണിനു ശേഷം പരിശോധനകൾ കുറഞ്ഞതോടെ വാഹനങ്ങൾ നിയമലംഘനം നടത്തുന്നത് കൂടുതലായി.  ഡ്രൈവർമാരുമായി സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മോട്ടാർ വാഹനവകുപ്പ് പരിശോധനകൾ നിയന്ത്രിച്ചത്. ഈ അവസരം മുതലെടുത്താണ് നിയമവിരുദ്ധമായി നമ്പർപ്ലേറ്റ് മറച്ച് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത്. തടിലോറികളും മത്സ്യം കയറ്റിവരുന്ന ലോറികളും ഇതിൽ ഉൾപ്പെടും. രാത്രി വായിക്കാവുന്ന തരത്തിൽ നമ്പർപ്ലേറ്റുകളിൽ ലൈറ്റുകൾ ഉണ്ടാവണമെന്ന നിബന്ധനയും പാലിക്കുന്നില്ല.

@ നിരത്തിലൂടെ ഓടുന്ന ഇരുചക്രവാഹനങ്ങളിൽ ന്യു ജെൻ ബൈക്കുകളിൽ ഭൂരിഭാഗവും നമ്പർ പ്ളേറ്റ് ഇല്ലാതെയാണ് ഓടുന്നത് ഒന്നുകിൽ ഫ്രണ്ട് സൈഡിൽ കാണും ഇല്ലങ്കിൽ പിറകിൽ കാണും രണ്ട് നമ്പർപ്ളെറ്റുകളും ഇല്ലാതെയാണ് പല ബൈക്കുകളും മോഡിഫിക്കേഷൻ ചെയ്തു ഓടുന്നത്. പല നമ്പർ പ്ളേറ്റുകളും ഡിസൈനിoഗ് നടത്തി രൂപഭേദം വരുത്തിയാണ് ഓടുന്നത്. മയക്കുമരുന്ന് കള്ളകടത്തിന് ന്യു ജനറേഷൻ ബൈക്കുകളാണ് കൂടുതലും ഉപയോഗിക്കുന്നത് അത് പലയിടത്തു നിന്നും മോഷ്ടിക്കുന്നതും ഇ ബൈക്കുകൾ കൂടുതലും കള്ളനമ്പർ വച്ചാണ് ഓടുന്നത് പലതും നമ്പരുകൾ ഇല്ലാതെയായിരിക്കും ഉണ്ടെങ്കിൽ തന്നെ രൂപഭേദം വരുത്തിയിരിക്കും. ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടെത്തിയാൽ കഞ്ചാവ് മയക്കുമരുന്ന് കള്ളകടത്ത് ഒരു പരിധി വരെ തടയാനാകും.

@ അടിയന്തിര നടപടി വേണം

നമ്പർ പ്ളേറ്റിൽ കൃത്രിമം കാണിച്ചു കൊണ്ട് ഓടുന്ന ഇരുചക്രവാഹനങ്ങളും ലോറികളും പിടിച്ചെടുക്കാനുള്ള നടപടി പോലീസും മോട്ടാർ വാഹനവകുപ്പ് അധികൃതരും അടിയന്തിരമായി പുന:രാരംഭിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു അമിത വേഗതയിൽ പോകുന്ന ഇ വാഹനങ്ങൾ അപകടം ഉണ്ടാക്കിയാൽ നമ്പർ വ്യക്തമല്ലാത്തത് മൂലം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് തന്നെ നമ്പർ പരിശോധന വകുപ്പുകൾ പുന:രാരംഭിക്കണം.

No comments:

Post a Comment