Friday, 8 October 2021

മുൻ മന്ത്രികൂടിയായ മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ ആസൂത്രിത നീക്കവുമായി സിപിഎം

കൊല്ലം: മുൻ മന്ത്രികൂടിയായ മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ ആസൂത്രിത നീക്കവുമായി സിപിഎം ജില്ലയിലെ ഔദ്യോഗിക പക്ഷം മേഴ്സികുട്ടിയമ്മയുടെ തോൽവിയുടെ ഉത്തരവാദിത്വം പൂർണ്ണമായും ഭർത്താവും സി ഐ ടി യു ജില്ലാ പ്രസിഡന്റുമായ തുളസീധരകുറുപ്പിന്റെ പേരിലാക്കി നടപടിയെടുക്കാനുള്ള നീക്കമാണ് കെ എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള പിണറായി പക്ഷം കോപ്പ്കൂട്ടുന്നത്. പഴയ വി എസ്‌ പക്ഷത്തിലെ ജില്ലയിലെ പ്രമുഖ നേതാക്കളായ മേഴ്സികുട്ടിയമ്മയെയും ഭർത്താവിനെയും പാർട്ടി നടപടികൾ മുഖേന തരം താഴ്ത്തി വി. എസ്‌ പക്ഷത്തെ പൂർണ്ണമായും തുടച്ചു നീക്കാനാണ് പിണറായി പക്ഷത്തിന്റെ നീക്കം.കുണ്ടറയിലെ തോൽവിയെ തുടർന്ന് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകാൻ മേഴ്സികുട്ടിയമ്മ നടത്തിയ നീക്കമാണ് ഇതിന് പിന്നിലെന്ന് ഔദ്യോഗിക പക്ഷം നൽകുന്ന സൂചന.
സിപിഎം ലോക്കൽ സമ്മേളനങ്ങള്‍
തുടങ്ങാനിരിക്കെ  ജില്ലയില്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കാനാണ് കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള 
പിണറായിപക്ഷം നീക്കം നടത്തുന്നത്.
ജില്ലയില്‍ പലയിടത്തും ഇപ്പോഴും പഴയ വി എസ് പക്ഷം ശക്തമാണ്. 
ചാത്തന്നൂര്‍,ചടയമംഗലം, കരുനാഗപ്പള്ളി, കൊല്ലം, ഇരവിപുരം,കൊട്ടിയം ഏരിയ കമ്മിറ്റികളില്‍ ഇപ്പോഴും വി. എസ്. അനുകൂലികള്‍ ശക്തമായി രംഗത്തുണ്ട്. പി.കെ.ഗുരുദാസന്‍ രാക്ഷ്ട്രീയ രംഗത്ത് ഇല്ലാതായതോടെ ഒതുങ്ങി നിന്നിരുന്ന ഇ വിഭാഗത്തെയാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ സംഘടിപ്പിച്ചു കൊണ്ട് വരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ വരെ  വ്യക്തമായ കരുനീക്കം നടത്തി മത്സരത്തിലൂടെയല്ലാതെ ജില്ലാ കമ്മിറ്റി പിടിക്കാനുള്ള നീക്കമാണ് മേഴ്‌സികുട്ടിയമ്മ നടത്തുന്നത്. ഇതെല്ലാം മുന്നില്‍ കണ്ട് കൊണ്ട് കുണ്ടറയിലെ മേഴ്‌സികുട്ടിയമ്മയുടെ തോല്‍വി അന്വേഷിക്കുന്ന കമ്മീഷനെ മറയാക്കി പിണറായി പക്ഷവും നീക്കം തുടങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വി മേഴ്‌സികുട്ടിയമ്മയുടെയുടെ ഭർത്താവിന്റെ 
വീഴ്ചയായി കാണിക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. ബ്രാഞ്ച് കമ്മിറ്റികളില്‍ വരെ മേഴ്‌സികുട്ടിയമ്മയ്ക്ക് എതിരെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയാണ് പിണറായി പക്ഷം.
മന്ത്രിയായിരുന്ന സമയത്ത് മേഴ്‌സികുട്ടിയമ്മയ്ക്ക് ഉണ്ടായ ഭരണവീഴ്ചകളും ജാഗ്രതയില്ലായ്മയും ജില്ലയില്‍ സിപിഎംന്റെ മുന്നേറ്റത്തിന് തടസമായി എന്ന ആരോപണമാണ് സിപിഎംന്റെ ഔദ്യോഗികപക്ഷം മുന്നോട്ട് വയ്ക്കുന്നത്. അത് വഴി ജില്ലയില്‍പിണറായി പക്ഷത്തിന് സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കാം എന്ന് കണക്ക് കൂട്ടുന്നു.സമ്മേളനം ലക്ഷ്യമാക്കി ഇരുവിഭാഗവും നീങ്ങുമ്പോള്‍ ജില്ലാ സെക്രട്ടറി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി ഏകാധിപത്യ ശൈലിയില്‍ നീങ്ങുന്ന സമീപനത്തില്‍ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.

@ എം. മുകേഷിന്റെ പ്രവൃത്തികള്‍ സിപിഎം ന് തലവേദനയായി മാറുകയാണ് മുകേഷിനെതീരെ കൊല്ലം അഞ്ഞാലുംമൂട് ഏരിയ കമ്മിറ്റികളില്‍ നിന്നും ശക്തമായ പ്രതിക്ഷേധമാണ് ഉള്ളത്. സിപിഎം ഏരിയാ കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചു കൊണ്ട് മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയ ജില്ലാ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കെതീരെ ശക്തമായ പ്രതിക്ഷേധമുണ്ട് ഇതും ജില്ലയൊട്ടാകെ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. പ്രതേകിച്ചു കൊല്ലം നിയോജകമണ്ഡലങ്ങളിലെ പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചയാകുന്നത് നേതൃത്വത്തിന് തലവേദനയാകും.

@ നിയമസഭ തിരഞ്ഞെടുപ്പില്‍ 
ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കുറഞ്ഞത് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ഭരണം കിട്ടിയിട്ടും ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളില്‍ വോട്ട് കൂടിയത് ഇരവിപുരത്ത് മാത്രമാണ് ബാക്കി നിയോജക മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന ആവശ്യം പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമാണ് കുണ്ടറയിലെ തോല്‍വി മാത്രമല്ല അന്വേഷിക്കേണ്ടത് പാര്‍ട്ടിയ്ക്ക് ജില്ലയില്‍ ഉണ്ടായ വീഴ്ചകള്‍ പരിശോധന നടത്തണമെന്ന ആവശ്യം ഉയരുകയാണ്.അത് കൊണ്ട് തന്നെ ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്കും ഇടത് മുന്നണി സ്ഥാനാര്‍ഥികള്‍ക്കും വോട്ടിംഗ് നിലയില്‍ ഉണ്ടായ വീഴ്ച അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ തൊഴിലാളികള്‍ വിട്ടകന്നു പാര്‍ട്ടിയില്‍ മുതലാളിമാര്‍ എത്തി.
ജില്ലയില്‍ സിപിഎല്‍ നിന്നും തൊഴിലാളികള്‍ അകന്നതായി സി ഐ ടി യു നേതാക്കള്‍ ആരോപിക്കുന്നു.
പരമ്പരാഗത തൊഴില്‍ മേഖലയില്‍. തൊഴിലാളികള്‍ക്കിടയില്‍ സി 
പിഎം ന് നഷ്ടപ്പെട്ട മുഖം രക്ഷിക്കാന്‍ ശ്രമിക്കണമെന്ന ആവശ്യമാണ് അണികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.തൊഴിലാളികള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു മുതലാളിമാര്‍ പാര്‍ട്ടിയില്‍ എത്തി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തതായി സി ഐ ടി യു നേതാക്കള്‍ ആരോപിക്കുന്നു ഉദ്യോഗസ്ഥരും മുതലാളിമാരുമടങ്ങുന്നവര്‍ പാര്‍ട്ടിയെ തൊഴിലാളികളില്‍ നിന്നും അകറ്റിയെന്ന് സി ഐ ടി യു നേതാക്കള്‍ ആരോപിക്കുമ്പോള്‍ തൊഴിലാളി പ്രശ്‌നത്തില്‍ ജില്ലയില്‍ ആത്മപരിശോധന നടത്താന്‍ സിപിഎം നേതാക്കള്‍ തയ്യാറാകാണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

No comments:

Post a Comment