പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനങ്ങൾ എല്ലായിപ്പോഴും അന്താരാഷ്ട്ര വാർത്താ പ്രധാന്യം നേടാറുണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ ആദ്യം അമേരിക്കയിലെത്തിയപ്പോൾ അവിടെ സൃഷ്ടിച്ച തരംഗം, അന്താരാഷ്ടവേദിയിൽ ഭാരതത്തിന്റെ തലയെടുപ്പിന്റെ തുടക്കമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തനിക്ക് വിസ നിഷേധിച്ച രാജ്യത്തേക്ക് പിന്നീട് എട്ടു തവണകൂടി പ്രധാനമന്ത്രി എന്ന നിലയിൽ മോദി പോയി. ഒരിക്കൽ അമേരിക്കയുടെ ഔദ്യോഗിക അതിഥിയായിരുന്നു. മൂന്നാമതും പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ അമേരിക്കൻ യാത്ര പ്രഥമയാത്ര പോലെ തരംഗമാണ് സൃഷ്ടിച്ചത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതും യു.എൻ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതും ആയിരുന്നു മൂന്ന് ദിവസത്തെ സന്ദർശനത്തിലെ ഔദ്യോഗിക കാര്യക്രമം. രണ്ടിലും ഭാരതത്തിന്റെ ശബ്ദം മോദിയിലൂടെ കേട്ടപ്പോൾ അംഗരാജ്യങ്ങൾ കാതുകൂർപ്പിച്ചിരുന്നു.
ന്യൂയോർക്കിൽ ഭാരത സമൂഹത്തിൻ്റെ ബൃഹത്തായ സമ്മേളനവും സാങ്കേതികവിദ്യാ വ്യവസായ പ്രമുഖരുമായി വട്ടമേശ സമ്മേളനവും ലോക രാഷ്ട്ര നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും എല്ലാം നരേന്ദ്രമോദി എന്ന ലോകനേതാവിൻ്റെ ഔന്നിത്യം വിളിച്ചു പറയുന്നതായി.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്നതിന് സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയിൽ നരേന്ദ്രമോദിയുടെ നിർദ്ദേശങ്ങൾ പുതുമയുള്ളതും സ്വീകാര്യവും ആയിരുന്നു. ലോകം പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും വലയുന്ന കാലത്ത്, ജനാധിപത്യ ധർമചിന്തകളാലും മൂല്യങ്ങളാലും ക്വാഡ് പങ്കാളികൾ ഒത്തുചേരുന്നതു മാനവികതയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഉച്ചകോടിയിൽ മോദി പറഞ്ഞു. നിയമവാഴ്ചയോടും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിബദ്ധത എന്നിവയിലധിഷ്ഠിതമായ അന്താരാഷ്ട്രക്രമം ഉയർത്തിപ്പിടിക്കാനാണ് കൂട്ടായ്മ നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തിൽ നടത്താൻ
നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തിൽ നടത്താൻ തീരുമാനിച്ചത് ക്വാഡിൽ നരേന്ദ്രമോദിക്കും ഭാരതത്തിനുമുളള പ്രാധാന്യം വിളിച്ചോതുന്നു. അർബുദം ഇല്ലാതാക്കാൻ ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്കയും ഭാരതവും ആസ്ട്രേലിയയും ജപ്പാനും സൃഷ്ടിപരമായ ശ്രമത്തിന് തുടക്കം കുറിക്കുന്നതിൽ നരേന്ദ്രമോദി നൽകിയ സംഭാവനയും ചെറുതല്ല.
ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള അതുല്യമായ പങ്കാളിത്തത്തിന് ഊർജം പകരുന്നതായിരുന്നു പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച. ബൈഡൻ അദ്ദേഹത്തിൻ്റെ ജന്മനാടായ വിൽമിംഗ്ടണിൽ സ്വന്തം വീട്ടിലേക്കാണ് നരേന്ദ്രമോദിയെ ക്ഷണിച്ചുകൊണ്ടുപോയത്. ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതോ കടത്തപ്പെട്ടതോ ആയ 297 പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ വേണ്ട സൗകര്യം യു.എസിന്റെ ഭാഗത്തുനിന്നും ഒരുക്കി. കൈമാറ്റത്തിന്റെ പ്രതീകാത്മകമായി തെരഞ്ഞെടുത്ത ഏതാനും ഭാഗങ്ങൾ പ്രധാനമന്ത്രിക്കും പ്രസിഡൻ്റ് ബൈഡനും മുന്നിൽ പ്രദർശിപ്പിച്ചു. സുരക്ഷിത ആഗോള സംശുദ്ധ ഊർജവിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള അമേരിക്ക - ഭാരത സംരംഭത്തിനായുള്ള മാർഗരേഖയും തയ്യാറാക്കാനായി.
നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തിൽ നടത്താൻ തീരുമാനിച്ചത് ക്വാഡിൽ നരേന്ദ്രമോദിക്കും ഭാരതത്തിനുമുളള പ്രാധാന്യം വിളിച്ചോതുന്നു. അർബുദം ഇല്ലാതാക്കാൻ ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്കയും ഭാരതവും ആസ്ട്രേലിയയും ജപ്പാനും സൃഷ്ടിപരമായ ശ്രമത്തിന് തുടക്കം കുറിക്കുന്നതിൽ നരേന്ദ്രമോദി നൽകിയ സംഭാവനയും ചെറുതല്ല.
ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകൾ ഭാരതത്തിലുൾപ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും പ്രധാനപ്പെട്ട അമേരിക്കൻ ബിസിനസ്സ് നേതാക്കളുമായും നരേന്ദ്ര മോദി ആഴത്തിൽ ചർച്ച ചെയ്തു.
ഐക്യരാഷ്ടസഭയുടെ 'ഭാവിയുടെ ഉച്ചകോടി'യിൽ, ലോകത്തിലെ മാനവരാശികളിൽ സമാധാനപരവും സുരക്ഷിതവുമായ ഭാവിയ്ക്കുള്ള അവകാശികളിൽ ഏറ്റവും ഉയർന്നവരായ ആറിലൊന്നിന്റെറെ വീക്ഷണം പങ്കുവയ്ക്കാനും ഭാരത പ്രധാനമന്ത്രിക്കായി.
No comments:
Post a Comment