നേതാക്കൾക്കും എതിരെ ഉയർന്ന് വന്ന വിമർശനങ്ങൾക്കും തടയിടാൻ സി പി എം ജില്ലാ നേതൃത്വം നീക്കം തുടങ്ങി.
പ്രാദേശിക വിഷയങ്ങൾ പ്രക്ഷുബ്ദമാക്കിയ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന വിഭാഗിയതയ്ക്ക് തടയിടാൻ
ജില്ലയിൽ സി പി എം നേതൃത്വം ജാഗ്രതയിലാണ്. ഇപ്പോൾ നടന്നു വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ തന്നെ ശക്തമായ വിഭാഗീയതയുടെ അലയൊലി പ്രകടമായ സാഹചര്യത്തിലാണ് ഉയർന്ന ഘടകങ്ങളിലേക്ക് ഇത് നീളാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നത്. കൊല്ലം ജില്ലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. നൂറോളം ബ്രാഞ്ചുകളിൽ വിഭാഗിയത ഉണ്ടായി എന്നാണ് ഏരിയകമ്മിറ്റിയിൽ നിന്നുള്ള
റിപ്പോർട്ട്. ശക്തമായ വിമർശനങ്ങൾ ഉയർന്നതും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ആയ ചടയമംഗലം,കടയ്ക്കൽ, ചിതറ, പുനലൂർ
മേഖലയിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്ന് തന്നെയാണ് എന്നതാണ് പാർട്ടി നേ
നേതൃത്വത്തിനെ അബരിപ്പിക്കുന്നത്.
കൊല്ലത്തിന്റെ
പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ പറ്റിയ സ്ഥാനാർഥിയായിരുന്നില്ല മുകേഷ് എന്ന് ചടയമംഗലം, കടയ്ക്കൽ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഒരുപോലെ അഭിപ്രായം ഉയർന്നത് ജില്ലാ നേതൃത്വത്തിനെ വെട്ടിലാക്കിയിരിക്കുകയാണ്.
പാർട്ടി ലൈനിൽ നിന്ന് വിപരീതമായി
പ്രവർത്തിക്കുന്നവർ പാർട്ടിയ്ക്കുള്ളിൽ കടന്ന് കൂടിയിരിക്കുന്നു
പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽനിന്ന് കിട്ടുന്ന സാഹചര്യമാണ്
എന്നൊക്കെ തുടങ്ങിയ ആരോപണങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്നത്.
എം.മുകേഷിന്റെ അറസ്റ്റിന് പിന്നാലെ പി.വി.അൻവർ എം എൽ എ തുറന്നുവിട്ട വിമർശനങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി രംഗത്തെത്തിയിട്ടു പോലും പ്രതിനിധികൾ ഈ വിഷയങ്ങളെ സമ്മേളനങ്ങളിൽ ഉയർത്തുന്നുണ്ട്.
ലോക്കൽ സമ്മേളനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും. ലോക്കൽതലങ്ങളിൽ ഇത്തരം
വിമർശനങ്ങൾ പരമാവധി ഒഴിവാക്കാനാകും ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എം.മുകേഷിനെ മുൻ നിർത്തി മത്സരിച്ച ലോകസഭാ തിരഞ്ഞെടുപ്പ് തോൽവി, സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നിവയേക്കാൾ പ്രധാന്യം സമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യം നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രെ വിമർശനമുയരുന്നത് പുതിയ പ്രവണതയാണ്.
പഴയ അച്യുതാനന്ദൻ പക്ഷത്തിന്റെ തട്ടകമായ ജീല്ലയിൽ പഴയ വി.എസ്. പക്ഷത്തിന് ചുക്കാൻ പിടിക്കാൻ പി കെ ഗുരുദാസൻ തന്നെ രംഗത്ത് എത്തിയതും സംസ്ഥാന
നേതൃത്വത്തിന് തലവേദന ആയിട്ടുണ്ട് അത്
കൊണ്ട് തന്നെ വിമർശനങ്ങൾ ഇല്ലാതാക്കാനാണ്
നേതൃത്വത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പെരുമാറ്റവും ധാർഷ്ട്യവും പാർട്ടിക്ക് ദോഷകരമാകുന്നുവെന്ന വിമർശനവും ബ്രാഞ്ചുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ഇ.പി. ജയരാജനെതിരെയുള്ള വിമർശനങ്ങളും കീഴ്ഘടകങ്ങളിൽ ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ
മകൾ വീണാ വിജയൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവർക്കെതിരേയും സമ്മേളനങ്ങളിൽ വിമർശനമുയരുന്നുണ്ട്. പി.ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നുമാറ്റണമെന്നും സാധാരണക്കാർക്കും പാർട്ടി പ്രവർത്തകർക്കും പൊലീസ്സ്സ്റ്റേഷനിൽനിന്നു നീതി ലഭിക്കുന്നില്ലെന്നും സമ്മേളനങ്ങളിൽ വിമർശനമുയർന്നു. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ
പോലും സംഘടനാ പ്രതിസന്ധി രൂക്ഷമാക്കി ബ്രാഞ്ച് സമ്മേളനങ്ങളിൽ മത്സര നടന്നതും
നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് മത്സരത്തിലൂടെ പാർട്ടിയോട് പ്രതിബദ്ധത ഇല്ലാത്ത പുതിയ നേതൃത്വ നിര വരുന്നു എന്നതാണ് പ്രധാന തലവേദന എന്ന് നേതൃത്വം തന്നെ ചൂണ്ടി കാണിക്കുന്നു. വരും ദിനങ്ങളിൽ നടക്കാൻ പോകുന്ന ലോക്കൽ സമ്മേളനങ്ങളിൽ ഭരണനേതൃത്വത്തിനെതിരെയുള്ള വിമർശനം കൂടുതലായി ഉയരാതിരിക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ നേതൃത്വം കൈകൊള്ളുന്നത്.
No comments:
Post a Comment