Wednesday, 25 September 2024

സംസ്ഥാന സർക്കാരിന്റെ സാബത്തിക പ്രതിസന്ധിസ്കൂളുകൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനുള്ളഫണ്ട് രണ്ടര മാസമായി കുടിശ്ശികയായി

കൊല്ലം: സംസ്ഥാന സർക്കാരിന്റെ സാബത്തിക പ്രതിസന്ധി
സ്കൂളുകൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനുള്ള
ഫണ്ട് രണ്ടര മാസമായി കുടിശ്ശികയായി അധ്യാപകർ സാബത്തിക പ്രതിസന്ധിയിൽ.
ജൂലായ് മുതലുള്ള തുകയാണ് കുടിശ്ശികയായിരിക്കുന്നത്.
ജൂണിലെ തുക അനുവദിച്ചതിന് ശേഷം പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജൂണിലെ മുട്ടയുടെയും പാലിന്റെയും പൈസ മാത്രമാണ് കിട്ടിയിട്ടുളത്.
ഈ അദ്ധ്യയന വർഷം തുടക്കം മുതൽ ഉച്ചഭക്ഷണ തുക പലപ്പോഴായി മുടങ്ങിയിട്ടുണ്ടെന്ന് അധ്യാപകർ ചൂണ്ടി കാണിക്കുന്നു.നേരത്തെ ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഇതു ലഭിക്കുന്നില്ല.  യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരായ പ്രധാനാദ്ധ്യാപകർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തിയാണ് പല സ്കൂ‌ളുകളിലും പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. ഇത് പ്രധാനാദ്ധ്യാപകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. ഓണത്തിനെങ്കിലും തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രധാനാദ്ധ്യാപകർ. പലചരക്ക് സാധനങ്ങളും മുട്ടയും പാലും വാങ്ങിക്കുമ്പോൾ തന്നെ കടക്കാർക്ക് പണം നൽകണം. ഫണ്ട് സ്ഥിരമായി കുടിശ്ശിക ആവുന്നതിനാൽ കിട്ടുന്ന ശമ്പളം പൂർണ്ണമായും ഉച്ചഭക്ഷണ പദ്ധതിക്കായി ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് പ്രധാനാദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

.@ ഉച്ചഭക്ഷണ തുകയ്ക്ക് വർദ്ധനവ് 
വേണമെന്ന ആവശ്യം ശക്തമാകുന്നു

ഉച്ചഭക്ഷണ തുകയ്ക്ക് വർദ്ധനവ് 
 വേണമെന്ന ആവശ്യമാണ് അധ്യാപകർ ഉയർത്തുന്നത് 
ചെലവ് കൂടുതൽ ആയിട്ടും അധ്യാപകരുടെ ആവശ്യം സർക്കാർ അവഗണിയ്ക്കുകയാണ്.
2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ പിന്നീട് കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. അടുത്തിടെ വരെ ഒരു കുട്ടിക്ക് എട്ട് രൂപയാണ് അനുവദിച്ചിരുന്നത്. നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപകർ ഹൈക്കോടതിയെ
സമീപിച്ചിരുന്നു. അദ്ധ്യാപകരുടെ കർക്കശ നിലപാടിൽ ഉച്ചഭക്ഷണം മുടങ്ങുമെന്നായതോടെ 2.20 രൂപ കൂടി സർക്കാർ കൂട്ടിയിട്ടുണ്ട്. ഒരു
മുട്ടയ്ക്ക് മാത്രം ഏഴ് രൂപ നൽകണം. ആറ് രൂപയാണ് സർക്കാർ അനുവദിക്കുക. ഒരു ലിറ്റർ പാലിന് വിപണിയിൽ 56 രൂപയെങ്കിൽ സർക്കാർ കണക്കാക്കുന്നത് 52 രൂപയും.
വിപണി വിലയ്ക്ക് അനുസൃതമായി തുക വർദ്ധിപ്പിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.വലിയ സാമ്പത്തിക ബാദ്ധ്യതയാവുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രധാനാദ്ധ്യാപകർ.

No comments:

Post a Comment