കൊട്ടിയം : മാഫിയ സംഘത്തിന് നേതൃത്വം നൽകുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ല കമ്മിറ്റി കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിച്ച പൊതുസമ്മേളനം കോൺഗ്രസുകാർ തമ്മിലുള്ള തല്ലിൽ കലാശിച്ചു. കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡൻ്റ് മണക്കാട് സലീമും ബ്ലോക്ക് നിർവാഹക സമിതി അംഗവും ഒ.ഐ.സി.സി.നേതാവുമായ ഇസ്മായിലും തമ്മിലുള്ള കൈയേറ്റമാണ് ഒടുവിൽ ചേരിതിരിഞ്ഞ വാക്കേറ്റത്തിലും തമ്മിൽ തല്ലിലും കലാശിച്ചത്.. കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയ്ക്കും വടക്കേവിള ബ്ലോക്ക് കമ്മിറ്റിക്കുമായിരുന്നു സമ്മേളനത്തിൻ്റെ ചുമതല. മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് നിർവാഹക സമിതി അംഗവുo തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൂട്ടതല്ലിലെത്തിയത്. കോൺഗ്രസ് ജില്ല പ്രസിഡൻ്റ് രാജേന്ദ്രപ്രസാദിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം എ.ഐ.സി.സി.ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥായാരുന്നു ഉദ്ഘാടനം ചെയ്തത്.സമ്മേളനം കഴിഞ്ഞ ഉടൻ തന്നെ വേദിയിൽ അടിയും തുടങ്ങിയിരുന്നു. ഇരവിപുരം മണ്ഡലം പ്രസിഡൻ്റ് ബ്ലോക്ക് നിർവാഹക സമിതി അംഗവും വയോധികനുമായ ഇസ്മായിലിനെ മർദ്ദിക്കുകയായിരന്നു. വേദിയിൽ നടന്ന സംഘട്ടനം പൊതുനിരത്തിലേയ്ക്കും വ്യാപിച്ചു.സംഘം തിരിഞ്ഞ് വാക്കേറ്റം റോഡിൽ പലയിടത്തും ഉണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മുതിർന്ന നേതാക്കളും പോലീസും ഇടപെട്ട് കൂടുതൽ സംഘർഷം ഒഴിവാക്കുകയായിരുന്നു.
No comments:
Post a Comment