കൊല്ലം : ജില്ലയുടെ തീരങ്ങള്‍ വന്‍ഭൂ മാഫിയകള്‍ വാങ്ങികൂട്ടി നിയമങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മാണങ്ങളും വ്യാപകമാകുന്നു. ചവറ മുതല്‍ കാപ്പിൽ വരെയുള്ള ടൂറിസത്തിന് അനന്ത സാധ്യതകളുള്ള പ്രദേശത്താണ് വ്യാപകമായി ഭൂമികച്ചവടം നടക്കുന്നത്. ഇവിടെ ഏക്കറുകണക്കിന് ഭൂമി വിറ്റഴിക്കപ്പെട്ടതായാണു രജിസ്റ്റർ ഓഫിസിലെ കണക്കുകള്‍.
കൊല്ലം കോർപ്പറേഷന്റെയും
,മയ്യനാട് പഞ്ചായത്തിന്റെയും പരിധിയിലാണു ഏറ്റവുമധികം ഭൂമി വില്‍പ്പന നടക്കുന്നത്.
തീരപരിപാലന നിയമപ്രകാരം തീരത്ത് 200 മീറ്ററിനുള്ളില്‍ വാണിജ്യാവശ്യത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കര്‍ശന നിബന്ധന മറികടന്ന്
പരവൂർ മുൻസിപ്പൽ മേഖലയിൽ
റിസോര്‍ട്ടുകള്‍ വരെ വ്യാപകമായി നിര്‍മിച്ചു വരികയാണ്. ജനവാസമുള്ള പ്രദേശങ്ങളില്‍ ടൂറിസം അനുവദിക്കേണ്ടതില്ലെന്ന വ്യവസ്‌ഥയും പാലിക്കപ്പെടുന്നില്ല.
മയ്യനാട് പഞ്ചായത്ത് പരിധിയിൽ
തീരദേശ പാതയ്‌ക്കു
സമീപമുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ ഭൂമാഫിയകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതിനു പിന്നില്‍ വിദേശികള്‍ വരെയുള്ളതായാണു അറിയുന്നത്.
മയ്യനാട് പഞ്ചായത്തിൽ മുക്കം മേഖലയിൽ കായൽ തീരത്ത്
ഹോം സ്‌റ്റേകൾ വ്യാപകമായി നിര്‍മ്മിക്കുകയാണ് ഇവിടെ
കായൽ തീരം ഭൂമാഫിയക്ക് പതിച്ചു നല്‍കുകയാണെന്ന ആരോപണം ശക്‌തമാണ്.
മത്സ്യ തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന ലോബിയും ഇവിടെയുണ്ട്. ഗ്രാമപഞ്ചായത്തും തീരദേശ പരിപാലന അതോറിട്ടിയും മാഫിയകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഒരു വിഭാഗം നാട്ടുകാരുടെ തീരുമാനം. തീരദേശ പരിപാലന നിയമ പ്രകാരം 200 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുന്നുണ്ട്. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്കു പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതാണു ടൂറിസം മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നത്.
വർക്കല കേന്ദ്രീകരിച്ചുള്ള ചില വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സികളാണു
ടൂറിസ്‌റ്റുകള്‍ എത്താൻ കൂടുതൽ സാധ്യതയുള്ള ഇവിടെ ഭൂമികച്ചവടത്തിനു നേതൃത്വം നല്‍കുന്നത്. വര്‍ധിച്ച ടൂറിസം സാധ്യതകളാണ് ഭൂമാഫിയ
വന്‍വില നല്‍കി ഭൂമി വാങ്ങുന്നതിന് കാരണം. പണം ബാങ്ക് ഡ്രാഫ്‌റ്റായി തന്നെ നല്‍കുകയാണ്
പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണു കൈമാറ്റം കൂടുതലും. അതു കൊണ്ടു തന്നെ യഥാര്‍ത്ഥത്തില്‍ ഭൂമിവാങ്ങുന്നത് ആരെന്നതു വ്യക്‌തമല്ല.അത് കൊണ്ട് തന്നെ തീരദേശം കേന്ദ്രീകരിച്ചുള്ള ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി മാറുകയാണ്.
No comments:
Post a Comment