ചാത്തന്നൂർ: പൊട്ടിപ്പൊളിഞ്ഞ വരിഞ്ഞം വഞ്ചിമുക്ക് - വയലിക്കട - അടുതല റോഡ് യാത്രകാർക്ക് ദുരിതം വിതയ്ക്കുന്നു. റോഡിന്റെ ടാറിംഗ് പൊളിഞ്ഞ് അപകടകരമായ രീതിയിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ട് കാലങ്ങൾ ഏറെയായിട്ടും അധികൃതർക്ക് അനക്കമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് ജി.എസ്. ജയലാൽ എം എൽ എ പുനർനിർമാണത്തിൻ്റെ ഉദ്ഘാടനം നടത്തിയ പാതയാണ് ഇപ്പോഴും നാട്ടുകാരുടെ നടുവൊടിക്കുന്നത്. കിഫ്ബി ഫണ്ടിൽനിന്ന് രണ്ടു കോടിയോളം രൂപ ചെലവിട്ട് പാത പുനർനിർമിക്കുമെന്നായിരുന്നു എം എൽ എയുടെ അവകാശവാദം. എന്നാൽ തിരഞ്ഞെടുപ്പുഫലം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വഞ്ചിമുക്ക് - വയലിക്കട - അടുതല റോഡിന്റെ പണി തുടങ്ങിയില്ല.
ദേശീയപാതയിൽ ശീമാട്ടി ജങ്ഷനിൽ നിന്നും ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ
പ്രധാനപ്പെട്ട റോഡുകളിലൊന്നാണിത്. ഇടതടവില്ലാതെ വാഹനങ്ങളും നൂറ് കണക്കിന് ജനങ്ങളും ദിനവും കടന്നു പോകുന്ന തിരക്കേറിയ ഈ റോഡ് പൂർണ്ണമായും തകർന്നതോടെ
വാഹന ഗതാഗതം ദുഷ്ക്കരമായി.
കുണ്ടും കുഴിയുമായ റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടാണ്
ഇത് മൂലം കാൽനടയാത്ര പോലും ബുദ്ധിമുട്ടായി.
മഴ മാറിയാലും വെള്ളക്കെട്ട് മാറാൻ കുറച്ചുനാൾ കഴിയും. വലിയ വാഹനം വന്നാൽ എതിരേവരുന്ന കാൽനടയാത്രികനുപോലും ഒഴി ഞ്ഞുമാറാനാകാത്ത വിധത്തിലാണ് കുഴികളിൽ ചെളിവെള്ളം നിറഞ്ഞു നിൽക്കുന്നത്. റഞ്ഞുകിടക്കുന്നത്.
കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ
ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽനിന്ന്
ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും ഓയൂർ, ആയൂർ, അഞ്ചൽ, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. കുഴികളിൽവീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവം.
ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയുടെ ശോച്യാവസ്ഥ പരി
ഹരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടുന്നത്. റോഡിൻ്റെ പുനർനിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നും നാട്ടുകാർ പറയുന്നു.
@ നിർമ്മാണപ്രവർത്തികളുടെ അപാകത റോഡ് നിർമ്മാണത്തിന് ആയുസ്സില്ല. ആറു വർഷം മുൻപ് സമാനരീതിയിൽ തകർന്ന് കിടന്നപ്പോൾ ടാറിംഗ് നടത്തിയ റോഡ് വീണ്ടും കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ തകർന്ന് കിടക്കുകയാണ് അടിയന്തിരമായി റോഡ് നിർമ്മാണം നടത്തി ഗതാഗതയോഗ്യമാക്കണം. ശശാങ്കൻ ഉണ്ണിത്താൻ(പ്രസിഡന്റ് വരിഞ്ഞം മഹാല
ദേവക്ഷേത്ര ഭരണ സമിതി )
@ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ട് ബാങ്ക് മുന്നിൽ കണ്ട് ജി. എസ്. ജയലാൽ
എം എൽ എയും സംഘവും ഉത്ഘാടന മാമാങ്കം നടത്തി ജനങ്ങളെ പറ്റിയ്ക്കുകയായിരുന്നു അടിയന്തിരമായി റോഡ് നിർമ്മാണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി ബിജെപി മുന്നോട്ട് പോകും. സി. രാജൻപിള്ള (ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി)
No comments:
Post a Comment