Tuesday, 19 October 2021

പഞ്ചായത്ത്‌ കമ്മിറ്റി അട്ടിമറിയ്ക്കാൻ കല്ലുവാതുക്കലിൽ ഇടതും വലതും വീണ്ടും ഒന്നിച്ചു




പഞ്ചായത്ത്‌ കമ്മിറ്റി അട്ടിമറിയ്ക്കാൻ കല്ലുവാതുക്കലിൽ ഇടതും വലതും വീണ്ടും ഒന്നിച്ചു 

ചാത്തന്നൂർ: കല്ലുവാതുക്കലിൽ ഇടത് വലത് മുന്നണികൾ വീണ്ടും ഒന്നിച്ചു കൊണ്ട് കല്ലുവാതുക്കൽ പഞ്ചായത്തിലെ ഭരണസമിതി യോഗ ബഹിഷ്കരണം തുടരുന്നു. കഴിഞ്ഞ ബുധനാഴ്ച കൂടിയ കമ്മിറ്റിയും എൽ ഡി എഫ്, യു ഡി എഫ് അംഗങ്ങൾ മിനിട്സ് പകർപ്പിന്റെ പേര് പറഞ്ഞു ബോധപൂർവ്വം ബഹിഷ്കരിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 10ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്‌സ്‌ ഇതുവരെ നൽകിയിട്ടില്ലെന്ന് ആരോപിച്ചു കൊണ്ടാണ് ഇടത്, വലത് മുന്നണി അംഗങ്ങൾ തുടർച്ചയായി കമ്മിറ്റി ബഹീഷ്കരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന കമ്മിറ്റിയിൽ 20 അജൻഡകളാണ് ഉൾപ്പെടുത്തിയിരുന്നത്. ബി ജെ പിയിലെ ഒൻപത് അംഗങ്ങളും ഇത് അംഗീകരിക്കുകയും ചെയ്തു.മേയ് 10ന് കൂടിയ കമ്മിറ്റിയുടെ മിനിറ്റ്‌സിന്റെ പകർപ്പ് നൽകാതെ അജൻഡ അംഗീകരിക്കാൻ കഴിയില്ലെന്ന് എൽ ഡി എഫ്.അംഗങ്ങൾ അറിയിച്ചു. തുടർന്ന് യു ഡി എഫ് അംഗങ്ങളും ഇതേ നിലപാടെടുത്തു കൊണ്ട് ഇരു മുന്നണികളും ഒരുമിച്ച് യോഗം ബഹീഷ്കരിക്കുകയായിരുന്നു. എൽ ഡി എഫ്, യു ഡി എഫ്.അംഗങ്ങൾ പ്ലക്കാർഡുകളുമായി ഡയസിനുമുന്നിൽ നിലയുറപ്പിച്ചു. ബി ജെ പി യുടെ ഒൻപത് അംഗങ്ങളും ഇടത്, വലത് പക്ഷത്ത് 10 അംഗങ്ങളുമായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്. ഭരണപക്ഷമായ ബിജെപിയ്ക്ക് അംഗബലം കുറവായതിനാൽ അജൻഡ അംഗീകരിക്കാൻ കഴിയാതെ പഞ്ചായത്ത് കമ്മിറ്റി നിർത്തിവയ്ക്കുകയായിരുന്നു. തുടർച്ചയായി കമ്മിറ്റി ബഹീഷ്കരിക്കുന്ന എൽ ഡി എഫ്, യു ഡി എഫ് അംഗങ്ങൾ ഒരാഴ്ച മുൻപ് പ്രസിഡന്റ് റദ്ദാക്കിയ കമ്മിറ്റി സെക്രട്ടറി വിവേചനാധികാരത്തിന്റെ മറവിൽ അനധികൃതമായി എൽ ഡി എഫ്., യു ഡി എഫ്.അംഗങ്ങളെ വിളിച്ചു കൂട്ടി കമ്മിറ്റി മുതിർന്ന അംഗമെന്ന പേരിൽ യു ഡി എഫിലെ ആർ എസ്‌ പി അംഗത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വിളിച്ചുചേർക്കുകയും ഗുണഭോക്‌തൃ ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ആ കമ്മിറ്റിയുടെ നിയമസാധുത പരിശോധിച്ച് വരികെയാണ് വീണ്ടും കമ്മിറ്റി ബഹീഷ്കരണവുമായി എൽ ഡി എഫും യു ഡി എഫും മുന്നോട്ട് പോകുന്നത്.

@ മുൻ ഭരണസമിതിയുടെ അഴിമതി ബിജെപി അംഗം ചൂണ്ടികാണിച്ചത്  പ്രശ്നങ്ങൾക്ക് തുടക്കമായി.

മുൻ ഭരണസമിതിയുടെ കാലത്ത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നടന്ന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിലവിൽ ബി ജെ പി  ഉയർത്തിയ അഴിമതിയാരോപണത്തെ തുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ആരോപണത്തെ തുടർന്ന് ധനകാര്യ കമ്മിറ്റി കൂടി അംഗീകരിച്ച വാർഷിക ധനകാര്യപത്രിക പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കാതെ മാറ്റിവച്ചു. തുടർന്നുള്ള ഫണ്ട് വിനിയോഗത്തെ ഇത് ബാധിക്കുമെന്നു കണ്ടതിനാൽ പന്നീടുണ്ടായ ഒത്തുതീർപ്പിൽ ധനകാര്യപത്രിക പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എന്നാൽ വീണ്ടും കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്കുള്ള ഫണ്ട് വിനിയോഗത്തിൽ സെക്രട്ടറി  ക്രമക്കേട് നടത്തിയതായി രേഖകളിൽ വ്യക്തമായതോടെ പ്രശ്നങ്ങൾ വീണ്ടും ആരംഭിക്കുകയായിരുന്നു. ഡി സി സി യിൽ നടന്ന നിയമനത്തിലും മറ്റും ഉണ്ടായ ക്രമകേടുകൾക്ക് സെക്രട്ടറിയ്ക്ക് എതിരെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകി അതിന്മേലുള്ള അന്വേഷണം നടന്നു വരികെയാണ് ഇ അന്വേഷണത്തിന്മേലുള്ള റിപ്പോർട്ട് വരാതെ പ്രസിഡന്റ്‌ എന്ന നിലയിൽ ആ കമ്മിറ്റി തീരുമാനങ്ങളിൽ പ്രസിഡന്റിന് ഒപ്പിടാൻ കഴിയില്ല. മേയ് പത്തിലെ കമ്മിറ്റി തീരുമാനങ്ങളിലെ അജണ്ട 1(6) തീരുമാനം ഒഴിച്ച്  ബാക്കി എല്ലാ തീരുമാനങ്ങളും മിനിട്സ് പ്രസിഡന്റ് ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഇതെല്ലാം മറച്ചു വച്ച് കൊണ്ടാണ് എൽ ഡി എഫ് -യു ഡി എഫ് അംഗങ്ങൾ സമര നാടകവുമായി രംഗത്തുള്ളത്.സെക്രട്ടറി നടത്തുന്ന അഴിമതിയ്ക്ക് കുടപിടിക്കുന്ന സമീപനവുമായാണ് എൽ ഡി എഫ് -യു ഡി എഫ് അവിശുദ്ധ കൂട്ട് കെട്ട് സമരനാടകവുമായി രംഗത്തുള്ളത്.

@ ഭരണം നഷ്ടപ്പെട്ടാലും അഴിമതിയ്ക്ക് കൂട്ട് നിൽക്കില്ല - എസ്‌. സുദീപ

കല്ലുവാതൂക്കൽ പഞ്ചായത്തിൽ  നടത്തി വരുന്ന വികസനപ്രവർത്തനങ്ങൾ അട്ടിമറിയ്ക്കാനാണ് തുടർച്ചയായി കമ്മിറ്റികൾ ബഹീഷ്കരിച്ചു കൊണ്ട് എൽ ഡി എഫ് - യു ഡി എഫ് അംഗങ്ങൾ ശ്രമിക്കുന്നത്. ഭരണം നഷ്ടപ്പെട്ടാലും അഴിമതിയ്ക്ക് എതിരെയുള്ള നിലപാടുകളിൽ നിന്നും പിന്നോട്ട് പോകില്ലായെന്നും എസ്‌.സുദീപ പറഞ്ഞു. പഞ്ചായത്ത്‌ ഭരണസമിതി വിളിച്ചു കൂട്ടുന്ന ജനറൽ കമ്മിറ്റികൾ ബഹീഷ്കരിക്കുന്ന എൽ ഡി എഫും യു ഡി എഫും സെക്രട്ടറി അനധികൃതമായി വിളിച്ചു കൂട്ടുന്ന കമ്മിറ്റികളിൽ പങ്കെടുത്ത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും എസ്‌. സുദീപ ആരോപിച്ചു.


@ കല്ലുവാതുക്കൽ പഞ്ചായത്തിൽ
എൽ ഡി എഫും യു ഡി എഫും 
നടത്തുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളി  - എസ്‌. പ്രശാന്ത്‌ 

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫും യു ഡി എഫും നടത്തുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്‌. പ്രശാന്ത് ആരോപിച്ചു.

ജനാധിപത്യത്തിനെ വെല്ലുവിളിച്ച് കൊണ്ട് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത്‌ പ്രതിനിധികൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ ജനാധിപത്യം അടിയറ വയ്ക്കുകയാണ്.
പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഭരണകക്ഷി അംഗങ്ങളുടെയും 
അഭാവത്തിൽ സെക്രട്ടറി വിളിക്കുന്ന 
അനവദ്യോഗിക
പഞ്ചായത്ത്‌ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയും പഞ്ചായത്ത്‌ ഭരണസമിതി വിളിച്ചു കൂട്ടുന്ന ജനറൽ കമ്മിറ്റികൾ 
 ഇടത് വലത് മുന്നണികൾ തുടർച്ചയായി  ബഹീഷ്കരിക്കുകയും ചെയ്യുന്നത് 
ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ ഭരണസമിതിയും ഇപ്പോഴത്തെ 
സെക്രട്ടറിയും നടത്തിയ
അഴിമതി കണ്ടുപിടിച്ച അസ്വസ്ഥതയാണ് ഇപ്പോൾ കല്ലുവാതുക്കൽ പഞ്ചായത്തിൽ കണ്ടുവരുന്ന ഈ വിഷയങ്ങൾക്ക് എല്ലാം കാരണം.
സെക്രട്ടറി നടത്തിയിട്ടുള്ള ക്രമകേടുകൾ മറച്ചുവയ്ക്കാൻ പ്രതിപക്ഷത്തെ കൂട്ട് പിടിച്ചു കൊണ്ട് കമ്മിറ്റി നടത്തിയാതായി വരുത്തി തീർക്കുകയാണ്. ബിജെപി നേതൃത്വം കൊടുക്കുന്ന ജനക്ഷേമ ഭരണത്തെയും പദ്ധതികളെയും അട്ടിമറിയ്ക്കാനുള്ള നീക്കമാണിത് സെക്രട്ടറി നടത്തുന്ന ക്രമവിരുദ്ധ പ്രവർത്തങ്ങൾക്കും അഴിമതിയ്ക്കും എൽ ഡി എഫും, യു ഡി എഫും ഒരുമിച്ച് നിന്ന് സഹായിക്കുകയാണ്.അത് കൊണ്ട് തന്നെ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനാധിപത്യ രീതിയിൽ ജനങ്ങൾ തിരഞ്ഞെടുത്ത ഭൂരിപക്ഷമുള്ള പഞ്ചായത്ത്‌ ഭരണത്തെ 
അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണ്.
ഇതിനെതീരെ ശക്തമായ ജനകീയ പ്രതിരോധവുമായി മുന്നോട്ട് പോകുമെന്ന് എസ്‌. പ്രശാന്ത് പറഞ്ഞു.




No comments:

Post a Comment