Tuesday, 3 September 2024

ഒരു കാലത്ത് വളരെ പ്രതാപം ഉണ്ടായിരുന്ന ആലപ്പുഴ തുറമുഖത്തു ഇന്നുള്ളത് ഈ അവശേഷിക്കുന്ന ഇരുമ്പു തൂണുകൾ മാത്രമാണ്

ഒരു കാലത്ത്  വളരെ  പ്രതാപം  ഉണ്ടായിരുന്ന  ആലപ്പുഴ  തുറമുഖത്തു  ഇന്നുള്ളത് ഈ  അവശേഷിക്കുന്ന  ഇരുമ്പു  തൂണുകൾ  മാത്രമാണ്. 24  മണിക്കൂറും  സജീവമായിരുന്ന  തുറമുഖം. കയർ  വ്യവസായത്തിന്റെ  ഈറ്റില്ലം  ആയ (ആയിരുന്ന  !) ആലപ്പുഴയുടെ  അഭിമാനമായി  നിലനിന്നിരുന്ന  തുറമുഖം. ഫിൻ ലാൻഡ് തുടങ്ങിയ  യൂറോപിയൻ  രാജ്യങ്ങളിലേയ്ക്കും  മറ്റു  നിരവധി  പാശ്ചാത്യ  രാജ്യങ്ങളിലേക്കും  നേരിട്ട്  കയർ  ഉൽപ്പന്നങ്ങൾ ഉം  കുരുമുളക്, കാപ്പി, ചായ, തേക്ക്, മറ്റ് മലയോര ഉൽപന്നങ്ങൾ തുടങ്ങിയ ഉൾനാടൻ ഉൽപ്പന്നങ്ങളും  കയറ്റി  അയച്ചിരുന്നു. കോട്ടയം ഉൾപ്പെടെ മലയോയര മേഖലകളിൽ നിന്നുള്ള ചരക്കുകൾ വേമ്പനാട്ടു കായലിലൂടെ ആലപ്പുഴയിലെത്തിച്ച് കൃത്രിമമായി നിർമിച്ച വാണിജ്യ കനാൽ വഴി തുറമുഖത്ത് എത്തിച്ചാണ് കപ്പലിൽ കയറ്റി വിദേശ രാജ്യങ്ങളിലേക്കു കൊണ്ടുപോയിരുന്നത്.
.
1862ൽ ആലപ്പുഴയിൽ കടൽപ്പാലം നിർമിച്ചു. നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ചരക്കു കയറ്റുന്നതും ഇറക്കുന്നതും എളുപ്പമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചി തുറമുഖം വികസിക്കുന്നതുവരെ കേരളത്തിലെ ചരക്കു കയറ്റുമതിയുടെ പ്രധാന േകന്ദ്രമായിരുന്നു ആലപ്പുഴ തുറമുഖം.ആലപ്പുഴയിലെ കയർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ തളരുകയും വ്യവസായികൾ കൊച്ചിയിലേക്കു ചേക്കേറുകയും ചെയ്തതോടെയാണ് ആലപ്പുഴ തുറമുഖം അനക്കമറ്റത്. ഏറെക്കാലം പ്രവർത്തനം ഏറെക്കാലം പ്രവർത്തനം നിലച്ചു കിടന്ന തുറമുഖത്തിന് പ്രതീക്ഷയായി 1989 ഒക്ടോബർ 11 ന് ഒരു ചരക്കു കപ്പൽഎത്തിയെങ്കിലും പിന്നീട് ഒരു കപ്പലും ഇവിടേക്ക് കടൽ‍മാർഗം എത്തിയിട്ടില്ല. 
.
ഇപ്പോൾ വീണ്ടും  സംസ്ഥാന  സർക്കാർ  പുതിയ  കടൽപ്പാലവും വാർഫ്  ഉം  ഒക്കെ  നിർമിക്കാൻ  പദ്ധതി  ഇട്ടിട്ടുണ്ട്  എന്ന് കേൾക്കുന്നു. എങ്കിലും  ആ  പഴയ  പ്രതാപകാലം  ആലപ്പുഴയ്ക്കും  ആലപ്പുഴ  തുറമുഖത്തിനും  ഇനി  കിട്ടുമോ എന്നത്  സംശയമാണ്.

#Alappuzha #alapuzhaport #alappuzhabeach #alapuzhaseabridge

No comments:

Post a Comment