Friday, 6 September 2024

വന്യജീവി ആക്രമണം വേളമാനൂർ മലയോര മേഖലയിലെ ജനങ്ങൾ ഭീതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വന്യജീവി ആക്രമണം 
വേളമാനൂർ  മലയോര മേഖലയിലെ ജനങ്ങൾ ഭീതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കൊല്ലം : വന്യജീവി ആക്രമണം 
വേളമാനൂർ  മലയോര മേഖലയിലെ ജനങ്ങൾ ഭീതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കാട്ടുപന്നിയ്ക്കും മുള്ളൻപന്നിയ്ക്കും പിന്നാലെ കുറുക്കൻ കൂടി ഇറങ്ങി ആക്രമണം തുടങ്ങിയതോടെയാണ്‌ ജനങ്ങൾ ഭീതിയിലായത്. മലകൾ നിറഞ്ഞ വേളമാനൂരിന്റെ മലയോരഭാഗങ്ങളിൽ കാട്ട് പന്നികൾ കൃഷി നശിപ്പിക്കുന്നതും 
മുള്ളൻപന്നികൾ വാഹനങ്ങൾ ഇടിച്ചു മരിക്കുന്നത് സർവ്വസാധാരണയായതിന് പിന്നാലെ കഴിഞ്ഞ മാസം ചാത്തന്നൂരിൽ രണ്ടു കുറുക്കന്മാരെ കൊട്ടാരക്കര റോഡ് സൈഡിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ചാത്തന്നൂർ തന്നെ കരടിയെയും രണ്ട് വർഷം മുൻപ് പിടികൂടിയിരുന്നുവെങ്കിലും ആദ്യമായാണ് വന്യജീവികളുടെ ആക്രമണം ഉണ്ടാവുന്നത്.കുറുക്കന്റെ ആക്രമണത്തിൽ ഗുരുതരമായ മുറിവുകളാണ് പരിക്കേറ്റവർക്ക് ഉണ്ടായിരിക്കുന്നത്.കല്ലുവാതുക്കൽ പഞ്ചായത്ത്‌ അധികൃതർ വനം വകുപ്പുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ പരിശോധന നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗതെത്തിയിട്ടുണ്ട്.ഇപ്പോൾ ഉണ്ടായ 
 പ്രതിസന്ധി അതിജീവിക്കാൻ  പഞ്ചായത്ത്‌ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം മെല്ലെപോക്കിലാണ് 
 ആക്രമണത്തിന് വിധേയരാകുന്നവരെ സഹായിക്കുക, അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുക എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തുക എന്നതാണെന്നും നാട്ടുകാർ പറയുന്നു ആക്രമണം നടത്തിയ കുറുക്കനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

No comments:

Post a Comment