വൈശാഖ് രാജ്യത്തിന് വേണ്ടിയാണ് ജീവത്യാഗം ചെയ്തത് അത് കൊണ്ട് തന്നെ കുടുംബത്തിന്റെ ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരമുണ്ടാകും -വി. മുരളീധരൻ
കൊട്ടാരക്കര: വൈശാഖ് രാജ്യത്തിന് വേണ്ടിയാണ് ജീവത്യാഗം ചെയ്തത് അത് കൊണ്ട് തന്നെ കുടുംബത്തിന്റെ ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും വി. മുരളീധരൻ പറഞ്ഞു വെളിയം കുടവട്ടൂരിലെ ധീരജവാൻ വൈശാഖിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6.45നാണ് തിരുവനന്തപുരത്ത് നിന്നും കുടവട്ടൂരിലെ മന്ത്രി വി. മുരളീധരൻ വൈശാഖിന്റെ വീട്ടിലെത്തിയത് വൈശാഖിനെ അടക്കിയ സ്ഥലത്ത് പുഷ്പാർച്ചന നടത്തിയ ശേഷം മാതാപിതാക്കളെ കണ്ട് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പ് നൽകി. കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി. ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ,ജില്ലാ സെക്രട്ടറിപത്മകുമാരി
മണ്ഡലം പ്രസിഡന്റുമാരായ
വയയ്ക്കൽ സോമൻ, ബിജു പുത്തയം, സതീഷ് മഞ്ജല്ലൂർ സംസ്ഥാന സമിതി അംഗം ബി. രാധാമണി, കെ. ആർ. രാധാകൃഷ്ണൻ,ഷാലു കുളക്കട
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മനുദീപം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
മാലയിൽ അനിൽ, അഡ്വ. അജിത് വെളിയം, ശ്രീലേഖ, ഓടനാവട്ടം മേഖല പ്രസിഡന്റ് രഞ്ജിത്ത്,ജനറൽ സെക്രട്ടറി സാബുകൃഷ്ണ എന്നിവർ ഒപ്പമുണ്ടായിരുന്നു.
No comments:
Post a Comment