റാലി പൊലീസുമായി സംഘർഷം
@ 22 പേർക്കെതിരെ പോലിസ് കേസ്
പരവൂർ : പോലീസിന്റെ അനുമതിയില്ലാതെ ഉച്ചഭാഷണികളുമായി നബിദിന
റാലി പോലിസ് തടഞ്ഞു. റാലി
നടത്തിയവരും പൊലീസും തമ്മിൽ സംഘർഷം.തിങ്കളാഴ്ച വൈകുന്നേരം
ആറ് മണിയോടെ പരവൂർ തെക്കുംഭാഗത്താണ് പോലീസിന്റെ
അനുമതിയില്ലാതെ നബിദിന
റാലി നടത്തിയത് പോലിസ് തടഞ്ഞത് തുടർന്ന് റാലി നടത്തിയവരും
പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. പൊലീസ് അനുമതി വാങ്ങാതെ ഉയർന്ന ശബ്ദത്തിലുള്ള ഉച്ചഭാഷണികളടക്കം വാഹനങ്ങളിൽ
ഉപയോഗിച്ച് നടത്തിയ റാലി മൂലം
പരവൂർ - വർക്കല റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെയാണ് പൊലീസ് ഇടപെട്ടത്.തുടർന്ന് റാലിയിൽ പങ്കെടുത്തവർ പോലിസിനെ ആക്രമിക്കുകയും റാലിയിൽ ഉപയോഗിച്ച വാഹനമിടിച്ചു പൊലീസ് ജീപ്പിന്റെ മുൻഭാഗം തകർന്നതോടെ
കൂടുതൽ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. കണ്ടാലറിയാവുന്ന 22 പേർക്കെ
തിരെ പരവൂർ പൊലീസ്
എഫ്ഐആർ റജിസ്റ്റർ ചെയ്തു കേസെടുത്തു.
No comments:
Post a Comment