എവിടെ നോക്കിയാലും തെരുവുനായ്ക്കളുടെ കൂട്ടം. ലോക്ഡൗൺ സമയത്താണ് ഇത്രയുമധികം തെരുവുനായ്ക്കളുടെ വർധനയുണ്ടായത്. മിക്ക പ്രദേശങ്ങളിലും തെരുവുനായ്ക്കൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. നഗരമധ്യപ്രദേശമായ ചിന്നകട തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
എസ് എൻ കോളേജ് ജംഗഷൻ, കൊല്ലം കളക്ട്രേറ്റിന് സമീപം, ആശ്രമം മൈതാനം തെരുവ് നായ്ക്കളുടെ താവളമാണ് ആശ്രമം ലിങ്ക് റോഡും കെ എസ് ആർ ടി സി ഡിപ്പോയുടെ പരിസരവും സന്ധ്യമയങ്ങിയാൽ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി.
ബീച്ച് റോഡ്, വാടി കടപ്പുറം തങ്കശേരി തുടങ്ങി തീരദേശമേഖലയിൽ തെരുവ് നായ്ക്കളെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ദേശിയ പാതയോരങ്ങളിലും
സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ തെരുവുനായ്ക്കളുടെ ഒരു വലിയ കൂട്ടംതന്നെ പലയിടത്തും കാണാം. പ്രഭാതസവാരിക്കാരും സായാഹ്ന സവാരിക്കാരുമാണ് തെരുവുനായ ശല്യം കാരണം അധികവും പ്രയാസപ്പെടുന്നത്.
ദേശീയപാതയിൽ പോളയത്തോട്, മാടൻനട, പള്ളിമുക്ക്
എന്നിവിടങ്ങളിലാണ് നായ്ക്കൾ കൂടുതലുമുള്ളത്. മാർക്കറ്റിൽ നിന്നുള്ള
മാലിന്യം ഭക്ഷിക്കാനെത്തുന്നതാണ് തെരുവുനായ്ക്കളിൽ ഏറെയും.
കുരീപ്പുഴ മാലിന്യഡിപ്പോയുടെ പരിസരത്ത് നായ്ക്കളുടെ ശല്യം വളരെ കൂടുതലാണ്. അഴുകിയ പച്ചക്കറിമാലിന്യം, അറവുമാലിന്യം എന്നിവ ചാക്കിൽകെട്ടി പൊതുമധ്യത്തിൽ തള്ളുന്നതാണ് തെരുവുനായശല്യം വർധിക്കാൻ പ്രധാന കാരണം. ഇവ ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ പലപ്പോഴും ഇത്തരം പ്രദേശങ്ങൾവിട്ട് പിന്നീട് പോകാറില്ല. ഇത്തരം നായ്ക്കളാണ് കാൽനടയാത്രികരെ അക്രമിക്കുന്നതിൽ ഏറെയും.ജില്ലയിലും നഗരഗ്രാമ പ്രദേശങ്ങളിലും
തെരുവുനായ്ക്കളെ വന്ധീകരിക്കുകയോ, പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ ചെയ്യാനുള്ള എല്ലാ പദ്ധതികളും നിർജീവമായി. തദേശസ്വയം ഭരണ സ്ഥാപനങ്ങൾ
വന്ധീകരണ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും
പക്ഷേ, ഫണ്ടിന്റെ അപര്യാപ്തതയെത്തുടർന്ന് മുടങ്ങി. വന്ധീകരിക്കാൻ പിടികൂടുന്ന നായ്ക്കളെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതും പദ്ധതി നടപ്പാക്കുന്നതിന് പ്രയാസം നേരിട്ടു.
@ നിയമം കടലാസിൽതന്നെ
തെരുവുനായ്ക്കൾ പെരുകുന്നത് റോഡരുകിലെ മാലിന്യം കാരണമെന്നാണ് പൊതുവേയുള്ള കണ്ടെത്തൽ. അധികൃതർ ഇത്തരം മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളുടെ ശല്യംകുറയ്ക്കാൻ നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രധാനം റോഡരികിൽ മാലിന്യംതള്ളുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണം എന്നതുതന്നെയാണ്.
കൂടാതെ, അറവുശാലകൾ, കോഴിയിറച്ചി വില്പനശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മാലിന്യസംസ്കരണം ഉറപ്പുവരുത്തണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ ലൈസൻസുകൾ റദ്ദാക്കണം.
@ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ഡോഗ് ഷെൽട്ടറുകൾ ആരംഭിക്കാൻ താത്പര്യമുള്ള സംഘടനകൾക്ക് വേണ്ട സഹായം നൽകണം. ഇത്തരം നിർദേശങ്ങൾ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് മൂന്നുവർഷം മുമ്പ് സർക്കാർ നിർദേശം നൽകിയിരുന്നതാണ് എന്നാൽ ഇ നിർദ്ദേശങ്ങൾ ഒന്നും തന്നെ ഒരു തദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപ്പിൽ വരുത്തിയിട്ടില്ല എന്ന് മാത്രമല്ല ഇതിന് വേണ്ടി വന്ന ഫണ്ട് വകമാറ്റി ചിലവഴിക്കുകയും ചെയ്യുകയാണ്.
No comments:
Post a Comment