Sunday, 1 September 2024

ഏത് വാർത്തയ്ക്കും മൂന്ന് ദിവസമേ ആയുസ്സുള്ളൂ എന്ന് പറയും പോലെ വയനാട് ദുരന്തവും - അരുൺസതീശൻ ചാത്തന്നൂർ

നമസ്തെ..
ഏത് വാർത്തയ്ക്കും മൂന്ന് ദിവസമേ ആയുസ്സുള്ളൂ എന്ന് പറയും പോലെ വയനാട് ദുരന്തവും അതിജീവനവും ഒക്കെ വിസ്മൃതിയിലേക്ക് ക്രമേണമായുകയാണെന്ന് തോന്നുന്നു. പൊതു സമൂഹത്തിന്ഇത് മറക്കാമെങ്കിലും ഇതുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ഇത് ഒരു കാരണവശാലും മറക്കാൻ പാടുള്ള ഒന്നല്ല, ചുരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ച ദുരന്തത്തെ നാം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യ പ്പെട്ടതാണ്. സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ പുനർനിവാസം ക്രമേണ പാഴ്‌വാക്കായി മാറുന്നു എന്ന പരാതി ദുരന്തബാധിത മേഖലയിൽ നിന്ന് ഉയരുന്നത് സർക്കാർ ശ്രദ്ധിച്ചേ മതിയാവൂ.ഇപ്പോൾ തന്നെ സർ ക്കാർ പ്രഖ്യാപിച്ച 10000 രൂപയുടെ പ്രാഥമിക സ യം അടക്കമുള്ളവ അർഹരായ പലർക്കും ലഭിച്ച്. 4 എന്ന പരാതി വ്യാപകമായി ഉയരുകയാണ്. ഇവിടെ ഒന്നാമത്തെ പ്രശ്നമായി മാറുന്നത് ഈ ക്യാമ്പുകളുടെ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പലരും ഈ പ്രദേശവാസികൾ അല്ല എന്നുള്ളതും അവർക്ക് ക്യാ മ്പിൽ ഇപ്പോഴും കഴിയുന്നവരുടെ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കാൻ കഴിയുന്നത് എന്നതുമാണ്.

കുടുംബാംഗങ്ങൾ. ക്യാമ്പിൽ താമസിച്ചിരുന്ന പലരെയും ഇവിടെനിന്ന് കുട്ടിക്കൊണ്ടുപോയതിനാൽ അവർക്കു ള്ള തുടർ സഹായം ലഭിക്കാത്ത ഒരു സാഹചര്യവും ഉണ്ടായി. പലർക്കും സഹായം ലഭിക്കാൻ ആവശ്യമായ തെളിവുകളോ രേഖകളോ ഹാജരാക്കാൻ കഴിയാതെ പോയതും മറ്റൊരു പ്രശ്‌നമായി മാറി. ചുരുക്കത്തിൽ ക്യാമ്പിൽ സ്ഥിരമായി കഴിഞ്ഞവർക്ക് മാത്രമാണ് അലം എങ്കിലും സഹായം ലഭിച്ചത്.ഇതു പരിശോധിക്കേണ്ട ജില്ലാ ഭരണകൂടം ഉൾപ്പെടെയുള്ള സമിതികൾക്ക് വ്യക്ത മായ വിവരം കൈമാറാൻ കഴിയാതെ വന്നതും തടസ്സം സൃഷ്ടിച്ചു. തുടക്കത്തിൽ മഴ നനയാതെ ഷെൽട്ടറുകളിൽ

ജില്ലാ ഭരണകൂടം ഉൾപ്പെടെയുള്ള സമിതികൾക്ക് വ്യക്ത മായ വിവരം കൈമാറാൻ കഴിയാതെ വന്നതും തടസ്സം സൃഷ്ടിച്ചു. തുടക്കത്തിൽ മഴ നനയാതെ ഷെൽട്ടറുകളിൽ അഭയം ലഭിച്ച പലരെയും പിന്നീട് വാടകവീടുകളിലേക്കും മറ്റു സംവിധാനങ്ങളിലേക്ക് മാറ്റുന്ന നടപടിക്രമങ്ങൾ പുരോഗമിച്ചപ്പോൾ അവർക്കും യഥാസമയം എത്തി ദുരിതാശ്വാസ സഹായം ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. വ്യക്തമായ കണക്കുകളുടെ അഭാവം കാരണം നാശനഷ്ടം എത്രയെന്നോ ആർക്കൊ ക്കെയാണ് കൃത്യമായി അത് വിതരണം ചെയ്യേണ്ടതെന്നോ തീരുമാനിക്കാൻ കഴിയാത്ത ഒരു സങ്കീർണ അവസ്ഥ സംജാതമാവുകയും ചെയ്‌തു. ദുരന്ത മേഖലയിലെ വാർഡുകളിലെ മെമ്പർ തന്നെ ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന ആരോപണ 4 യഥാർത്ഥ ദുരന്തബാധിതരെ സർക്കാർ അവഗണിക്കുന്നു. എന്നാണ് ഇത്തരമൊരു ആരോപണം ഉയരുമ്പോൾ അതിൽ സർക്കാർ സംവിധാനത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൃത്യമായ വിവരങ്ങളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്കടക്കം എന്തെങ്കിലും നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ അതിനുള്ള ഉപായമാ ണ് ഇനി സർക്കാർ തേടേണ്ടത് എല്ലാ ഭാഗത്തുനിന്നും. ധനസഹായം ഈ പ്രശ്നത്തിൽ ഇപ്പോഴും വിവിധ ഏജൻസികൾ വഴിയും മറ്റുമായി എത്തിച്ചേരുന്നുണ്ട് അതൊക്കെ കൃത്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്നറിയാൻ പോലും മാർഗ്ഗങ്ങൾ ഇല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന തുകയ്ക്ക് മാത്രമാണ് ഇത്തരത്തിൽ വ്യക്തമായ കണക്കുകൾ ഉള്ളത്. അത് നിയമ വ്യവസ്ഥ പ്രകാരം മാത്രമേ വിത രണം ചെയ്യാനും കഴിയൂ അല്ലാതെ സാധനസാമഗ്രികൾ ആയും പണമായും മറ്റും എത്തുന്ന  മറ്റും എത്തുന്ന സ്വകാര്യ സഹായ ങ്ങൾ എവിടെയൊക്കെ ലഭിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. ഓരോ ദുരന്തം കഴിയുമ്പോഴും പുനരധിവാസ പ്രക്രിയയിൽ കഴിഞ്ഞ പ്രാവശ്യം ഉണ്ടായ പാളിച്ചകൾ ഉണ്ടാകരുത് എന്ന കർ ശന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിലും മികച്ച ഒരു കോഡിനേഷൻ്റെ അഭാവം കാരണം ഇവിടെ യെല്ലാം താളപ്പിഴകളാണ് സംഭവിക്കുന്നത്

എന്തായാലും ഇതുവരെ വിവിധ കോണുകളിൽ നിന്ന് വാഗ്ദാനം ചെയ്യപ്പെട്ട വീടും സ്ഥലവും ഉൾപ്പെടെ  തന്നെ ദുരന്തബാധിതർക്കെല്ലാം കൃത്യമായി പുനരധിവാസം സാധ്യമാകുന്ന അവസ്ഥയാണ്. കേന്ദ്ര സഹായം കൂടി ലഭിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ പുനർനിർമാണം നടത്താം. അതുകൊണ്ടുതന്നെ ആ വ്യക്തമായി തീരുമാനിക്കപ്പെടേണ്ടത് ദുരന്തബാധിതരുടെ വ്യക്തമായ കണക്കെടുപ്പ് നടത്തുക എന്നത് തന്നെയാണ്. മറ്റൊരു വലിയ പ്രശ്നം തോട്ടം തൊഴിലാളികളും കൂലി പ്പണിക്കാരുമാണ് ഉരുൾപൊട്ടലിൻ്റെ ഇരകളിൽ ഭൂരിഭാഗവും. എസ്റ്റേറ്റിൽ നിന്നും ഏറെ ദൂരെയാണ് പലർക്കും ഇപ്പോഴും താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ദിവസവും ജോലിക്ക് പോയി തിരികെ വീട്ടിൽ പോകാൻ സാധിക്കു ന്ന സാഹചര്യവും നിലവിലില്ല. അതിനാൽ സമീപത്തു തന്നെ പുതിയ തൊഴിൽ കണ്ടെത്തുക എന്നതാണ് മറ്റൊരു വലിയ വെല്ലുവിളി.

വിദ്യാഭ്യാസ വിഷയത്തിലും ഇക്കാര്യം ഉണ്ടാകുന്നു. കുട്ടികളിലെ സ്‌കൂളിലേക്ക് എത്തിക്കുക എന്നത് ഈ താൽക്കാലിക താമസ സാഹചര്യങ്ങളിൽ സാധ്യമല്ലാതെ വരുന്നു. ഒരു ഗ്രാമത്തെ ഒന്നാകെ മറ്റൊരു സ്ഥലത്തേ ക്ക് പറിച്ചു നടുമ്പോൾ അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ഈ മേഖല നേരിടുന്നത് എന്നത് വ്യക്തമാകുന്നു. അതിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥർക്ക് ദിശാബോധമില്ലാതെ പോയാൽ  ദുരന്തബാധിതരിൽ പലരും അനാഥരായി അലയേണ്ടിവ രും ഇതിനൊക്കെ പുറമെ വാടക വീട് ലഭിച്ച പലർക്കും യാതൊരു ഉപകരണവും ലഭിച്ചിട്ടില്ല. ചുരുക്കത്തിൽ വാടക വീട് എന്ന പേരിൽ ലഭിക്കുന്നത് വെറും ഒഴിഞ്ഞ മുറികളാണ്. അവിടെ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കുക വലിയ ബുദ്ധിമുട്ടായി അവർക്ക് മാറുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ചെറുത് മുതൽ വലിയ പ്രശ്‌നങ്ങളിൽ വരെ ഒരേസമയം സജീവമായി തദ്ദേശഭരണകൂടം ഇടപെട്ടാൽ മാത്രമേ ദുരന്തബാധിതരെ നമുക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആകൂ....അരുൺസതീശൻ ചാത്തന്നൂർ 

No comments:

Post a Comment