വിഭാഗീയതയും ഭരണതലത്തിലുള്ള
തെറ്റുതിരുത്തലുമാണ്
തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ പാർട്ടി നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ഉണ്ടായ മോശംപ്രവണതകളും മാഫിയ ബന്ധങ്ങളിലും തിരുത്തൽ വേണമെ
ന്ന ഭൂരിപക്ഷം ബ്രാഞ്ച് കമ്മിറ്റികളിലും പ്രതിനിധികൾ ആവശ്യം ഉയർത്തി
മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പ്രതികൂട്ടിൽ നിർത്തി നടത്തിയ ചർച്ചകളിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
സർക്കാർ ജനങ്ങളിൽ നിന്ന് പൂർണ്ണമായും അകന്നു എന്ന് വലിയ വിമർശനമാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയർന്നത്.
ക്ഷേമ പെൻഷൻ മുടങ്ങിയതടക്കം താഴെതട്ടിൽ പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർ ജനങ്ങൾക്ക് മുന്നിൽ ഉത്തരം പറയേണ്ട സംഭവങ്ങൾ
ചൂണ്ടികാട്ടി ഒപ്പം പിണറായിക്കും മകൾ വീണക്കും എതിരായ ആരോപണങ്ങളും
ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയം മുകേഷ് എം എൽ എ യുടെ സ്ഥാനാർഥിത്വത്തിലൂടെ ഉണ്ടായത് എന്ന് പ്രതിനിധികൾ ആരോപിച്ചു.
ഇപ്പോഴും മുകേഷ് മുഖേന പാർട്ടിയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന സമീപനമാണ് ഉണ്ടാവുന്നത് എന്ന് പ്രതിനിധികൾ ആരോപിച്ചു.കൊല്ലം ഇരവിപുരം, കൊട്ടിയം എര്യ കമ്മിറ്റികളിൽ നൗഷാദ് എം എൽ എയ്ക്ക് എതിരെയും മുകേഷിനെതിരെയും മറ്റ്
സിപിഎം ജനപ്രതിനിധികൾക്ക് എതിരെയും രൂക്ഷമായ വിമർശനമാണ് ഉയർന്നത് കൊല്ലം കോർപ്പറേഷൻ ഭരണം പൂർണ്ണപരാജയമാണെന്ന് ആക്ഷേപമുയർത്തി കൗൺസിലർമാർക്ക് എതിരെയും ആരോപണങ്ങൾ ഉയർത്തിയ പ്രതിനിധികൾ ജനപ്രതിനിധികളെ നിയന്ത്രിക്കാൻ പാർട്ടിയ്ക്ക് കഴിയുന്നില്ല എന്നും ആരോപിച്ചു. ചാത്തന്നൂരിൽ സഹകരണ ബാങ്കുകളിലെ ക്രമകേടുകളും ചിറക്കര പഞ്ചായത്തിലെ കൂറുമാറ്റവും ചർച്ചാ വിഷയം ആയപ്പോൾ ഇരവിപുരത്ത് നൗഷാദ് എം എൽ എ യുടെ മുസ്ലീം പ്രീണന നയമായിരുന്നു ചർച്ചയിലെത്തിയത് കുണ്ടറയിൽ കോൺഗ്രസ് എം എൽ യുടെ വികസന വിരുദ്ധ നയത്തിനെതിരെ സി പി എം സമരം ചെയ്യണമെന്ന ആവശ്യമാണ് ഉയർന്നത്.ചടയമംഗലത്തും കൊട്ടിയഞ്ഞും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ പത്തനാപുരത്ത് ഗണേശനും കേരള കോൺഗ്രസിനുമെതിരെ ഒരു വിഭാഗം രംഗതെത്തി ജില്ലാ സെക്രട്ടറിയുടെ തട്ടകമായ ചടയമംഗലത്ത് പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ അപാകഥകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികളുടെ വിമർശനം കൊല്ലത്തും ചവറയിലും അഞ്ചാലുംമൂട്ടിലും മുഖേഷിനെതിരെ ശക്തമായ വികാരമാണ് ' ഉണ്ടാ' യത്. കുന്നത്തുർ എം. എൽ എ കോവൂർ കുഞ്ഞു മോനെതിരെയും മന്ത്രി ബാലഗോപലനെതിരെയും ശക്തമായ വിമർശനങ്ങളാണ് ഉണ്ടായത്. വരും ദിവസങ്ങളിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ കുടുതൽ വിമർനങ്ങളും ഉണ്ടാവുമോയെന്ന ഭീതിയിലാണ് സി പി എം ജില്ലാ ഏരിയ നേതൃത്വംi
No comments:
Post a Comment