നമ്പർപ്ലേറ്റ് മറച്ച് ലോറികൾ
ചാത്തന്നൂർ : നമ്പർപ്ലേറ്റ് മറച്ചു വെച്ച് ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കൂടുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന നാഷണൽ പെർമിറ്റ് ലോറികളാണ് ട്രാഫിക് ചട്ടങ്ങൾ ലംഘിച്ച് കടന്നുപോവുന്നത്. അപകടത്തിൽപ്പെട്ടാൽ സി സി ടി വി ക്യാമറകളിൽപ്പെട്ട് പിടികൂടാതിരിക്കാനാണ് ഈ 'മുൻകരുതൽ'. രാത്രിസമയങ്ങളിലാണ് ഏറെയും കടന്നുപോവുന്നത്.
പല ലോറികളിലും ഗ്രില്ലുകൾ താഴ്ത്തിവെച്ചാണ് മറയ്ക്കുന്നത്.ക്യാമറകളിൽപ്പെടാതിരിക്കാൻ പ്ലാസ്റ്റിക്ക് കോട്ടിങ് നടത്തി നമ്പർപ്ലേറ്റ് മങ്ങിയ നിലയിലാക്കുന്നതും പതിവായിട്ടുണ്ട്.ഇത്തരം വാഹനങ്ങൾ കോവിഡ് ലോക്ഡൗണിനു മുമ്പ് മേട്ടോർ വാഹനവകുപ്പ് പിടികൂടാറുണ്ടായിരുന്നു. ഇവരിൽനിന്ന് 5,000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. വാഹനങ്ങൾ വർക്ഷോപ്പിൽ കൊണ്ടുപോയി മറകൾ മുറിച്ചുമാറ്റിയാണ് വിട്ടുകൊടുത്തിരുന്നത്. ഇപ്പോൾ പരിശോധനയില്ലാത്ത അവസ്ഥയാണ്
ഇതര സംസ്ഥാനക്കാരായ ജീവനക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മോട്ടാർ വാഹനവകുപ്പ് പരിശോധനകൾ നിയന്ത്രിച്ചത്. ഈ അവസരം മുതലെടുത്താണ് നിയമവിരുദ്ധമായി നമ്പർപ്ലേറ്റ് മറച്ച് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത്. തടിലോറികളും മത്സ്യം കയറ്റിവരുന്ന ലോറികളും ഇതിൽ ഉൾപ്പെടും. രാത്രി വായിക്കാവുന്ന തരത്തിൽ നമ്പർപ്ലേറ്റുകളിൽ ലൈറ്റുകൾ ഉണ്ടാവണമെന്ന നിബന്ധനയും പാലിക്കുന്നില്ല ദേശിയപാത നിർമ്മാണത്തിനായുള്ള വാഹനങ്ങളും കരമണ്ണ് കടത്തുന്ന വാഹനങ്ങളും നമ്പർപ്ലേറ്റ് മറച്ചാണ് ഓടുന്നത് അടിയന്തിരമായി പരിശോധന നടത്തി ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയാണ്.
No comments:
Post a Comment