കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ പ്ലസ് ടു വേണമെന്ന ആവശ്യം ശക്തമാകുന്നു.
ചാത്തന്നൂർ : കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ ഹയർ സെക്കൻഡറി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെ നിന്ന് പഠിച്ചെറങ്ങുന്ന വിദ്യാർത്ഥികൾ ഉപരിപഠനത്തിന് മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ജില്ലാപഞ്ചായത്ത് തയ്യാറാക്കുന്ന, പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിനുള്ള സാധ്യതാപട്ടികയിൽ വർഷങ്ങളായി സ്കൂൾ ഒന്നാംസ്ഥാനത്തെത്തുന്നുമുണ്ട്. എന്നാൽ അന്തിമ ലിസ്റ്റായി പ്ലസ് ടു അനുവദിക്കുമ്പോൾ കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂൾ പട്ടികയ്ക്കു പുറത്താകുകയാണ് പതിവ്. നിസ്സാരമായ കാരണങ്ങൾ പറഞ്ഞാണ് ഈ സ്കൂളിനെ ഒഴിവാക്കുന്നതെന്നാണ് ആക്ഷേപം. ദേശിയപാതയോരത്ത്
നാലേക്കർ വിസ്തീർണമുള്ള,സമീപ പഞ്ചായത്തുകളിലെതന്നെ ഏറ്റവും വലിയ സ്റ്റേഡിയമുള്ള സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ നാളിതുവരെ സർക്കാർ മുന്നോട്ടു വന്നിട്ടില്ല.
എയ്ഡഡ് മാനേജ്മെന്റുകളെ സഹായിക്കുന്നതിനാണ് സർക്കാർ മേഖലയിൽ പ്ലസ് ടു അനുവദിക്കാൻ തയ്യാറാകാത്തതെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപ്പഞ്ചായത്തായ കല്ലുവാതുക്കലിന് ഇത്രകാലമായിട്ടും സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി സ്കൂൾ അനുവദിക്കാൻ നടപടിയുണ്ടായിട്ടില്ല. എയ്ഡഡ് മേഖലയിൽ കല്ലുവാതുക്കലിൽ
ഹയർ സെക്കൻഡറിയുള്ളത്. ഒരെണ്ണം പാരിപ്പള്ളിയിലും മറ്റൊന്ന് എഴിപ്പുറത്തും.
സ്കൂളിന്റെ പുരോഗതിക്ക് ഗുണകരമായി കണ്ട് പ്ലസ് ടു അനുവദിക്കാൻ തയ്യാറാകണമെന്ന ആവശ്യം ആരും ചെവിക്കൊള്ളുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. നാളിതുവരെ ജയിച്ചു കയറിയ എം എൽ എ മാരും മാറിമാറിവന്ന സർക്കാരുകളും സ്കൂളിനെ പരിഗണിച്ചില്ല. എസ് എസ് എൽസി ക്ക് ഏറ്റവും കൂടുതൽ കുട്ടികൾ പാസായ ഈ വർഷം പ്ലസ് വൺ പ്രവേശനം ഏറെ ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണ്. ഈ സന്ദർഭത്തിലെങ്കിലും കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഘടനകളും വിവിധ രാഷ്ട്രീയകക്ഷികളും എല്ലാ തവണയും പ്ലസ് ടുവിനായി നിവേദനം നൽകും സർക്കാർ പരിഗണിക്കില്ല പ്ലസ് ടു അനുവാദിക്കാൻ ശക്തമായ പ്രഷോഭവുമായി നാട്ടുകാർ രംഗത്തുണ്ട്.
@ 1959ൽ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി മുൻകൈയെടുത്ത്
കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്.2013ൽ സംസ്ഥാന ഗവണമെന്റ് ഏറ്റെടുത്തതോടെ ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ.തകർച്ചയുടെ വക്കിലെത്തിയ സ്കൂളിൽ 8, 9, 10 ക്ലാസുകളിലായി 100ൽ താഴെ കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളത്.നൂറിൽ അധികം അദ്ധ്യാപകരും ആയിരത്തിലേറെ വിദ്യാർത്ഥികളുമുണ്ടായിരുന്ന സ്കൂളാണിത്.ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് ആരംഭിച്ച ജില്ലാകബഡി ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയാണ്.കബഡി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചാൽത്തന്നെ ഒരു പരിധിവരെ ഈ സ്കൂളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാം.
@ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കോഴ്സുകളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെക്കൂടി ഉൾപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും.ഒപ്പം തന്നെ കല്ലുവാതുക്കൽ യു.പി. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഏഴാം സ്റ്റാൻഡേർഡ് കഴിഞ്ഞു ഇവിടേക്ക് മാറ്റിയാൽ വിദ്യാർത്ഥികലില്ലെന്നുള്ള പരാതിയ്ക്ക് പരിഹാരമാകും ഒപ്പം അധ്യാപകരെ കൂടി കൂടുതലായി നിയമിക്കാൻ ജില്ലാ പഞ്ചായത്ത് അധികൃതർ ശ്രമിക്കണംസ്കൂളിന്റെ സമഗ്ര വികസനത്തിന് ആദ്യം ഭൗതിക സാഹചര്യവും അക്കാദമിക നിലവാരവും മെച്ചപ്പെടേണ്ടതുണ്ട്. അനിവാര്യമായ അദ്ധ്യാപക നിയമനവും സാദ്ധ്യമാകണം. പഞ്ചായത്ത് പരിധിയിലെ സർക്കാർ മേഖലയിലെ ഒരേ ഒരു ഹൈസ്ക്കൂൾ എന്ന നിലയിലും വിജയ ശതമാനം സംസ്ഥാന തലത്തിൽ കൂടുതൽ ഉള്ള അവസ്ഥയിലും +2 അനുവദിക്കാൻ അനുയോജ്യമായ സമയവും ആണ്. നാഷണൽ ഹൈവേയുടെ തീരത്ത് ഇത്രയും അനുയോജ്യമായ ഒരു സ്ഥലം മറ്റ് പഞ്ചായത്തുകളിൽ ഉണ്ടാകാൻ സാധ്യതയേ ഇല്ല.

അത് കൊണ്ട് തന്നെ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനായി പൂർവവിദ്യാർത്ഥികളും ജനപ്രതിനിധികളും അക്ഷരസ്നേഹികളും മുന്നിട്ടിറങ്ങണം ഇക്കഴിഞ്ഞ എസ്എസ്എൽ.
സി പരീക്ഷയിൽ നൂറുമേനി വിജയംനേടിയ സ്കൂളാണിത്
ബൈജു ലക്ഷ്മൺ (കല്ലുവാതുക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ)
@ സ്പോർട്സ് സ്കൂളാക്കി ഉയർത്തി പ്ലസ് ടു അനുവദിക്കണം
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെ ഒരു സ്പോർട്സ് സ്കൂളാക്കി ഉയർത്തി പ്ലസ് ടു അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. വിസ്തൃതമായ കളിസ്ഥലമുള്ള സ്കൂളിൽ കബഡി, ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, സ്കേറ്റിങ് തുടങ്ങിയവയുടെ പരിശീലനത്തിനാവശ്യമായ സംവിധാനമൊരുക്കണം. ഇതിനാവശ്യമായ ഉപകരണങ്ങളും ഭൗതികസാഹചര്യങ്ങളും ഒരുക്കി സ്കൂളിന്റെ നിലവിലെ സ്ഥിതിക്ക് പരിഹാരം കാണാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം.
റൂവൽ സിംഗ് (പൂർവ്വ വിദ്യാർത്ഥിയുടെ മുൻ പ്രസിഡന്റ്)
No comments:
Post a Comment