നല്ല ജീവിതം നയിക്കു എന്ന സന്ദേശവുമായി മാവേലിയുമായി ബോധവൽക്കരണം നടത്തിയത്. മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ തിരിച്ചറിയാനുള്ള കുറുക്കുവഴികളും,
അത്തരം ഭക്ഷ്യവസ്തുക്കൾ കൊണ്ടുണ്ടാകുന്നരോഗങ്ങെളെക്കുറിച്ചും കുട്ടികൾ ബോധവൽക്കരണം നടത്തി. ബസ് സ്റ്റാൻ്റുകൾ, മാർക്കറ്റുകൾ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാവേലി ബോധവൽക്കരണം നടത്തി.കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഏറ്റവും നല്ല ഭക്ഷ്യസുരക്ഷാ വിദ്യാലയം എന്ന ബഹുമതി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന് അടുത്തിടെ ലഭിച്ചിരുന്നു.കൊല്ലൂർവിള പള്ളിമുക്ക്മാർക്കറ്റിൽ നടന്ന ചടങ്ങിൽനാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോക്ടർ കെ കെ ഷാജഹാൻ ലഘുലേഖ വിതരണവും ബോധവൽക്കരണവും ഉദ്ഘാടനം ചെയ്തു 5000ത്തോളം പേർക്ക് വിവിധ സ്ഥലങ്ങളിലായി ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർ പള്ളിമുക്ക് യൂണിറ്റ് സെക്രട്ടറിഷാനവാസ് പള്ളിമുക്കിൽ നടന്ന ചടങ്ങിന് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ നാസിം സെയിൻ,പി.ആർ.ഒ. ഷിബു,കോഡിനേറ്റർ മാരായ നജുമ,ബിജി,ഷീജ മേരി നിഷ എന്നിവർ നേതൃത്വം നൽകി പ്ലസ് വൺ വിദ്യാർഥിയായഅക്ഷിതാണ് മാവേലിയായി വേഷമിട്ടത്.സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും,അധ്യാപകർക്കും ആയി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment