Monday, 23 August 2021

കുഴിത്തറിയിൽനിന്ന്‌ നിറമുള്ള കസവുസാരി നെയ്ത്തിൽ പുതുമകളുമായി സദാനന്ദൻ

കുഴിത്തറിയിൽനിന്ന്‌ നിറമുള്ള കസവുസാരി നെയ്ത്തിൽ പുതുമകളുമായി സദാനന്ദൻ

വാർത്ത എഴുതിയത് ആർ.അനൂപ്

23Aug2021ഫോട്ടോ  കുഴിത്തറിയിൽ സാരി നെയ്യുന്ന സദാനന്ദൻ ‌

പാരമ്പര്യരീതിയിൽ കുഴിത്തറിയിൽ നിരവധി സാരികൾ രൂപകൽപ്പന ചെയ്തിട്ടുള്ള സദാനന്ദൻ ആരും അധികം പരീക്ഷിച്ചിട്ടില്ലാത്ത കളർ കസവുസാരിയാണ് ഈ ഓണക്കാലത്ത് പുതുമകളോടെ നെയ്തെടുക്കുന്നത്. വെള്ളയിൽ കസവ് ഡിസൈനുകളിൽ പലരും സാരി നെയ്യാറുണ്ടെങ്കിലും പൂർണമായും കളർ ആദ്യമാണെന്ന് സദാനന്ദൻ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വീടിനോടു ചേർന്ന കുഴിത്തറിയിൽ സദാനന്ദൻ കളർ കസവുസാരി നെയ്തുകൊണ്ടിരിക്കുകയാണ്. ഒാരോ വളയം ഇഴയെറിഞ്ഞ് കോർത്തെടുത്താണ് നെയ്ത്ത്. ഇലയും പൂവുമാണ് സാരിയിലെ ഡിസൈൻ.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് നിറവുള്ള കസവുസാരി നെയ്യാൻ സദാനന്ദനു പ്രേരണയായത്. നല്ല ഭംഗിയുള്ള സാരി നെയ്യാൻ സദാനന്ദന് കടലാസിൽ പകർത്തിയ ചിത്രങ്ങളൊന്നും വേണ്ട. ആദ്യം സാരിയിൽ നെയ്യാനുള്ള രൂപം മനസ്സിൽ കാണും, പിന്നെയാണ് നെയ്ത്ത് തുടങ്ങുക. അച്ഛന്റെ പാത പിന്തുടർന്ന് പതിമൂന്നാം വയസ്സിൽ പുളിയിലക്കര സാരി നെയ്തുകൊണ്ടാണ് സദാനന്ദന്റെ തുടക്കം.

സാരിനെയ്ത്തിന്റെ മികവിന് രണ്ട് രാഷ്ട്രപതിമാരിൽനിന്നുള്ള അവാർഡ് നേടി. കസവുസാരിയിൽ 18 ദിവസംകൊണ്ടു നെയ്തെടുത്ത അരയന്നത്തിന്റെ ഡിസൈനിനാണ് സദാനന്ദന് ആദ്യമായി ദേശീയ പുരസ്കാരം കിട്ടിയത്. 28 സംസ്ഥാനങ്ങളിൽനിന്ന് 320 പേർ പങ്കെടുത്ത മത്സരത്തിലാണ് സദാനന്ദൻ ഒന്നാമതെത്തിയത്. 2004-ൽ സംസ്ഥാനതലത്തിലും 2005-ൽ ദേശീയതലത്തിലും പുരസ്കാരം നേടി. 2012-ൽ മികച്ച നെയ്ത്തുകാരനുള്ള സന്ത് കബീർ അവാർഡ് പ്രണബ് മുഖർജിയിൽനിന്നാണ് ഏറ്റുവാങ്ങിയത്.

No comments:

Post a Comment