പരവൂർ: ഒറ്റകെട്ടായി നിന്ന് കൊവിഡിനെ പിടിച്ചു കെട്ടി പരവൂർ നഗരസഭയിലെ
മണിയംകുളം ഡിവിഷൻ ഇപ്പോൾ വാക്സിനേഷൻ നൂറ് ശതമാനം പൂർത്തിയാക്കി കൊവിഡ് പ്രതിരോധത്തിൽ മാതൃകയാവുകയാണ്.
കോവിഡിന്റെ ആഘാതം പരവൂരിൽ ഏറ്റവുമധികം അനുഭവിച്ച ഡിവിഷനായിരുന്നു മണിയംകുളം
ഇവിടെ കൗൺസിലർ
ഷീലസുനിലിന്റെ നേത്രത്വത്തിൽ മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനമാണ്
നടത്തിയത് ആരോഗ്യപ്രവർത്തകരും സന്നദ്ധസേവകരും സേവാഭാരതിയും
ഏറെ പരിശ്രമിച്ചാണ് വാർഡിലെ കോവിഡ് വ്യാപനം തടഞ്ഞത്
എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ എത്തിച്ചുനൽകി.കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക്
ഭക്ഷ്യകിറ്റ് കൊടുക്കാനും കിടപ്പുരോഗികൾക്ക് അത്യാവശ്യവസ്തുക്കൾ നൽകാനും
നാട്ടുകാരും സഹായിച്ചതായി കൗൺസിലർ ഷീല പറയുന്നു. വിദ്യാർത്ഥികൾക്ക്
പഠനോപകരണങ്ങളും നൽകി. രോഗികൾക്ക് മരുന്ന് എത്തിക്കുന്നതും സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ നടത്തി.സർക്കാർ സംവിധാനം ഉണരും മുൻപേ സേവാഭാരതിയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി.ആംബുലൻസുകളിൽ രോഗികളെ പരിചരണകേന്ദ്രങ്ങളിൽ എത്തിച്ചു. രോഗികളും രോഗം ബാധിച്ച
വീടുകളിൽ നിന്നും ആൾക്കാർ പുറത്തിറങ്ങാതിരിക്കാൻ പ്രതേക നിർദ്ദേശങ്ങൾ നൽകി.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ
കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വ്യാപനം തടയാൻ പഞ്ചായത്ത് തലത്തിൽ കർമപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി.
വീട് വീടാന്തരം കയറിയിറങ്ങി ആർ ടി പി സി ആർ, ആന്റിജൻ ടെസ്റ്റുകൾ നടത്തി. രോഗികളുമായി അടുത്ത് ഇടപഴകിയവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി
കൊവിഡ് പരിശോധനാ സാമഗ്രികൾ ഡിവിഷൻ തലത്തിൽ സംഘടിപ്പിച്ചു കൊണ്ട് സേവാഭാരതിയുടെ
ആംബുലൻസുകൾ രോഗികൾക്കായി സജ്ജമാക്കി ഡിവിഷനിലെ വ്യാപാരസ്ഥാപന ഉടമകൾക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന നടത്തി വരുന്നു. ഡിവിഷനിൽ താമസിക്കുന്ന
ടാക്സി, ഓട്ടോ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി വരുന്ന ഇവിടെ കൃത്യമായ സമയങ്ങൾ മുൻഗണനക്രമമനുസരിച്ചു ജനങ്ങൾക്ക് വാക്സിൻ നൽകിയാണ് ഡിവിഷനിൽ വാക്സിനേഷൻ പൂർത്തിയാക്കിയത്. പൊതുജനസഹകരണത്തോടെയും സേവാഭാരതിയുടെയും സഹായത്തോടെയാണ് കൊവിഡ് പ്രതോരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത് എന്ന് ഷീലസുനിൽ പറഞ്ഞു
പടം: മണിയംകുളം വാർഡിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുത്ത ആരോഗ്യപ്രവർത്തകയെ ആദരിക്കുന്നു.
No comments:
Post a Comment