@ സംസ്ഥാനത്ത് 720 പാരലൽ കോളജുകൾ-
@ 5 ലക്ഷം വിദ്യാർത്ഥികൾ-
@ 25000 ജീവനക്കാർ
@ ട്യൂഷൻ/ ട്യൂട്ടോറിയൽ രംഗത്ത് 30000 പേർ
കൊല്ലം : സ്കൂൾ തുറക്കുന്നതും കാത്ത് പ്രതീക്ഷയോടെയാണ് പാരലൽ കോളേജുകളും ട്യുഷൻ സെന്ററുകളും. കൊറോണയുടെ വരവോടെ പാരലൽ കോളജുകളും ട്യൂഷൻ സെന്ററുകളും ലോക്ക് ഡൗണിലായി മാറി 2020 മാർച്ച് ആദ്യവാരം മുതൽ ലോക്ക് ഡൌൺ ആരംഭിച്ചതോടെയാണ് ഇ രംഗത്ത് പ്രതിസന്ധി ആരംഭിച്ചത്. രണ്ടാം ലോക്ക് ഡൗണ് തുടങ്ങിയ ശേഷം കഴിഞ്ഞ ഒൻപതുമാസമായി പാരലൽ കോളേജുകളും ട്യൂഷൻ സെന്ററുകളും
അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ ട്യൂഷൻഫീസ് മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഇതോടെ ദുരിതത്തിലായി. സമാന്തര വിദ്യാഭ്യാസമേഖലയെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ട്യൂട്ടോറിയൽ കോളേജ് അധ്യാപകരും സ്റ്റാഫുകളും വളരെയേറെ പ്രതിസന്ധിയിലാണ് പലരും മറ്റ് ജോലികളെ ആശ്രയിച്ചു മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു
കുടിശിഖ ഫീസ് ഉൾപ്പെടെ പലർക്കും ലക്ഷകണക്കിന് രൂപ കിട്ടാനുമുണ്ട് പലരും ഫീസുകൾ കിട്ടാകടമായി എഴുതി തള്ളി . മുൻപ് കൈനിറയെ പണം കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ജീവിതം തള്ളിനീക്കാൻ പെടാപ്പാടുപെടുകയാണ് അധ്യാപകർ പല തൊഴിൽ മേഖലകളിലും നിയന്ത്രണത്തിൽ ഇളവു വരുത്തിയിട്ടും സമാന്തര വിദ്യാഭ്യാസമേഖല ഇന്നും നിരോധിച്ചവയുടെ കൂട്ടത്തിലാണ്.
സ്കൂൾ തുറന്നെങ്കിൽ മാത്രമേ പാരലൽ കോളേജുകളും സജീവമാകൂ. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തികസഹായം നൽകിയിട്ടും സ്കൂൾ അധ്യാപകർക്കൊപ്പം പ്രവർത്തിക്കുന്ന ഇവരെ സർക്കാർ മറന്നു. വ്യക്തികളും സംഘടനകളും അകമഴിഞ്ഞു സഹായിച്ചവരുടെ കൂട്ടത്തിലും ഈ അധ്യാപകരില്ല.അത് കൊണ്ട് തന്നെ ഇ കുടുംബങ്ങൾ പൂർണ്ണമായും പട്ടിണിയിലാണ് .സമാന്തരമേഖലയിലെ മിക്ക സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്,ചില കെട്ടിട ഉടമസ്ഥർ ഒരു മാസത്തെ വാടകയിളവ് അനുവദിക്കുന്നുണ്ട്.എന്നാൽ മിക്കവരും വാടക ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാൻ നിവൃത്തിയില്ല.ഇതു കൂടാതെ ഇലക്ട്രിസിറ്റി,വെള്ളം,ഫോൺ മുതലായവയുടെ ബില്ലുകൾ കുടിശിഖയാണ്.
@ കൊവിഡിന് മുൻപ്
കോവിഡ് സർവസാധാരണമാകുന്നതിനുമുൻപ് ആവശ്യത്തിന് വരുമാനമൊപ്പിക്കാൻ ഉതകുന്നതായിരുന്നു സമാന്തര വിദ്യാഭ്യാസമേഖല. വിവിധ ട്യൂട്ടോറിയലുകളിൽനിന്ന് മണിക്കൂറിന് 250 മുതൽ 500 വരെ വാങ്ങിയിരുന്ന അധ്യാപകരിൽ പലർക്കും മാസത്തിൽ 20,000 മുതൽ 30,000 രൂപവരെ ലഭിച്ചിരുന്നു. പി എസ് സി ക്ലാസ് എടുക്കുന്നതുൾപ്പെടെ ഇതിൽക്കൂടുതൽ വാങ്ങിയിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ന് അദ്ധ്യാപരും ജീവനക്കാർക്കും ശമ്പളമില്ലാത്ത അവസ്ഥയാണ്. വരുമാനമില്ലാത്തതിനാൽ അദ്ധ്യാപകരുൾപ്പെടുന്ന ജീവനക്കാർക്ക് മാസങ്ങളായി ശമ്പളമില്ല അത് കൊണ്ട് തന്നെ പലരും മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു.അസംഘടിതമേഖലയിലുള്ളവർക്ക് 1000 രൂപ ദുരിതാശ്വാസമായി നൽകുമെന്ന് സർക്കാർ പറയുന്നു എന്നാൽ പാരലൽ / ട്യൂഷൻ മേഖലയെ ഈ വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് നിലവിൽ സർക്കാർ കണക്കിലുള്ള 720 പാരലൽ കോളജുകളിലായി അഞ്ച് ലക്ഷം വിദ്യാർത്ഥികൾ സമാന്തര മേഖലയിൽ പഠിക്കുന്നു. പാരലൽ കോളജ് അദ്ധ്യാപകരിൽ നല്ലൊരു ഭാഗം പേരും ഈ മേഖലയെ ഒരു ഇടത്താവളമായി കാണുന്നവരാണ്.എന്നാൽ 25000 ത്തോളം വരുന്നജീവനക്കാർ പാരലൽ മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്.കൂടാതെ ട്യൂഷൻ/ ട്യൂട്ടോറിയൽ രംഗത്ത് പഠിപ്പിക്കുന്നവർ 30000 ത്തോളം വരും
@
സ്കൂൾ തുറന്നെങ്കിൽ മാത്രമേ പാരലൽ കോളേജുകളും സജീവമാകൂ. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തികസഹായം നൽകിയിട്ടും സ്കൂൾ അധ്യാപകർക്കൊപ്പം പ്രവർത്തിക്കുന്ന ഇവരെ സർക്കാർ മറന്നു. വ്യക്തികളും സംഘടനകളും അകമഴിഞ്ഞു സഹായിച്ചവരുടെ കൂട്ടത്തിലും ഈ അധ്യാപകരില്ല.അത് കൊണ്ട് തന്നെ ഇ കുടുംബങ്ങൾ പൂർണ്ണമായും പട്ടിണിയിലാണ് .സമാന്തരമേഖലയിലെ മിക്ക സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്,ചില കെട്ടിട ഉടമസ്ഥർ ഒരു മാസത്തെ വാടകയിളവ് അനുവദിക്കുന്നുണ്ട്.എന്നാൽ മിക്കവരും വാടക ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാൻ നിവൃത്തിയില്ല.ഇതു കൂടാതെ ഇലക്ട്രിസിറ്റി,വെള്ളം,ഫോൺ മുതലായവയുടെ ബില്ലുകൾ കുടിശിഖയാണ്.
@ കൊവിഡിന് മുൻപ്
കോവിഡ് സർവസാധാരണമാകുന്നതിനുമുൻപ് ആവശ്യത്തിന് വരുമാനമൊപ്പിക്കാൻ ഉതകുന്നതായിരുന്നു സമാന്തര വിദ്യാഭ്യാസമേഖല. വിവിധ ട്യൂട്ടോറിയലുകളിൽനിന്ന് മണിക്കൂറിന് 250 മുതൽ 500 വരെ വാങ്ങിയിരുന്ന അധ്യാപകരിൽ പലർക്കും മാസത്തിൽ 20,000 മുതൽ 30,000 രൂപവരെ ലഭിച്ചിരുന്നു. പി എസ് സി ക്ലാസ് എടുക്കുന്നതുൾപ്പെടെ ഇതിൽക്കൂടുതൽ വാങ്ങിയിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ന് അദ്ധ്യാപരും ജീവനക്കാർക്കും ശമ്പളമില്ലാത്ത അവസ്ഥയാണ്. വരുമാനമില്ലാത്തതിനാൽ അദ്ധ്യാപകരുൾപ്പെടുന്ന ജീവനക്കാർക്ക് മാസങ്ങളായി ശമ്പളമില്ല അത് കൊണ്ട് തന്നെ പലരും മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു.അസംഘടിതമേഖലയിലുള്
@
No comments:
Post a Comment