കൊല്ലം : തെരുവോരത്ത് ദിനംപ്രതി പൊട്ടിമുളയ്ക്കുന്ന ഓരോ കച്ചവടവും ഇപ്പോൾ ഓരോ ജീവിതങ്ങളാണ്. കൊവിഡ് കാലം നിരവധി സാധാരണക്കാരുടെ ജീവിതമാണ് തകർത്തത് അവരെല്ലാം തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള വഴി തേടുകയാണ്. അത് കൊണ്ട് തന്നെ
പാതയോരത്തെ ഓരോ കച്ചവടവും ഓരോ ജീവിതങ്ങളായി
മാറുകയാണ്.ഒരു കുടുംബത്തിനാവശ്യമായ ആഹാരസാധനങ്ങളെല്ലാം തെരുവോരത്തുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എന്തും ഇന്ന് വഴിയോരത്ത് ലഭിക്കുന്നു.അലങ്കാര മത്സ്യങ്ങളും തുണിത്തരങ്ങളും തുടങ്ങി ഗൃഹോപകരണങ്ങൾ വരെ ഇപ്പോൾ തെരുവോരത്ത് ലഭിക്കുന്നുണ്ട്.
കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോൾ അതിജീവനത്തിനും കുടുംബം പുലർത്താനുമായി പലവഴി തേടുകയാണ് ഓരോരുത്തരും.അത് കൊണ്ട് തന്നെ ഈ കഠിനകാലത്തെ അതിജീവിക്കാൻ ചിലരെങ്കിലും തിരഞ്ഞെടുത്തത് അവശ്യസാധനങ്ങളുടെ വഴിയോര ക്കച്ചവടമാണ്. പലരും ഇ രംഗത്ത് വിജയിച്ചു കഴിഞ്ഞു അത് കൊണ്ട് തന്നെ ദിനവും ഇ രംഗത്തേക്ക് കൂടുതൽ ആൾക്കാർ കടന്ന് വരികയാണ്.
കരുനാഗപ്പള്ളി മുതൽ പാരിപ്പള്ളിവരെയുള്ള ദേശിയപാതയിൽ നൂറ്കണക്കിന് തെരുവോര കച്ചവടക്കാരുണ്ട്. കൊല്ലം പള്ളിമുക്ക്
മേഖലയിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അൻപതിലധികം
വഴിയോരക്കച്ചവടക്കാരുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ഉണക്കമീൻ തുടങ്ങി
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള
എന്തും കിട്ടാവുന്ന ഇടങ്ങളായി വഴിയോരക്കച്ചവടം മാറി. കോവിഡ് കാലത്ത് നിരവധിപേർക്ക് തൊഴിലുകൾ നഷ്ടമായപ്പോൾ വീട്ടമ്മമാരും പഠിക്കാൻ വേണ്ടി പൈസ കണ്ടെത്താൻ കൊച്ചുകുട്ടികൾ മുതൽ
കൂലിപ്പണിക്കാരും കർഷകരും
കുട്ടികളും വരെ മാതാപിതാക്കളെ സഹായിക്കാൻ കുട്ടികളും
വഴിയോരക്കച്ചവടത്തിലേക്ക് തിരിഞ്ഞു.
ലോക്ഡൗൺ നിയന്ത്രണങ്ങളും അവശ്യസാധനങ്ങൾ തൊട്ടടുത്തുള്ള കടകളിൽനിന്നു വാങ്ങണമെന്ന നിർദേശങ്ങളുമെല്ലാം ഇത്തരം കച്ചവടത്തിന്റെ സാധ്യത വർധിപ്പിച്ചു. വീടിനു മുന്നിലും ഒഴിഞ്ഞ സ്ഥലങ്ങളുമെല്ലാം അവർ കച്ചവടത്തിന് സ്ഥലം കണ്ടെത്തി. വാഹനങ്ങളിൽ ഇരുന്ന് സാധനങ്ങൾ വാങ്ങാവുന്നതും പാർക്കിങ് സൗകര്യമുള്ളതുമായ സ്ഥലങ്ങളിൽ വഴിയോരക്കച്ചവടക്കാർ നിരന്നു. പഴം, പച്ചക്കറി, മത്സ്യം, സവാള, കരിക്ക്, പൊതിച്ചോറു കച്ചവടം, അഞ്ചുരൂപ കടി, വീട്ടിൽ ഉണ്ടാക്കുന്ന ആഹാര സാധനങ്ങൾ എന്നിവയാണ് പാതയോരക്കച്ചവടത്തിൽ ഏറെയും. വീടുകളിൽ വിളയിക്കുന്ന കാർഷിക വിഭവങ്ങളുമായി കച്ചവടം നടത്തുന്ന വീട്ടമ്മമാരുമുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് എത്തിയ നിരവധി പ്രവാസികൾ വഴിയോരക്കച്ചവടത്തിലേക്കാണ് തിരിഞ്ഞത്. സാഹചര്യങ്ങൾ മനസ്സിലാക്കി ഇത്തരം സ്ഥലങ്ങളിലെത്തി സാധനം വാങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വലിയ ലാഭമില്ലെങ്കിലും അന്നന്നത്തെ ജീവിതച്ചെലവിനുള്ളത് കിട്ടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
@ വീടുകളിൽ നിന്നുള്ള പൊതിചൊറിന് പ്രിയമേറി
കൊവിഡ് കാലത്ത് വ്യാപകമായ പൊതിചോർ, ബിരിയാണി, കിഴിപെറോട്ട തുടങ്ങിയ ഭക്ഷണസാധനങ്ങളുടെ
കച്ചവടം ഹോട്ടലുകൾ തുറന്നിട്ടും തുടരുകയാണ്.പാഴ്സൽ കച്ചവടം പൊടിപൊടിക്കുമ്പോൾ ഹോട്ടലുകളിൽ കച്ചവടം കുറയുകയാണ്. വീടുകളിൽ പാചകം ചെയ്തു എത്തുന്ന ഇ ഭഷണത്തിന് പ്രിയമേറി വരികയാണ് എന്ന് കച്ചവടക്കാർ പറയുന്നു.
No comments:
Post a Comment