Sunday, 15 September 2024

ഐശ്വരൃ ദായകം ദീപോജ്വലനം

*ഐശ്വരൃ ദായകം ദീപോജ്വലനം*
*വിളക്ക് കൊളുത്തുന്നതിൻ്റെ ശാസ്ത്രീയ വശം പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല...   കാരണം നമ്മുടെ സ്കൂളുകളിൽ ഒന്നും തന്നെ ഇതിനെക്കുറിച്ച് പഠിപ്പിക്കുന്നില്ല*

നമ്മുടെ പൗരാണികമായ ആചാരങ്ങൾ എല്ലാം തന്നെ അനുകൂല ഊർജ്ജ പ്രസരണം ഉണ്ടാക്കുവാൻ സഹായിക്കുന്നവയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വെറും അന്ധവിശ്വാസത്തിൽ അതിഷ്ഠിതമായിട്ടുളളതല്ല അവയിൽ ഒന്നു പോലും.
പശുവിൻ നെയ്യ്, എളെളണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് വിളക്കുകൾ കൊളുത്തി വെക്കുന്നത് രോഗാണുക്കൾ നശിക്കുവാൻ വളരെ നല്ലതാണ് എന്ന് ഒരു 18 വർഷം മുമ്പ് ജർമ്മനിയിലെ സർവ്വകലാശാലയിൽ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുളളതാണ്. നമ്മുടെ പൂർവ്വികരായ ഋഷി മുനിമാർ പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന കാര്യങ്ങൾക്ക്അങ്ങനെ ശാസ്ത്രത്തിൻ്റെ പിൻതുണയും ആയി ലോകം മുഴുവൻ അംഗീകാരവും ലഭിച്ചു കഴിഞ്ഞു.

 *ഷഢാധാര പ്രതിഷ്ഠ ചെയ്തതോ സ്വയംഭൂ ചൈതന്യം ഉളളതോ ആയ ക്ഷേത്രങ്ങളിൽ നിന്ന് അനുകൂല ഊർജ്ജ പ്രസരണം ഉളളതായും കണ്ടെത്തിയിട്ടുണ്ട്.*
 അതു പൊലെ തന്നെ കൊടിമരങ്ങളും ഭൂമിയിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത് പുറത്തേക്ക് പ്രസരിപ്പിക്കുന്നതായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പളളികളിൽ പോലും കൊടിമരവും വിളക്കും ചെണ്ടവാദൃവും എത്തി ചേർന്നതിൻെറ കാരണവും മറ്റൊന്നുമല്ല.
*നിലവിളക്ക്* എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് നിലത്ത് വെച്ച് കത്തിക്കാൻ ഉള്ള വിളക്ക് എന്നാണ്. ദീപനാളങ്ങളിൽ നിന്ന് വരുന്ന അനുകൂല ഊർജ്ജ പ്രസരണത്തിന് പുറമെ, വെറും നിലത്ത് വെക്കുന്ന വിളക്കുകൾ, ഭൂമിയിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത് പുറത്തേക്ക് പ്രസരിപ്പിക്കുന്നതായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. മരപ്പലകയുടെ മുകളിലോ പീഠത്തിന് മുകളിലോ വെക്കുന്ന വിളക്കുകളേക്കാൾ ഇരട്ടിയിലധികം ഊർജ്ജം നൽകുന്നവയാണ് വെറും നിലത്ത് വെക്കുന്ന വിളക്കുകൾ. പൊട്ടിയതോ,കേടുപാടുകൾ ഉളളതോ ആയ വിളക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. അവ വിപരീത ഊർജ്ജം ആണ് നൽകുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
വിളക്കുകളിൽ തിരികൾ ഇടുന്നതിനെ കുറച്ചു ഇങ്ങിനെയാണ്‌ പുരാണങ്ങളിൽ വ്യക്തമാക്കിയിട്ടുളളത്....

*ഏകവർത്തിത് മഹാവ്യാധി* (ഒരു തിരി മാത്രം ഇട്ട് വിളക്ക് കൊളുത്തിയാൽ രോഗങ്ങൾ ഉണ്ടാവും)

*ദ്വിവർത്തിത് മഹത്ധനം* (രണ്ട് തിരിയിട്ട് വിളക്ക് കൊളുത്തിയാൽ ധനം/സമ്പത്ത് വർദ്ധിക്കും)

*ത്രിവർത്തിത് മോഹമാലസ്യം*(മൂന്നു തിരിയിട്ട് വിളക്ക് കൊളുത്തുന്നത് മടിയും മൗഡ്യവും ഉണ്ടാക്കും)

*ചതുർവർത്തിത് ദരിദ്രതാ* (നാലു തിരിയിട്ട് വിളക്ക്  കൊളുത്തുന്നത് ദാരിദ്ര്യം ഉണ്ടാക്കും)

*പഞ്ചവർത്തിത് സുശോഭനം* (അഞ്ചു തിരിയിട്ട് വിളക്ക് കൊളുത്തുന്നത് കാര്യങ്ങൾ എല്ലാം ഭംഗിയാക്കും)

*ഷഷ്ട വർത്തിത് ശത്രു വർദ്ധനം*
(ആറ് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് ശത്രുക്കൾ വർദ്ധിക്കാൻ ഇടയാക്കും)

*സപ്ത വർത്തിത് സുമംഗളം* (ഏഴ് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് മംഗളകരമാണ്)

*അഷ്ടവർത്തിത് കഷ്ട വർദ്ധനം*
(എട്ട് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് കഷ്ടപ്പാടുകൾ വർദ്ധിച്ചു വരുവാൻ ഇടയാക്കും)

*നവ വർത്തിത് സർവ്വമംഗളം* (ഒൻപത് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് സർവ്വ വിധ മംഗളങ്ങളും നൽകുന്നതാണ്)

*രണ്ടു* തിരിയിട്ട് വിളക്ക് കൊളുത്തുമ്പോൾ ഒരു തിരി കിഴക്ക് ഭാഗത്തേക്കും ഒരു തിരി പടിഞ്ഞാറ് ഭാഗത്തേക്കും ആണ് ഇടേണ്ടത്.
*അഞ്ചു* തിരിയിട്ട് വിളക്ക് കൊളുത്തുമ്പോൾ  നാല് തിരികൾ യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, വടക്ക്,
തെക്ക് 
എന്നീ നാലു നേർദിശകളിലേക്കും അഞ്ചാമത്തെ തിരി ഈശാനകോണായ വടക്ക് കിഴക്ക് കോണിന് നേരേയും ആണ് ഇടേണ്ടത്.

നിലവിളക്കുകൾ പോലെ തന്നെയാണ് അലങ്കാര വിളക്കുകളായ തൂക്കു വിളക്കുകൾ എങ്കിലും കൂടുതൽ ഊർജ്ജപ്രസരണം നൽകുന്നത് നിലവിളക്കുകൾ ആണ്.
പൂജകളോ ഹോമങ്ങളോ ചെയ്യുമ്പോൾ വെറും നിലത്ത് വിളക്ക് വെക്കാതെ കളം വരച്ച് അരിമാവ് വിതറി അക്ഷതവും പൂക്കളും വിതറി അതിന് മുകളിൽ വിളക്ക് വെക്കുന്ന സമ്പ്രദായം ഉളളത് ശരിയാണ്... ദേവ ചൈതന്യം വിളക്കിലേക്ക് ആവാഹിക്കുമ്പോൾ ഇരിപ്പിടം ഒരുക്കാനാണ് ഇത്.
വിളക്ക് ഒരിക്കലും ഊതി കെടുത്തരുത്. തിരികൾ എണ്ണയിലേക്ക് താഴ്ത്തി കെടുത്തുകയാണ് വേണ്ടത്.
ലക്ഷ്മീ വിളക്ക്/ദശാവതാര വിളക്ക് എന്നിവ തെളിയിക്കുമ്പോൾ മുൻ വശത്ത് മാത്രമേ തിരിനാളങ്ങൾ പാടുളളൂ.അതാണ് അനുകൂല ഊർജ്ജപ്രസരണം വർദ്ധിപ്പിക്കുക എന്ന കാര്യത്തിൽ സംശയമില്ല.

No comments:

Post a Comment