കൊട്ടിയം : വാഹനങ്ങളുടെ
കൂട്ടയിടി തുടർന്ന് മണിക്കൂറോളം നീണ്ട ഗതാഗതസ്തംഭനം ജനങ്ങൾ വലഞ്ഞു ട്രാഫിക്കിൽ ആംബുലൻസുകളും പെട്ടു.ഇന്നലെ വൈകുന്നേരം നാല് മണിയോടെ കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ
കൊട്ടിയം സിതാര ജംഗ്ഷനിൽ ഒരേ ദിശയിൽ വന്ന കെ എസ് ആർ ടി സി ബസുകളും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ഓർഡിനറി ബസ് റോഡ് സൈഡിൽ നിർത്തിയിട്ട് ആളിനെ കയറ്റവേ പിറകെ വന്ന കാറും നിർത്തിയിട്ടിരിക്കവേ പിറകെ വന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് അമിത വേഗത്തിൽ എത്തി കാറിനെയും കെ എസ് ആർ ടി സി ഓർഡിനറി ബസിനെയും മറികടക്കാൻ ശ്രമിക്കവേ എതിർ സൈഡിൽ നിന്നും വന്ന വാഹനത്തെ കണ്ട് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ കാർ കെ എസ് ആർ ടി സി ഓർഡിനറി ബസിലും ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യാത്രകാർക്ക് ആർക്കും പരിക്കില്ല. തുടർന്ന് ദേശിയപാതയിൽ ഗതാഗതം പൂർണ്ണമായും നിലച്ചു മണിക്കൂറോളം നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത് കൊട്ടിയം ജങ്ങഷൻ മുതൽ ഇത്തിക്കരപാലം വരെയും കൊട്ടിയം ജംഗഷൻ മുതൽ ഉമയനല്ലൂർ വരെ കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു സ്കൂൾ വാഹനങ്ങളും ആംബുലൻസുകളും ബ്ലോക്കിൽപ്പെട്ടതോടെ രക്ഷാകർത്താക്കളും നെട്ടോട്ടമായി.വൈകുന്നേരം.കൊട്ടിയം ചാത്തന്നൂർ പോലീസ് വളരെയധികം പണിപ്പെട്ടു വൈകുന്നേരം
ആറരയോടെയാണ് ഗതാഗതകുരുക്കിന് അയവ് വരുത്തി ഗതാഗതസംവിധാനം നേരെയാക്കിയത്.
ഫോട്ടോ :കൊട്ടിയം സിത്താരമുക്കിൽ നടന്ന കൂട്ടയിടി
No comments:
Post a Comment