ആദിച്ചനല്ലൂർ ഫെസ്റ്റ് നടത്തിപ്പ്
ഇവൻ്റെ മാനേജ്മെൻ്റിെൻ്റെ നേതൃത്വത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു
പഞ്ചായത്ത് കമ്മിറ്റിയിൽ പാസാക്കിയ പരിപാടി രഹസ്യമായി
ചാത്തന്നൂർ കേന്ദ്രമായുള്ള ഇവൻ്റ മാനേജ്മെൻ്റിനെ ഏൽപ്പിച്ചത് അഴിമതി നടത്താനാണ് എന്ന് ആരോപിച്ചു കൊണ്ട് പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരിക്കുന്നത്. യു ഡി എഫ് സംവിധാനത്തിൽ കോൺഗ്രസ് ഭരിക്കുന്ന ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ ആർ എസ് പി നേതാവായ ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കുവിൻ്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടക്കുന്നത്.
സ്വയം പ്രഖ്യാപിത ഫെസ്റ്റ് കൺവീനർ എന്ന പോസ്റ്റ് സൃഷ്ടിച്ചു കൊണ്ട്
കോൺഗ്രസുകാരായ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരെ നോക്ക് കുത്തിയാക്കി ക്ഷേമകാര്യ സ്റ്റാൻ്റിoഗ് കമ്മിറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിൽ നടക്കുന്ന അനധികൃത പരിവും സാബത്തിക ഏർപ്പാടുകൾക്കെതിരെ കോൺഗ്രസ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനങ്ങളിലും കോൺഗ്രസ് അംഗങ്ങൾക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാത്തതിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ് അംഗങ്ങളും. ഫെസ്റ്റ് നടത്തിപ്പ്
ഇവൻ്റെ മാനേജ്മെൻ്റിെൻ്റെ നേതൃത്തിലായതോടെ ഉദ്യോഗസ്ഥർക്കും ഫെസ്റ്റിൻ്റെ നിയന്ത്രണത്തിൽ പങ്കില്ലാതായി. ഇതോടെ ഫെസ്റ്റ് നടത്തിപ്പ് ആർ എസ് പി നേതാവിൻ്റെ ഷോ ആക്കിയതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
No comments:
Post a Comment