Friday, 13 September 2024

ബിജു മേനോൻ@മലയാളസിനിമ

പൊതുവെ രണ്ടുതരം നടന്മാരാനുള്ളത്. ഒന്ന് തന്റെ ആയ കാലത്ത് ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ക്രമേണ ആ ഗ്രാഫ് താഴോട്ടു വരുന്നവർ. രണ്ടാമത്തെ വിഭാഗം പഴകുന്തോറും വീര്യം കൂടി വരുന്നവർ. ആ ഒരു ശ്രണിയിൽ പെടുത്താവുന്ന ഒരു നടനാണ് ബിജു മേനോൻ.

ബിജു മേനോനെ ഏത് പടം കണ്ടാണ് ശ്രദ്ധിക്കുവാൻ തുടങ്ങിയത് എന്ന് ഓർമയില്ല. പക്ഷെ പ്രണയ വർണ്ണങ്ങളിലെ വിക്ടറിനെ ഭയങ്കര ഇഷ്ടമായിരുന്നു. വില്ലനായും സഹനടൻ ആയും ഇടക്ക് നായകനായും ഒരു സൈഡിൽ കൂടെ പോകുന്ന വഴിക്ക് ഒരു ഗിയർ ചേഞ്ച് വന്നത് എന്ന് തോന്നിയത് മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് എന്ന കഥാപാത്രമാണ്.

ഇദ്ദേഹത്തിന്റെ രണ്ടാം ഫേസിൽ ആണെന്ന് തോന്നുന്നു കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച കഥാപാത്രങ്ങൾ വരുന്നത്. അത് വെള്ളി മൂങ്ങയിലെ മാമച്ചൻ ആയാലും ഓർഡിനറിയിലെ സുകു ആയാലും. ഇതിലെ ഓർഡിനറിയിലെ കഥാപാത്രം നായകൻ കുഞ്ചാക്കോ ബോബനെ വരെ സൈഡ് ആക്കി കളഞ്ഞു. കുമ്പളങ്ങി ബൈജു, ഫിലിപ് ഇടിക്കുള (സീനിയെര്സ്) തുടങ്ങി പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങൾ ഏറെ.

പക്ഷെ എന്നെ ഞെട്ടിച്ച രണ്ട് ബിജു മേനോൻ കഥാപാത്രങ്ങൾ അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരും (മുണ്ടൂർ മാടൻ) ആർക്കറിയാമിലെ ഇട്ടിയവിരയും ആണ്. രണ്ടും രണ്ട് എക്ട്രീം എൻഡിൽ നിക്കുന്ന കഥാപാത്രങ്ങൾ. ബിജു മേനോന് മാസ് റോൾ അങ്ങനെ സാധാരണ വഴങ്ങില്ല ശിവം എന്ന സിനിമയിലെ സിഐ ഭദ്രൻ ഒക്കെ ഉദാഹരണം. ആ ഒരാൾ അയ്യപ്പൻ നായർ ആയി വന്നപ്പോൾ കിട്ടിയ ഇമ്പാക്ട് ഒന്ന് വേറെ തന്നെയാണ്. അത് പോലെ നടപ്പും ശബ്ദം കൊണ്ടും ഇട്ടിയവിരയും ഞെട്ടിച്ച് കളഞ്ഞു...

#ബിജുമേനോൻ @മലയാളം 

No comments:

Post a Comment