പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തു സ്വകാര്യ വ്യക്തികൾക്ക് റോഡ്
ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണിഞ്ഞ പൊതുറോഡ് ഗേറ്റ് ഇട്ട് പൂട്ടി സ്വകാര്യ വ്യക്തികൾ. ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാർഡിൽ
2017- 18 വർഷത്തെ
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
പാണിയിൽ യുവധാര
(മിൽമ) ജംഗ്ഷൻ മുതൽ കീഴതിൽ
ക്ഷേത്രം വരെ നൂറ്റിമുപ്പത്തിനാലര
മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും നിർമ്മാണപ്രവർത്തനം നടത്തിയ റോഡാണിത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും
നാല് ലക്ഷത്തി അൻപത്തിയാറായിരം രൂപ ഉപയോഗിച്ച് നിർമ്മിച്ച
കോൺക്രീറ്റ് റോഡാണിത്.
എന്നാൽ പഞ്ചായത്തിന്റെ സ്കെച്ചും പ്ലാനും അട്ടിമറിച്ചു കൊണ്ട് പൊതു സ്ഥലമല്ലാത്ത
പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടാത്ത സ്വകാര്യ വ്യക്തികളുടെ
പതിനെട്ടര മീറ്റർ ദൂരം അധികമായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തുകയായിരുന്നു.
സ്വകാര്യവ്യക്തികളുടെ ഭൂമിയിലേക്ക് അധികമായി
കോൺക്രീറ്റ് ചെയ്തത് മൂലം
ചിറക്കര ഗ്രാമപഞ്ചായത്തിന് ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. നിർമ്മാണപ്രവർത്തനം കഴിഞ്ഞതോടെ പൊതുവഴിയായ ഇവിടെ സ്വകാര്യ വ്യക്തികൾ ഗേറ്റ് സ്ഥാപിച്ചു റോഡ് കെട്ടിയടയ്ക്കുകയായിരുന്നു. തുടർന്ന് ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് അംഗം പഞ്ചായത്ത് രേഖകൾ പരിശോധന നടത്തിയപ്പോൾ പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തു കൊണ്ട് മുൻ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന്
സ്വകാര്യവ്യക്തികളെ സഹായിച്ചതായി കണ്ടെത്തിയത്.
പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തു കോൺക്രീറ്റ് ചെയ്ത സ്ഥലം
സ്വകാര്യ കൈവശത്തിലും , കരം ഒടുക്കിലുമാണെന്ന്
രേഖകളിൽ വ്യക്തമായതോടെയാണ് നിയമനടപടികളുമായി നാട്ടുകാർ രംഗതെത്തിയത്. വിജിലൻസ് അന്വേഷണം നടത്തി കുറ്റകാർക്ക് എതിരെ നിയമനടപടി സ്വീകരിച്ചു കൊണ്ട് പഞ്ചായത്തിന് നഷ്ടപ്പെട്ട പൈസ തിരിച്ചു പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@ പഞ്ചായത്ത് ഫണ്ട് ദുർവിനിയോഗം ചെയ്തവർക്ക് എതിരെ
അന്വേഷണം നടത്തി കുറ്റകാർക്ക് എതിരെ നടപടി സ്വീകരിക്കണംമെന്ന്
ഗ്രാമപഞ്ചായത്ത് അംഗം ദിലീപ് ഹരിദാസൻ ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദിലീപ് ഹരിദാസൻ പറഞ്ഞു.
പടം:
No comments:
Post a Comment