Friday, 27 September 2024

ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചതിൽ ഗുരുതര ക്രമകേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ :  ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചതിൽ  ഗുരുതര ക്രമകേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. 
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഉപഭോക്താക്കൾക്ക് വീടും വസ്തുവും അനുവദിച്ചതിലാണ്ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ലൈഫ് പദ്ധതിയുടെ നിയമാവലി പൂർണ്ണമായും അട്ടിമറിച്ചു കൊണ്ടാണ് ലൈഫ് പദ്ധതിയിൽ വീടും വസ്തുവും നൽകിയിരിക്കുന്നത്. 
ഭരണത്തിലെ രാക്ഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൊണ്ട് ഇടതുപക്ഷ ചായ്‌വ് ഉള്ളവർക്കാണ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുള്ളത് എന്ന് വിവരവകാശ രേഖകൾ വ്യക്തമാക്കുന്നു. 
 വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഗുരുതര ക്രമകേടുകൾ കണ്ടെത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് കൊടുത്ത വീടും വസ്തുവിലും മുൻപ് വിവിധ പദ്ധതിയിൽ വീട് കിട്ടിയവരും കടന്ന് കൂടിയപ്പോൾ. വീടിന് വേണ്ടി സ്വന്തം പുരയിടം മക്കളുടെ പേരിൽ എഴുതി മാറ്റിയതിന് ശേഷം ലൈഫ് പദ്ധതിയിൽ അപേക്ഷ കൊടുത്തു ആറു മാസത്തിനുള്ളിൽ ലൈഫ് പദ്ധതിയിൽ 
വീടും വസ്തുവും കൈക്കലാക്കിയവരും. മുൻപ് പട്ടികജാതി വിഭാഗത്തിൽ വീട് അടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടിയവരും ലിസ്റ്റിൽ കടന്ന് കൂടിയിട്ടുണ്ട്. 
ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട് എല്ലാം അട്ടിമറിച്ചു കൊണ്ട് ഭരണകക്ഷിയുടെ 
രാക്ഷ്ട്രീയ താത്പര്യം മുന്നിൽ നിർത്തികൊണ്ട് തയ്യാറാക്കിയ ലിസ്റ്റിൻ മേൽ അന്വേഷണം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട അംഗങ്ങളുടെ എണ്ണം കണകാക്കിയ ശേഷം മുൻഗണന ക്രമം നിർണ്ണയിച്ചു നൽകേണ്ട ധനസഹായമാണ് 
സപ്ലിമെന്ററി ലിസ്റ്റിലെ അർഹരെ ഒഴിവാക്കി അനർഹരെ തിരികി കയറ്റി ധനസഹായം നൽകിയിരിക്കുന്നത്. പല വാർഡുകളിലും വാർഡ്‌ സഭകൾ അംഗീകരിച്ച ഗുണഭോക്ത പട്ടികയിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ഇടപെട്ട് മാറ്റം വരുത്തിയിട്ടുണ്ട്. പല വീടുകളും നിർമ്മിച്ചിരിക്കുന്നത് ലൈഫ് മിഷൻ പദ്ധതിയുടെ സ്കെച്ചും പ്ലാനും മാറ്റി ആഡംബര വീടുകളാണ് ഉദ്യോഗസ്ഥരുടെ പരിശോധന പോലും രാക്ഷ്‌ടീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു കൊണ്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ചാത്തന്നൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉണ്ടായ ക്രമകേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.


No comments:

Post a Comment