തുടർച്ചയായി കല്ലെറിയുന്നവന് തുടർച്ചയായി മധുരം നൽകുന്ന പ്രവൃത്തിയുടെ പേരാണ് ക്ഷമ...
@ ക്ഷമിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ അയാൾ നാട് മുഴുവൻ അലഞ്ഞു....._
വഴിയിൽ കണ്ട സന്യാസിയോട് അയാൾ ചോദിച്ചു: എന്നോട് തെറ്റുചെയ്ത ഒരാൾക്ക് എങ്ങനെയാണ് മാപ്പ് നൽകുന്നത്?
നിറയെ മാമ്പഴമുള്ള മാവ് ചൂണ്ടിക്കാട്ടി സന്യാസി പറഞ്ഞു: ആ മാവിലെ ഏറ്റവും നല്ല മാമ്പഴം എറിഞ്ഞു വീഴ്ത്തുക...._
അയാൾ ഉടനെ കല്ലെടുത്തെറിഞ്ഞു. ഏറുകൊണ്ട് ഒട്ടേറെ മാമ്പഴങ്ങൾ വീണു. സന്യാസി പറഞ്ഞു: കല്ലെറിയുന്നവന് പോലും മധുരമാമ്പഴങ്ങൾ നൽകുന്ന പ്രക്രിയയാണ് മാപ്പു നൽകൽ...._
മുറിവേൽപിക്കുന്നവരോട് ഒന്നുകിൽ പകവീട്ടാം, അല്ലെങ്കിൽ പൊറുക്കാം. പകപോക്കാൻ നടക്കുന്നവർക്ക് സ്വയം നഷ്ടപ്പെടും...._
അപരനാശം ജീവിതലക്ഷ്യമാക്കിയവർ ആത്മനാശത്തിലേ അവസാനിക്കൂ....
പ്രതികാരത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയാൽ പിന്നെ പ്രതിയോഗികൾ വലിച്ചിഴയ്ക്കുന്നിടത്തേക്കു പോകുകയേ മാർഗമുള്ളൂ.....
*_പൊറുക്കാൻ തയാറാകുന്നവർക്ക് ആരുടെയും പിറകെ നടക്കേണ്ട ആവശ്യമില്ല. ആരെയും ഒളിഞ്ഞിരുന്ന് ആക്രമിക്കേണ്ടതില്ല. സ്വന്തം വഴികളിലൂടെ മാത്രം സഞ്ചരിച്ചാൽ മതി...._*
*_പ്രതികാരത്തിന് ഒരിക്കലും ഒടുക്കമുണ്ടാകില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തുടർന്നുകൊണ്ടേയിരിക്കും...._*
*_നിരുപാധികം ക്ഷമിക്കാൻ എത്രപേർക്ക് കഴിയും ? നിവൃത്തികേടു കൊണ്ടും നിർബന്ധം കൊണ്ടും ബലഹീനത കൊണ്ടും ക്ഷമിക്കുന്നവരാണ് ഭൂരിഭാഗവും...._*
*_കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടി ക്ഷമിച്ചു എന്ന് അവകാശപ്പെടുന്നവരും യഥാർഥത്തിൽ ക്ഷമിക്കുന്നില്ല. താൽക്കാലികമായി പിൻവാങ്ങുന്നു എന്നേയുള്ളൂ. അവസരം ലഭിക്കുമ്പോൾ തലയുയർത്തും....._*
*_തുടർപ്രവൃത്തികളാണ് ക്ഷമയുടെ ആഴവും ഗുണനിലവാരവും തീരുമാനിക്കുന്നത്...._*
*_ക്ഷമിക്കുന്നതിനൊപ്പം മധുരം പങ്കിടാൻ കഴിയണമെങ്കിൽ ആ ക്ഷമ എത്രത്തോളം ഹൃദയംഗമമായിരിക്കും..._*
*_തുടർച്ചയായി കല്ലെറിയുന്നവന് തുടർച്ചയായി മധുരം നൽകുന്ന പ്രവൃത്തിയുടെ പേരാണ് ക്ഷമ...._*
_▄▄▄▄▄▄▄▄▄▄▄▄▄▄▄_
*_`✍🏻tvsanilkollam@gmail.com`_*
*_📚Courtesy_*
_▄▄▄▄▄▄▄▄▄▄▄▄▄▄▄_
No comments:
Post a Comment