❤️ നീ ഇങ്ങനെ മുറിക്കകത്ത് ഇരുന്ന് എന്തോ ചെയ്യുവാണ്. വീട്ടുകാർക്ക് സോഷ്യൽ മീഡിയയെ പറ്റി യാതൊരു ധാരണയുമില്ലായിരുന്നു. ഇത് കേട്ട് അവസാനം ഫിറോസിന് തന്നെ തോന്നി ഇതുങ്കൊണ്ടൊന്നും പ്രയോജനമില്ലെന്ന്. ഉണ്ടാക്കിയ ആദ്യത്തെ ചാനൽ അടിച്ച് പോവുകയും കൂടെ ചെയ്തു. എന്നാൽ പിന്നെ ജയിച്ചിട്ടേ അടങ്ങൂ എന്ന് തീരുമാനിച്ചു.
ചെറുപ്പത്തിൽ 20 വയസ്സുള്ളപ്പോൾ ജീവിക്കാനായി ഗൾഫിൽ പോയ പയ്യൻ . വെൽഡിംഗ് ജോലി ആയിരുന്നു അവിടെ. അവിടെ ഒരു ലോറി ഡ്രൈവർ കുക്ക് ചെയ്യുന്ന കണ്ട് പഠിച്ചു. അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം
കൂടി. ഓരോ വിഭവങ്ങൾ ട്രൈ ചെയ്തു. ( ട്രൈ ചെയ്യുന്നവരെ വിജയിക്കൂ. 2012ൽ നാട്ടിലെത്തിയ ശേഷം തിരികെ പോകാൻ തോന്നിയില്ല.
പിന്നെ ജന്മനാട്ടിൽ ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പ് തുടങ്ങി. കടയിൽ നിന്നുള്ള വരുമാനം തികയാതെ വന്നപ്പോൾ ഒന്നര വർഷത്തിനുള്ളിൽ കട അടച്ചുപൂട്ടി. ഒരു ചെറുപ്പക്കാരൻ വഴിയിലായി. പിന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ആദ്യ ചാനൽ അടച്ചു പൂട്ടി.വിട്ടുകൊടുക്കാൻ തയ്യാറായില്ല.2018ൽ ക്രാഫ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു.
അതിൽ പാചക വീഡിയോകൾ ചെയ്യാൻ തുടങ്ങി .ചാനൽ അതിവേഗം വളർന്നു. മാസങ്ങൾക്ക് ശേഷം, ക്രാഫ്റ്റ് മീഡിയ ചാനലിൻ്റെ പേര് വില്ലേജ് ഫുഡ് ചാനൽ എന്നാക്കി.
ഉണ്ടാക്കുന്ന ഭക്ഷണം എല്ലാം പാവങ്ങളിൽ പാവങ്ങളായവർക്ക് കൊടുത്തയക്കുന്ന ഫിറോസിനും സുഹൃത്തുക്കൾക്കും എല്ലായിടത്തുനിന്നും സ്വീകാര്യത വന്നു .പച്ചപ്പിന്റെ ദൃശ്യഭംഗി ഫിറോസിന്റെ വിഡിയോകളുടെ എടുത്തുപറയേണ്ടിയ കാര്യമാണ്
.
പാടത്തും വരമ്പത്തും നദീ തീരത്തും കൂട്ടിയ ആ അടുപ്പിൽ ഫിറോസിന്റെ വീഡിയോ കത്തി തുടങ്ങി. 20 കിലോ തൂക്കമുള്ള മീൻ കൊണ്ട് കറിയും 1000മുട്ടകൾ കൊണ്ട് ഓംലറ്റും ഒരു ടാങ്ക് ഐസ്ക്രീമും ബിരിയാണിയുമൊക്കെ ഫിറോസിന്റെ ഫാൻസ് ഏറ്റെടുത്തു.
ഫിറോസ് പറയുന്ന ഒരു കാര്യമുണ്ട്. നമ്മുടെ കുട്ടികളൊക്കെ മൊബൈലിൽ ഗെയിം കളിച്ചിരിക്കാതെ അന്യോന്യം സംസാരിക്കുകയും
ഫലവത്തായ കാര്യങ്ങൾ ചെയ്യുകയും വേണം.
ഫിറോസ് ഇപ്പോഴും കറണ്ട് ചാർജ്ജ് അടയ്ക്കുവാൻ ഓഫീസിൽ പോകും . ഓൺലൈനായി അടയ്ക്കില്ല. അദ്ദേഹം പറയുന്നത് അങ്ങനെ ഒക്കെ ചെയ്താലെ നാമക്ക് സമൂഹത്തെ മനസ്സിലാക്കാൻ കഴിയൂ എന്നാണ്.
മലയാളി അവന്റെ ആയുസ്സ് മുഴുവൻ അവരെന്തു ചിന്തിക്കും എന്ന് ചിന്തിച്ചു പലതും ചെയ്യാത്തവരാണ്. എല്ലാരേയും പ്രസാദിപ്പിച്ചു നമക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല. ആരും ഒട്ടു പ്രസാദിക്കതുമ്മില്ല. കഠിനമായ പരിശ്രമത്തിൽ നമൾക്കു കീഴടക്കാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ല. കൂട്ടിച്ചേർക്കലുകൾ ആണ് ജീവിതം. രീതികൾ മാറുമ്പോൾ മീൻ കറി, തിമിംഗലം ഫ്രൈ ആകും പപ്പാസാകും , മോളി ആകുംആകും. ഒന്നും പുതിയതല്ല. രീതിയിൽ ഉള്ള വ്യത്യാസമാണ്. എല്ലാവരും ഒരു കിലോ ആടിനെകൊണ്ട് മട്ടൻ ഫ്രൈ വെച്ച് കാണിച്ചപ്പോൾ ഫിറോസ് ഒരു ആടിനെ മുഴുവൻ നിർത്തിപൊരിച്ചു കാണിച്ചു.നമ്മുടെ അന്തരീക്ഷങ്ങളിൽ അത്ഭുതം ഉണ്ട്. അത് സൃഷ്ടിക്കുമ്പോൾ ആണ് നമ്മൾ ഒരു അത്ഭുദമായി മാറുന്നത്.
കാണാത്ത കാഴ്ചകൾ ഒക്കെയും അത്ഭുതം എന്ന് കരുതുന്നവർ അറിയുന്നില്ലല്ലോ അവർ കാണുന്ന കാഴ്ചകളിലും ഒരുപാട് അത്ഭുതങ്ങൾ ഒളിച്ചിരിക്കുന്നു .🔥🔥
No comments:
Post a Comment